യുവതിയുടെയും യുവാവിന്റെയും മൃതദേഹങ്ങൾ റെയിൽവേ ട്രാക്കിൽ!കാവ്യയും അരുണും കടുംകൈ ചെയ്തത്...

  • By: Afeef
Subscribe to Oneindia Malayalam

പാലക്കാട്: ഒറ്റപ്പാലത്ത് രണ്ടുപേരെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒറ്റപ്പാലത്തിനടുത്തെ തൃക്കങ്ങോട്ട് കടവിലെ റെയിൽവേ ട്രാക്കിലാണ് യുവതിയുടെയും യുവാവിന്റെ മൃതദേഹങ്ങൾ കണ്ടെത്തിയത്. മെയ് 31 ബുധനാഴ്ച പുലർച്ചെ സമീപവാസികളാണ് മൃതദേഹങ്ങൾ കണ്ടത്.

Read Also: ബീഫില്ല,കോഴിക്ക് വില കൂടി;അയൽവാസിയുടെ പൂവനെ മോഷ്ടിച്ച് കറിവെച്ചു,പക്ഷേ കഴിക്കാൻ യോഗമുണ്ടായില്ല...

Read Also: വിദ്യാർത്ഥികൾ അപകടത്തിലേക്ക്; പഠന റിപ്പോർട്ട് ഞെട്ടിക്കുന്നത്.... അവർ ചെയ്യുന്നത്...!!!!

മായണ്ണൂർ സ്വദേശി അരുൺ(21), കേച്ചേരി സ്വദേശിനി കാവ്യ(20) എന്നിവരാണ് മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ട്രെയിൻ തട്ടി വികൃതമായ നിലയിലായിരുന്നു മ‍ൃതദേഹങ്ങളെങ്കിലും, സമീപത്ത് നിന്നും കിട്ടിയ തിരിച്ചറിയൽ രേഖകളും മൊബൈൽ ഫോണും പരിശോധിച്ചാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്.

deadbody

മായണ്ണൂർ സ്വദേശിയായ അരുൺ കോയമ്പത്തൂരിലെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥിയാണ്. തൃശൂർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനിയാണ് കാവ്യ. പുലർച്ചെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെങ്കിലും രാത്രി വൈകിയാണ് മരണം സംഭവിച്ചിരിക്കുന്നതെന്നാണ് പോലീസ് നിഗമനം.

അതേസമയം, കേച്ചേരി സ്വദേശിനിയായ കാവ്യും അരുണം തമ്മിലുള്ള ബന്ധത്തെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇരുവരും കമിതാക്കളാണെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ ഒറ്റപ്പാലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English summary
Two dead bodies found in railway track.
Please Wait while comments are loading...