വീണ്ടും തെരവുനായയുടെ ആക്രമണം,അങ്കണവാടിയിലെ അഞ്ച് കുട്ടികളെ നായ കടിച്ചുപറിച്ചു
മൂവാറ്റുപുഴ: തെരുവുനായ്ക്കളുടെ ആക്രമണം രൂക്ഷമാകുകയാണ്. ആക്രമണത്തില്‍ ഇരയാകുന്നതാകട്ടെ കുഞ്ഞുങ്ങളും. കോതമംഗലത്ത് രണ്ടര വയസ്സുകാരന് പിന്നാലെ മൂവാറ്റുപുഴയിലും തെരുവുനായ കുട്ടികളെ ആക്രമിച്ചു. ഇത്തവണ അഞ്ചു കുട്ടികളെയാണ് നായ കടിച്ചു പറിച്ചത്. തെരുവു നായ്ക്കള്‍ ഒരു പ്രശ്‌നവും ഉണ്ടാക്കില്ല, അതിനെ കൊല്ലരുതെന്ന് പറയുന്ന മൃഗസ്‌നേഹികളൊന്നും ഈ ആക്രമണം കാണുന്നില്ലേ എന്നാണ് ചോദ്യം.
കോതമംഗലത്തെ അങ്കണവാടിയിലാണ് ഭ്രാന്തന്‍ നായ ഓടിക്കയറിയത്. അധ്യാപികയുടെ കണ്‍മുന്നില്‍ വെച്ചാണ് നായ അഞ്ചു കുട്ടികളെ കടിച്ചത്. നാല് വയസ്സുകാരി ആദികൃഷ്ണ, മൂന്ന് വയസ്സുകാരി മീനാക്ഷി എന്നിവര്‍ക്കാണ് കാര്യമായ പരിക്കുകളേറ്റത്. ബാത്ത് റൂമിലേക്ക് പോകാന്‍ പുറത്തിറങ്ങിയ ആദികൃഷ്ണയുടെ ദേഹത്തേക്ക് നായ ചാടി വീഴുകയായിരുന്നു. പിന്നീട് നായ അങ്കണവാടിക്കുള്ളിലേക്ക് പ്രവേശിക്കുകയായിരുന്നു.

അധ്യാപികമാര്‍ക്കും ആക്രമണത്തില്‍ സാരമായ പരിക്കുകളേറ്റിട്ടുണ്ട്. കുട്ടികളുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിയെത്തിയിരുന്നു. അപ്പോഴേക്കും ക്രൂരമായ ആക്രമണം കഴിഞ്ഞിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കുട്ടികളെയും അധ്യാപികയെയും ചികിത്സ നല്‍കി വിട്ടയച്ചു.
കഴിഞ്ഞ ദിവസം തൃക്കാരിയൂരില്‍ രണ്ടരവയസ്സുകാരനായ ദേവനന്ദനെ തെരുവ് നായ ക്രൂരമായി ആക്രമിച്ചിരുന്നു. ദേവനന്ദന്റെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications