Get Updates
Get notified of breaking news, exclusive insights, and must-see stories!

12കാരിയുടെ ആത്മഹത്യ; കുട്ടി പീഡനത്തിന് ഇരയായി, അമ്മയും പൂജാരിയും അറസ്റ്റില്‍

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി പീഡനത്തിന് ഇരയായെന്ന് വ്യക്തമാക്കിയിരുന്നു. ഇക്കാര്യം അമ്മ പോലീസിനോട് സമ്മതിക്കുകയും ചെയ്തു.

കൊല്ലം: കരുനാഗപ്പള്ളി കുലശേഖരപുരത്ത് 12 വയസുകാരി തൂങ്ങിമരിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മയും പൂജാരി രഞ്ജുവും അറസ്റ്റില്‍. കുട്ടിയുടെ അയല്‍വാസിയായ പൂജാരി അമ്മയുടെ കാമുകനാണെന്നാണ് പോലിസ് പറയുന്നത്. ഇയാള്‍ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന് പോലീസ് പറഞ്ഞു.

കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം അമ്മയ്ക്ക് അറിയാമായിരുന്നു. എന്നിട്ടും ഇക്കാര്യം മൂടിവച്ചു. കുട്ടിയുടെ അച്ഛന്‍ സൈനികനാണ്. മാര്‍ച്ച് 28നാണ് ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ കുട്ടിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടി മുറിയുടെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തൂങ്ങിമരിച്ച കാര്യം പുറത്തറിഞ്ഞത്.

23

അമ്മയുടെ സഹോദരിയുടെ വീട്ടില്‍ നിന്നാണ് കുട്ടി പഠിച്ചിരുന്നത്. ആത്മഹത്യ ചെയ്യുന്നതിന് രണ്ടു ദിവസം മുമ്പാണ് കുട്ടി സ്വന്തം വീട്ടിലേക്ക് വന്നതെന്നാണ് വിവരം. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വ്യക്തമായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് പരിസരത്തെ നിരവധി പേര്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി പീഡനത്തിന് ഇരയായെന്ന് വ്യക്തമാക്കിയിരുന്നു. ഇക്കാര്യം അമ്മ പോലീസിനോട് സമ്മതിക്കുകയും ചെയ്തു. കുലശേഖരപുരത്തെ കുട്ടിയുടെ വീടിനടുത്തുള്ള ക്ഷേത്രത്തിലെ പൂജാരിയാണ് അറസ്റ്റിലായ രഞ്ജു. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+