Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ വെട്ടിക്കൊന്നു; പിന്നില്‍ കോണ്‍ഗ്രസെന്ന് സിപിഎം

തിരുവനനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തി. മിഥിൽ രാജ്, ഹക്ക് മുഹമ്മദ് എന്നിവരാണ് മരിച്ചത്. കോൺഗ്രസ് പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. ബൈക്കിൽ പോയ ഇരുവരെയും തടഞ്ഞ് നിർത്തിവെട്ടുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു. മിഥിലാജ് വെഞ്ഞാറമൂടി ഡിവൈഎഫ്ഐ തേവലക്കാട് യൂണിറ്റ് സെക്രട്ടറിയും ഹക്ക് മുഹമ്മദ് കലിങ്ങിന്‍ മുഖം ബ്രാഞ്ച് മെമ്പറുമാണ്.

dyd

ഇവരുടെ കൂടെയുണ്ടായിരുന്നു ഷഹിന്‍ എന്നയാള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വെഞ്ഞാറമൂട് തേമ്പാൻമൂട് ജംക്‌ഷനിൽ രാത്രി 12 ഓടെയാണ് ആക്രമം നടന്നത്. ഗുരുതരമായി വെട്ടേറ്റ മിഥിൻരാജ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് ഹക്ക് മുഹമ്മദ് മരിച്ചത്

പ്രദേശത്ത് ഒരു മാസം മുമ്പ് കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷം നിലനിന്നിരുന്നു. മൃതദേഹം ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കേരളത്തിൻ്റെ സമാധാന അന്തരീക്ഷം തകർത്ത് കലാപം സൃഷ്ടിക്കാനുള്ള കോൺഗ്രസ് നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+