ബിഗ് സ്ക്രീനിൽ മാത്രമല്ല ട്വൻറി20!!മിനി സ്ക്രീനിലും ട്വന്റി20 വരുന്നു!! എല്ലാ താരങ്ങളും അണിനിരക്കും!

  • Posted By:
Subscribe to Oneindia Malayalam

തിരുവന്തപുരം: മോഹൻലാൽ, മമ്മൂട്ടി, ജയറാം, സുരേഷ് ഗോപി തുടങ്ങി മലയാള സിനിമയിലെ എല്ലാ താരങ്ങളെയും അണിനിരത്തി 2008ൽ പുറത്തിറങ്ങിയ ജോഷി ചിത്രം മലയാളികൾ ഒരിക്കലും മറന്നിട്ടുണ്ടാകില്ല. എല്ലാ താരങ്ങളുടെയും ആരാധകർ ഒരു പോലെ ഏറ്റെടുത്ത ചിത്രമായിരുന്നു ട്വന്റി 20. ബിഗ് സ്ക്രീനിലെ ട്വന്റി20യുടെ ചുവടുപിടിച്ച് മിനിസ്ക്രീനും ട്വന്റി20ക്ക് തയ്യാറെടുക്കുന്നു.

മിനി സ്ക്രീനിലെ എല്ലാ താരങ്ങളെയും അണി നിരത്തി ട്വന്റി 20 സീരിയൽ നിർമ്മിക്കാനാണ് പദ്ധതിയിടുന്നത്. സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയാണ് എല്ലാ താരങ്ങളെയും ഉൾപ്പെടുത്തി ട്വന്റി20 സീരിയൽ നിർമ്മിക്കാൻ ഒരുങ്ങുന്നത്.

twenty 20 movie

സംഘടനയിലെ എല്ലാം അംഗങ്ങളും സീരിയലിന്റെ ഭാഗമാകും. 150 ഏപ്പിസോഡിൽ തീരുന്ന വിധത്തിലാണ് സീരിയൽ ഒരുക്കുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന സംഘടനയുടെ വാർഷിക യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ജൂലൈയിൽ സീരിയലിന്റെ ഷൂട്ടിങ് ആരംഭിക്കും.ഓഗസ്റ്റോടെ സീരിയൽ സംപ്രേക്ഷണം ചെയ്ത് തുടങ്ങും

ഉദയ്കൃഷ്ണ സിബി കെ തോമസ് തിരക്കഥ എഴുതി ജോഷി സംവിധാനം ചെയ്ത ട്വന്റി20 അമ്മയുടെ പിന്തുണയോടെ നിർമ്മിച്ചത് ദിലീപ് ആയിരുന്നു. മലയാള സിനിമയിൽ സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നവരെ സഹായിക്കുന്നതിനു വേണ്ടിയുള്ള അമ്മയുടെ സംരംഭം ആയിരുന്നു ഈ ചിത്രം. ചിത്രത്തിൽ അഭിനയിക്കുന്നതിന് താരങ്ങളാരും തന്നെ പ്രതിഫലം വാങ്ങിയിരുന്നില്ല. 32 കോടിയായിരുന്നു ചിത്രം നേടിയത്.

English summary
twenty20 model serial in malayalam by athma.
Please Wait while comments are loading...