തീരദേശ പൊലീസിന്റെ രണ്ട് ബോട്ടുകള്‍ കടപ്പുറത്ത്; തിരച്ചിലിന് കടലിലിറങ്ങാനുള്ള വഴികളടഞ്ഞു

  • Posted By:
Subscribe to Oneindia Malayalam

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ മൂന്ന് തീരദേശ പൊലീസ് സ്റ്റേഷനുകളില്‍ കോടികള്‍ വിലമതിക്കുന്ന ബോട്ടുകള്‍ ഉണ്ടെങ്കിലും രണ്ടെണ്ണം കട്ടപ്പുറത്താണ്. ഒന്ന് കടലിലിറക്കാന്‍ ശേഷിയില്ലാത്തതും. നീലേശ്വരം അഴീത്തലയിലും കാസര്‍കോട്ടും കുമ്പളയിലുമാണ് തീരദേശ പൊലീസ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നത്. ഒരു സി.ഐ.യും മൂന്ന് എസ്.ഐ.മാരുമുള്‍പ്പെടെ 26 പേരാണ് പൊലീസ് സ്റ്റേഷനില്‍ ഉള്ളത്. തീരദേശ സുരക്ഷയാണ് ഇവരുടെ ചുമതലയെങ്കിലും കാസര്‍കോട് പോലുള്ള ഒറ്റപ്പെട്ട തീരദേശ മേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിനും പ്രയോജനപ്പെടുത്താനാവുമായിരുന്നു. അഴീത്തലയില്‍ ബോട്ട് മറിഞ്ഞ് കടലില്‍ നീന്തുകയായിരുന്ന രണ്ട് പേരെ രക്ഷിച്ച് കരക്കെത്തിച്ചത് തീരദേശ പൊലീസാണ്. ഫിഷറീസ് വകുപ്പിന്റെ റസ്‌ക്യുബോട്ടിലായിരുന്നു തീരദേശ പൊലീസ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

കാന്‍സറിന് കാരണമായ ഘടകങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തല്‍; ഫെസ ക്രീമിന് യുഎഇയില്‍ നിരോധനം

നീലേശ്വരത്തെ ബോട്ടിന്റെ ബാറ്ററിയാണ് കുഴപ്പക്കാരന്‍. ബാറ്ററിക്ക് 25,000 രൂപ മാത്രമെ വിലയുള്ളു. പക്ഷെ, അത് മാറ്റിയിടണമെങ്കില്‍ ബോട്ടുകള്‍ സര്‍വ്വീസ് ചെയ്യുന്ന വിദഗ്ധര്‍ വേണ്ടിവരും. പലതവണ മേലുദ്യോഗസ്ഥര്‍ക്ക് വിവരം കൈമാറിയെങ്കിലും തകരാര്‍ പരിഹരിക്കാന്‍ തയ്യാറായില്ല. കുമ്പളയിലെ ബോട്ടിന് തുടക്കം മുതല്‍ തന്നെ യന്ത്രത്തകരാര്‍ ഉണ്ട്. ഗോവയിലുള്ളൊരു കമ്പനിയില്‍ നിന്നാണ് ബോട്ടുകള്‍ വാങ്ങിയത്. ഒരു വര്‍ഷത്തേക്കുള്ള അവരുടെ കരാര്‍ അവസാനിച്ച് കഴിഞ്ഞു.

kasarcode

ബോട്ട് സര്‍വ്വീസ് ചെയ്യുന്നതിന് മറ്റൊരു കമ്പനിയുമായും കരാര്‍ ഉറപ്പിച്ചിട്ടുമില്ല. 30 നോട്ടിക്കല്‍ മൈല്‍ വരെ കടലില്‍ പോകാന്‍ ശേഷിയുള്ള ബോട്ടുകളാണ് ഇപ്പോള്‍ തകരാറിലായി കിടക്കുന്നത്. തീരപ്രദേശങ്ങളില്‍ ബോട്ട് മറിഞ്ഞുണ്ടാകുന്ന അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് പ്രയോജനപ്പെടുത്താന്‍ പറ്റാവുന്ന ബോട്ടുകളാണിവ. കപ്പലുകള്‍ക്ക് തീരദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനത്തിന് പരിമിതികളുണ്ട്. ബോട്ടുകളുടെ തകരാറുകള്‍ പരിഹരിച്ച് ഇനിയെങ്കിലും പ്രവര്‍ത്തനക്ഷമമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Two boats of Coast guard are in sea; No way to search

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്