കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാജ സ്വര്‍ണം നല്‍കി പ്രമുഖ ജൂവല്ലറികളെ പറ്റിച്ച സംഘം അറസ്റ്റില്‍

  • By Meera Balan
Google Oneindia Malayalam News

തൃശ്ശൂര്‍: വ്യാജ സ്വര്‍ണം നല്‍കി തൃശ്ശൂരിലേയും എറണാകുളത്തേയും പ്രമുഖ ജൂവല്ലറികളെ കബളിപ്പിച്ച ഉത്തരേന്ത്യന്‍ സംഘം അറസ്റ്റില്‍. ദില്ലി പാലം സ്വദേശികളായ സത്യപാല്‍ വര്‍മ (59), നാഗേന്ദ്ര കുമാര്‍ സോണി (35) എന്നിവരാണ് പിടിയിലായത്. ഷാഡോ പൊലീസാണ് സംഘത്തെ പടികൂടിയത്.

തൃശ്ശൂരിലേയും എറണാകുളത്തേയും പന്ത്രണ്ടോളം ജൂവല്ലറികളിലാണ് സംഘം തട്ടിപ്പ് നടത്തുന്നത്. ഭാര്യയുടേയോ മകളുടെയോ സ്വര്‍ണ മാറ്റി വാങ്ങാനെന്ന് പറഞ്ഞാണ് ഇവര്‍ ജൂവല്ലറിയില്‍ എത്തുക. സത്യപാലാണ് മുഖ്യ സൂത്രധാരന്‍. ഇയാളുടെ ഡ്രൈവറുടെ വേഷമാണ് നഗേന്ദ്രകുമാര്‍ കെട്ടുക.

Gold

മുപ്പതും, ഇതുപതും ഗ്രാമുള്ള സ്വര്‍ണ നെക്ലേസുകളാണ് സംഘം മാറ്റി വാങ്ങാന്‍ നല്‍കുന്നത്. ഇവയില്‍ ഓരോന്നിലും പത്ത് ഗ്രാം മാത്രമാകും സ്വര്‍ണം ഉണ്ടാവുക. ബാക്കി വെള്ളിയും ചെമ്പും ആയിരിയ്ക്കും. ജൂവല്ലറികളിലെ വിദഗ്ദരായ തൊഴിലാളികള്‍ക്ക് പോലും ഈ തട്ടിപ്പ് കണ്ടെത്താന്‍ കഴിയില്ല.

തൃശ്ശൂരില്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്താന്‍ ശ്രമിയ്ക്കുന്നതിനിടെ സംശയം തോന്നിയ ജീവനക്കാര്‍ പൊലീസിനെ വിവരമറിയിച്ചാണ് സംഘത്തെ കുടുക്കിയത്. വിമാന മാര്‍ഗം കേരളത്തിലെത്തി വിമാന മാര്‍ഗം തന്നെ തിരിച്ച് മടങ്ങികയായിരുന്നു സംഘത്തിന്റെ പതിവ്.

English summary
Two arrested on charge of duping a Jewellery shop owner in Thrissur.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X