ബ്ലോഗെഴുത്ത് കൊണ്ട് തടിയൂരാന്‍ പറ്റുമോ... മോഹന്‍ലാലിന്റെ ആനക്കൊമ്പ് കേസില്‍ വിധി 15ന്!
വിവാദമായ ആനക്കൊമ്പ് കേസില്‍ നിന്നും തടിയൂരാന്‍ വേണ്ടിയാണ് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ കേന്ദ്രസര്‍ക്കാരിന് അനുകൂലമായി ബ്ലോഗ് എഴുതുന്നത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ഒരു ആരോപണം. മോഹന്‍ലാലിനെതിരെ ഒളിഞ്ഞും തെളിഞ്ഞും ഉയരുന്ന ആരോപണങ്ങളില്‍ ഒന്ന് മാത്രമാണിത്. ലാലിനെതിരായ കാംപെയ്‌ന് പിന്നില്‍ ആരാണെന്നത് വ്യക്തമല്ല.
Read Also: വേലക്കാരിയുടെ മകള്‍ക്കൊപ്പം കോണ്‍ഗ്രസ് നേതാവിന്റെ സെക്‌സ്.. ഞെട്ടിത്തരിച്ച് പാര്‍ട്ടി, വൈറല്‍ വീഡിയോ കാണാം!
സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ അവിടെ നില്‍ക്കട്ടെ, ആനക്കൊമ്പ് കൈവശം വെച്ചതിന് മോഹന്‍ലാലിനെതിരെയുള്ള വിജിലന്‍സ് കേസില്‍ കോടതി ഒക്ടോബര്‍ 15ന് വിധി പറയാന്‍ പോകുന്നു എന്നതാണ് വാര്‍ത്ത. എന്തിനാണ് ജഡ്ജി പി മാധവന്‍ വിധി പറയുന്നത് മാറ്റിവെച്ചത്. മോഹന്‍ലാലിന് എന്ത് ശിക്ഷയാണ് കിട്ടാന്‍ പോകുന്നത്... ആനക്കൊമ്പ് കേസിന്റെ നാള്‍വഴി ഇങ്ങനെ.

ഇനിയും വിശദീകരണങ്ങള്‍ വേണം
ചില കാര്യങ്ങളില്‍ കൂടുതല്‍ വിശദീകരണങ്ങള്‍ വേണം എന്ന് കാണിച്ചാണ് ആനക്കൊമ്പ് കേസില്‍ വിധി പറയുന്നത് ജഡ്ജി പി മാധവന്‍ ഒക്ടോബര്‍ 15ലേക്ക് മാറ്റിവെച്ചത്. കേസില്‍ മോഹന്‍ലാലിനെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത് അന്തിനാട് സ്വദേശി പൗലോസാണ്.

ആനക്കൊമ്പ് പിടിച്ചത് എപ്പോള്‍
2011 ജൂലൈ 22നാണ് മോഹന്‍ലാലിന്റെ കൊച്ചിയിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ രണ്ട് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്. മോഹന്‍ലാലിന് അനക്കൊമ്പ് സൂക്ഷിയ്ക്കുന്നതിന് ലൈസന്‍സ് ഉണ്ടാിരുന്നില്ല.

പിന്നെങ്ങനെ സൂക്ഷിച്ചു
മറ്റ് രണ്ട് വ്യക്തികളുടെ പേരിലുള്ള ലൈസന്‍സിന്റെ അടിസ്ഥാനത്തിലാണ് മോഹന്‍ലാല്‍ ആനക്കൊമ്പുകള്‍ വീട്ടില്‍ സൂക്ഷിച്ചിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് വര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ നിയമപോരാട്ടം ഇപ്പോഴും തുടരുകയാണ്.

ലാല്‍ ചെയ്തത് നിയമവിരുദ്ധം
മോഹന്‍ലാല്‍ ആനക്കൊമ്പ് കൈവശം വച്ചത് നിയമവിരുദ്ധമാണെന്ന് വനം വകുപ്പ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ആനക്കൊമ്പിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ താരത്തിന്റെ പക്കല്‍ ഇല്ലെന്നാണ് മലയാറ്റൂര്‍ ഡി എഫ് ഒ കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ പറയുന്നത്.

ആനക്കൊമ്പുകള്‍ യഥാര്‍ഥം
യഥാര്‍ഥ ആനക്കൊമ്പുകളാണ് മോഹന്‍ലാലിന്റെ കൊച്ചിയിലെ വീട്ടില്‍ നിന്നും കണ്ടെടുത്തതെന്ന് വ്യക്തമായിട്ടുണ്ട് എന്നും മലയാറ്റൂര്‍ ഡി എഫ് ഒയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഓള്‍ കേരള ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്സ് പ്രോട്ടക്ഷന്‍ കൗണ്‍സില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ വാദങ്ങള്‍ ഉണ്ടായത്.

മോഹന്‍ലാലിനെ ഒഴിവാക്കി
ആനക്കൊമ്പ് സൂക്ഷിച്ച കേസില്‍നിന്നു നടന്‍ മോഹന്‍ലാലിനെ ഒഴിവാക്കിയിരുന്നു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെ മോഹന്‍ലാലിനെതിരായ കേസ് പിന്‍വലിച്ചത് വലിയ വിവാദങ്ങള്‍ക്ക് ഇടവെച്ചിരുന്നു. ആനക്കൊമ്പ് കൈവശമുള്ളവര്‍ അതു വെളിപ്പെടുത്തിയാല്‍ അവര്‍ക്കെതിരായ നടപടി ഉപേക്ഷിക്കാമെന്ന ന്യായമുന്നയിച്ചായിരുന്നു കേസ് പിന്‍വലിച്ചത്.

എന്താണ് വിവാദത്തിന് കാരണം
സാധാരണക്കാരനായ ഒരാളാണ് ആനക്കൊമ്പ് സൂക്ഷിച്ചിരുന്നതെങ്കില്‍ പോലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ഉണ്ടാകുമായിരുന്നു. എന്നാല്‍ ഈ കേസില്‍ ഇതൊന്നും ഉണ്ടായില്ലെന്ന് മാത്രമല്ല, കേസ് പിന്‍വലിക്കുകയും ചെയ്തിരിക്കുന്നു - ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അന്തിനാട് സ്വദേശി പൗലോസ് കോടതിയെ സമീപിച്ചത്.












Click it and Unblock the Notifications