രണ്ടര വയസ്സുകാരിയുടെ മർദ്ദനം: ആരോഗ്യ നിലയില്‍ പുരോഗതി; പൊലീസിനെ പേടിയെന്ന് ടിജിന്‍
എറണാകുളം: തൃക്കാക്കരയില്‍ മര്‍ദനത്തിന് ഇരയായ രണ്ടര വയസ്സുകാരിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി. കുട്ടി മരുന്നുകളോട് പ്രതികരിച്ചു തുടങ്ങി. തലച്ചോറിലെ രക്ത സ്രാവത്തിനും നീര്‍ക്കെട്ടിനും കാര്യമായ വ്യത്യാസം ഉണ്ട്. കുട്ടിക്ക് ശ്വാസം എടുക്കാൻ കഴിയുന്നു എന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു.
എന്നാൽ, ചികിത്സയിൽ കഴിയുന്ന കുട്ടി അപകട നില പൂര്‍ണമായും തരണം ചെയ്തിട്ടില്ല. ഇനി വരുന്ന 24 മണിക്കൂര്‍ നിര്‍ണായകമാണെന്നും അധികൃതർ വ്യക്തമാക്കുന്നു. എന്നാൽ, സംഭവത്തില്‍ ദുരൂഹത തുടരുകയാണ്.
അതേസമയം, രണ്ടര വയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റത് കളിക്കുന്നതിനിടെ വീണാണെന്ന് സംഭവത്തില്‍ പൊലീസ് തിരയുന്ന അന്റണി ടിജിന്‍ വ്യക്തമാക്കിയത്.

ഇയാളെ പൊലീസ് തിരയുന്നതിനെയാണ് ടിജിന്‍ പ്രതികരിച്ച് എത്തിയത്. ഇയാൾ ഒളിവിലാണെന്നും ഇദ്ദേഹത്തിന് വേണ്ടിയുള്ള തെരച്ചില്‍ പുരോഗമിക്കുകയാണെന്നും എന്നായിരുന്നു വിവരം. എന്നാൽ, ഇതിന് പിന്നാലെയാണ് പ്രതികരിച്ചിരിക്കുന്നത്. മലയാളത്തിലെ പ്രമുഖ മാധ്യമമായ ഏഷ്യാനറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം. കുട്ടിക്ക് പരിക്കേറ്റ സംഭവത്തില്‍ തനിക്ക് പരിക്കില്ലെന്നും സംഭവത്തില്‍ താന്‍ ഒളിവില്‍ അല്ല. പൊലീസിനെ ഭയന്നാണ് മാറി നില്‍ക്കുന്നത് എന്നും ടിജിന്‍ പറയുന്നു. കുട്ടിക്ക് പരിക്കേറ്റത് കളിക്കുന്നതിനിടെ ഉണ്ടായ വീഴ്ചയിലാണ്. പൊള്ളലേറ്റ പാടുകള്‍ കുന്തിരിക്കം ദേഹത്ത് വീണപ്പോള്‍ ഉണ്ടായതാണെന്നും ടിജിന്‍ വ്യക്തമാക്കി.

അതേസമയം, ടിജിന്‍ കര്‍ണാടകത്തിലേക്ക് കടന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മര്‍ദനത്തിന് പിന്നില്‍ ആന്റണിയെന്ന് കുട്ടിയുടെ അച്ഛന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇതോടെ ടിജിനില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാനും പൊലീസ് തീരുമാനിച്ചു. എന്നാൽ, തിങ്കളാഴ്ച ടിജിനോട് പൊലീസ് ബന്ധപ്പെട്ടപ്പോൾ ഇയാൾ പ്രതികരിച്ചിരുന്നു. എന്നാൽ, ടിജിന്‍ ചൊവ്വാഴ്ചയോടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുതിരുന്നു. എന്നാൽ, ഇയാളുടെ ഫോണ്‍ രേഖകള്‍ പ്രകാരം വയനാട്ടിലെ മുത്തങ്ങയില്‍ വച്ചാണ് അവസാനം ഫോണ്‍ ഉപയോഗിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ഇയാള്‍ കര്‍ണാടകയിലേക്ക് കടന്നിരിക്കാമെന്നും പൊലീസ് വിലയിരുത്തിയിരുന്നു.
Recommended Video


അതേസമയം, തെങ്ങോടുള്ള ഫ്‌ളാറ്റില്‍ വാടകയ്ക്ക് താമസിക്കുന്ന കുമ്പളം സ്വദേശിനി ഗംഗാസൗമ്യയുടെ മകളാണ് അക്രമത്തിന് ഇരയായത്. തലച്ചോറിന് ക്ഷതം, മുതുകില്‍ പൊള്ളല്‍ എന്നിങ്ങനെ ഗുരുതര പരിക്കുകളോടെയാണ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുഞ്ഞിന്റെ ശരീരത്തിലെ പരുക്കുകള്‍ പല നാളുകളായി സംഭവിച്ചതാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. എന്നാൽ, കുഞ്ഞിന്റെ ചികിത്സ വൈകിപ്പിച്ചതിന് ഗംഗാസൗമ്യ (38)ക്കെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തു. ആവശ്യമായ ചികിത്സ നൽകാത്തതിനാണ് കേസ് എടുത്തത്.

കാക്കനാട് തെങ്ങോട് പഴങ്ങാട്ട് പരീത് റോഡിലെ ഫ്ലാറ്റിൽ ഇവർ വാടകയ്‌ക്ക് താമസിക്കുകയാണ്. കുട്ടിയുടെ അച്ഛനുമായി വേർപിരിഞ്ഞാണ് താമസിക്കുന്നത്. കുഞ്ഞിന് മര്‍ദനമേറ്റത് സംബന്ധിച്ച് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് കുട്ടിയുടെ അമ്മയും അമ്മൂമ്മയും പറഞ്ഞിരുന്നത്. ഫ്ളാറ്റിൽ ഇവർക്കൊപ്പം ഉണ്ടായിരുന്ന സഹോദരി, സഹോദരിയുടെ മകൻ, പങ്കാളി എന്നിവർ കഴിഞ്ഞ ദിവസം അവിടെ നിന്നും പോയതും ദുരൂഹതയാണെന്ന് പൊലീസ് പറയുന്നു.

അതേസമയം, ഇടുക്കി ചെറുതോണിയിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വാഴത്തോപ്പ് നെല്ലിക്കുന്നേല്‍ രാജപ്പന്‍റെ ഭാര്യ ഗൗരിയെയാണ് വീടിന് സമീപം പുരയയിടത്തിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ ഗൗരിയെ ഭര്‍ത്താവ് രാജപ്പനാണ് മരിച്ച നിലയില്‍ ആദ്യം കണ്ടത്. അയല്‍വാസികളെത്തി ഇടുക്കി മെഡിക്കല്‍ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഗൗരിയുടെ ആഭരണങ്ങൾ വീടിനുള്ളില്‍ ഊരി വെയ്ച്ച നിലയിലായിരുന്നു. ഭര്‍ത്താവ് വീട്ടിൽ ഇല്ലാതിരുന്നപ്പോഴാണ് സംഭവം നടന്നത്. മൃതദേഹം കിടന്ന സ്ഥലത്ത് ഒരു കൈലിമുണ്ട് കണ്ടെത്തിയിരുന്നു. കഴുത്തിൽ ചെറിയ മുറിവ് കണ്ടെത്തിയതായി പൊലീസ് പറഞ്ഞിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications