ആരോഗ്യമന്ത്രി കൊലയാളികൾക്ക് കൂട്ടുനിന്നു; അന്വേഷണത്തിൽ പ്രതീക്ഷയില്ലെന്ന് ഇരട്ടക്കുട്ടികളുടെ പിതാവ്
മലപ്പുറം: മഞ്ചേരിയിലെ ഇരട്ടക്കുട്ടികളുടെ മരണത്തില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ അന്വേഷണ റിപ്പോര്‍ട്ട് തള്ളി കുടുംബം രംഗത്തെത്തി. തങ്ങളുടെ ഭാഗം കേള്‍ക്കാന്‍ ആരോഗ്യവകുപ്പ് തയ്യാറാകുന്നില്ലെന്ന് കുട്ടികളുടെ പിതാവ് ഷെരീഫ് പറഞ്ഞു. ഒന്നാം പ്രതിയായ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് തയ്യാറാക്കുന്ന റിപ്പോര്‍ട്ടില്‍ നീതി പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിശദാംശങ്ങളിലേക്ക്..

മന്ത്രി കൊലയാളികള്‍ക്ക് കൂട്ടുനിന്നു
ആരോഗ്യമന്ത്രി കൊലയാളികള്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്ന് പിതാവ് പറയുന്നു. രണ്ട് കുട്ടികളെയും കൊന്നത് അവരാണ്. അവരുടെ ഡിപ്പാര്‍ട്ട്മെന്റ് അന്വേഷണത്തില്‍ ഒരു പ്രതീക്ഷയും ഇല്ല. ഡിസ്ചാര്‍ജ് ആകാത്തതുകൊണ്ടാണ് ഇവിടെ നില്‍ക്കുന്നത്. ഡിസ്ചാര്‍ജ് ആയാല്‍ അന്ന് തന്നെ ഞാന്‍ കുട്ടികളുടെ ഉടുപ്പും, കെടക്കയും ടര്‍ക്കിയും ഞാന്‍ കളക്ടര്‍ക്ക് കൊണ്ടുകൊടുക്കും. കൊലയാളികള്‍ തിന്നട്ടെ. മന്ത്രിക്കും, സൂപ്രണ്ടിനും, ഡോക്ടര്‍മാര്‍ക്കും കളക്ടര്‍ വീതിച്ചുകൊടുക്കട്ടെ- ഷെരീഫ് പറഞ്ഞു.

മന്ത്രി പ്രസവിച്ചിട്ടുണ്ടെങ്കില്‍
അവര്‍ക്കൊക്കെ ഈ ഗതി വരണം അപ്പോഴെ അനുഭവിക്കുകയുള്ളൂ. ഈ മന്ത്രി പ്രസവിച്ചിട്ടുണ്ടെങ്കില്‍ മന്ത്രിക്ക് ഇതിന്റെ വേദനയറിയും. ഇല്ലെങ്കില്‍ മന്ത്രി മന്ത്രീന്റെ മക്കളോട് ചോദിക്കട്ടെ- കുട്ടികളുടെ പിതാവ് കണ്ണീരോടെ പറഞ്ഞു. കുട്ടികള്‍ മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ പറയുന്നത് കള്ളമാണെന്നും ഷെരീഫ് പറയുന്നു. സര്‍ക്കാരിന്റെ അന്വേഷണത്തില്‍ ഒരു പ്രതീക്ഷയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആശുപത്രി റിപ്പോര്‍ട്ട്
അതേസമയം, കുട്ടികള്‍ മരിച്ച സംഭവത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് മഞ്ചേരി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ റിപ്പോര്‍ട്ട്. കുടുംബം ആവശ്യപ്പെട്ടതുകൊണ്ടാണ് കോട്ടപ്പറമ്പ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മെഡിക്കല്‍ കോളേജില്‍ നിന്ന് ചികിത്സ നിഷേധിച്ചിട്ടില്ലെന്നും ഗര്‍ഭിണിയെ ശനിയാഴ്ച പുലര്‍ച്ചെ അഞ്ചിന് അഡ്മിറ്റ് ചെയ്ത് ചികിത്സ നല്‍കിയെന്നുമാണ് മഞ്ചേരി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ആരോഗ്യവകുപ്പിന് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ആരോഗ്യനില
എല്ലാ നടപടിക്രമങ്ങളും പാലിച്ചിരുന്നു. ഗര്‍ഭസ്ഥ ശിശുക്കളുടെ ആരോഗ്യനില തൃപ്തികരമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊവിഡ് ആശുപത്രിയായതിനാലാണ് പ്രസവത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് റഫര്‍ ചെയ്തത്. എന്നാല്‍ യുവതിയുടെ ബൈ സ്റ്റാന്‍ഡര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് കോട്ടപ്പറമ്പ് പ്രസവാശുപത്രിയിലേക്ക് റഫര്‍ ചെയ്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
Recommended Video

കളക്ടറുടെ നോട്ടീസ്
അതേസമയം, കുട്ടികള്‍ മരിച്ച സംഭവത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളേജിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ കൃത്യവിലോപമാണ് ഉണ്ടായെന്ന് വിലയിരുത്തിയാണ് ജില്ലാ കളക്ടര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ചികിത്സ നിഷേധിക്കുന്നതിനൊപ്പം മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുമ്പോഴുള്ള നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്നും കാരണം കാണിക്കല്‍ നോട്ടീസ് പറയുന്നു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications