കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാസർകോട് കര്‍ണ്ണാടക സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റിൽ

Google Oneindia Malayalam News

കാസര്‍കോട്: കര്‍ണ്ണാടക സ്വദേശിയെ തലക്ക് കല്ലിട്ട് കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായതായി ജില്ലാ പൊലീസ് മേധാവി കെജി സൈമണ്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഛത്തീസ്ഖഡ് നാരായണ്‍പൂര്‍ ധോഡായ് മുറിയപ്പാറയിലെ ദീപക് കുമാര്‍ സലാം (25), മധ്യപ്രദേശ് ചിറയി ഡോങ്ക്രി മംഗല്‍ഗഞ്ചിലെ ഗിര്‍വാര്‍സിംഗ് (35) എന്നിവരാണ് അറസ്റ്റിലായത്.

കെടി ജലീലിന്റെ തട്ടകത്തില്‍ മന്ത്രിയും പാര്‍ട്ടിയും രണ്ട് തട്ടില്‍; മന്ത്രിക്കെതിരെ സമരത്തിന് സിപിഎംകെടി ജലീലിന്റെ തട്ടകത്തില്‍ മന്ത്രിയും പാര്‍ട്ടിയും രണ്ട് തട്ടില്‍; മന്ത്രിക്കെതിരെ സമരത്തിന് സിപിഎം

കര്‍ണ്ണാടക ഗദക്ക് ജില്ലയിലെ റോണ്‍ സ്വദേശി ശരണബാസപ്പ(26)യെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. 2017 ഡിസംബര്‍ 30ന് രാവിലെയാണ് കാട്ടുകുക്കെയിലെ സാല ഗോപാലകൃഷ്ണ ഭട്ടിന്റെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ പറമ്പില്‍ ശരണബാസപ്പയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടത്.

 crimeinnoida

പത്ത് വര്‍ഷം മുമ്പ് നാടുവിട്ട ശരണബാസപ്പ വിടഌ പുത്തൂര്‍ ഭാഗങ്ങളിലായി ജോലി ചെയ്തു വരികയായിരുന്നു. ഡിസംബര്‍ 9നാണ് വിടഌസ്വദേശി മുഹമ്മദ് സാദിഖിന്റെ ജോലിക്കാരന്‍ അശോകിന്റെ കൂടെ കാട്ടുകുക്കെയില്‍ ജോലി തേടി വന്നത്. സാദിഖിന് കാട്ടുകുക്കെയില്‍ വെല്‍ഡിംഗ് ഷോപ്പുണ്ട്. ഇവിടെ അശോകനൊപ്പം ഗേറ്റിന് പെയിന്റ് ചെയ്യുന്ന ജോലിയിലേര്‍പ്പെട്ടു. സമീപത്തെ തുക്കാറാം എന്നയാളുടെ വാടക റൂമില്‍ ശരണബാസപ്പക്ക് താമസിക്കാന്‍ സൗകര്യമൊരുക്കിയാണ് അശോകന്‍ വിടഌയിലേക്ക് തിരിച്ച് പോയത്. പിറ്റേന്ന് ഞായറാഴ്ചയായതിനാല്‍ ശരണബാസപ്പ മാത്രമാണ് ജോലിക്കെത്തിയത്. പിന്നീട് താമസസ്ഥലത്തെത്തി.

അതിനിടെ റൂമിന് മുന്നില്‍ തമിഴ്‌നാട് സ്വദേശിയുടെ ഒരു കുഴല്‍ക്കിണര്‍ വണ്ടി റൂമിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്നു. ഇവിടെ വെച്ച് പരിചയപ്പെട്ട കുഴല്‍ക്കിണര്‍ ജോലിക്കാരായ ഛത്തീസ്ഖഡിലെ ദീപക് കുമാര്‍ സലാമും മധ്യപ്രദേശ് സ്വദേശി ഗിര്‍വാര്‍ സിംഗും ശരണബാസപ്പക്കൊപ്പം രാത്രി പത്തു മണിയോടെ ചീട്ടുകളിയിലേര്‍പ്പെട്ടു. കളിയില്‍ ശരണബാസപ്പ തുടര്‍ച്ചയായി ജയിച്ചത് ദീപക് കുമാറിനെ പ്രകോപിതനാക്കി. ഇരുവരും തമ്മില്‍ ഏറെ നേരം വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി.

ഗിര്‍വാര്‍സിംഗ് ദീപക് കുമാറിനെ സഹായിച്ചു. അതിനിടെ ദീപക് കുമാര്‍ റൂമിന് പുറത്ത് പോയി വലിയൊരു കല്ലു കൊണ്ടുവന്ന് വീണുകിടക്കുകയായിരുന്ന ശരണബാസപ്പയെ കുത്തുകയുമായിരുന്നു. അടിയേറ്റു വീണ ശരണബാസപ്പ അനക്കമില്ലാതെ കിടക്കുന്നത് കണ്ട് ഇരുവരും പരിഭ്രാന്തരായി. മൃതദേഹം ആദ്യം ടോയ്‌ലറ്റില്‍ ഒളിപ്പിച്ചെങ്കിലും പാതിരാത്രിയോടെ രണ്ട് പേരും ചേര്‍ന്ന് ആളില്ലാത്ത പറമ്പില്‍ കൊണ്ടിടുകയുമായിരുന്നു. മുറി കഴുകി വൃത്തിയാക്കുകയും കല്ല് കഴുകിയ ശേഷം റൂമിന് പുറത്ത് കൊണ്ടുവന്ന് ഒളിപ്പിക്കുകയും ചെയ്തു. ചോര പുരണ്ട വസ്ത്രങ്ങളും ചീട്ടുകളും കത്തിച്ചു കളഞ്ഞു.

സുഷമയ്ക്ക് ജാള്യതയോ? കാണാന്‍ അനുവാദമില്ല, ഇറാഖില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ പരാതി!സുഷമയ്ക്ക് ജാള്യതയോ? കാണാന്‍ അനുവാദമില്ല, ഇറാഖില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ പരാതി!

English summary
two arrested for murder case in karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X