സിവിൽ സർവ്വീസ് പരീക്ഷയിൽ കേരളത്തിന്റെ അഭിമാനമായി സിദ്ധാർത്ഥും ഹംന അഷ്റഫും....

  • By: Afeef
Subscribe to Oneindia Malayalam

തിരുവനന്തപുരം: സിവിൽ സർവ്വീസ് പരീക്ഷയിൽ തിളക്കാമർന്ന വിജയത്തോടെ മലയാളികളും. 15ാം റാങ്കോടെ എറണാകുളം സ്വദേശി ബി സിദ്ധാർത്ഥും, 28ാം റാങ്ക് നേടിയ കോഴിക്കോട് സ്വദേശിനി ഹംന അഷ്റഫുമാണ് കേരളത്തിന്റെ അഭിമാനമായി മാറിയത്.

Read Also: ചങ്കുറപ്പുള്ളവരാണ് മുസ്ലീം ഉമ്മത്ത്,മോദിക്കെതിരെ മദനി;ഉമ്മാക്കി കാണിച്ച് പേടിപ്പിക്കേണ്ട,വീഡിയോ

Read Also: പിണറായി മുഖ്യമന്ത്രിയാകണം എന്ന് ആവശ്യം... കേരളത്തിലല്ല, അങ്ങ് തമിഴകത്ത്... ജയലളിതയ്ക്കും മുകളിലോ?

എറണാകുളം കലൂർ കൈപ്പിള്ളി ലൈനിൽ താമസിക്കുന്ന ബി സിദ്ധാർത്ഥി കോതമംഗലം എംഎ എൻജിനീയറിംഗ് കോളേജിൽ നിന്നും ബിടെക്ക് ബിരുദം നേടിയ ശേഷമാണ് സിവിൽ സർവ്വീസ് പരീക്ഷയെഴുതിയത്. ഐഎഫ്എസിന് സിലക്ഷൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സിദ്ധാർത്ഥ്.

civilservice

Read Also: പോത്തുകൾ പരസ്പരം കൊമ്പുകോർത്തു! തടയാനെത്തിയ ഉടമസ്ഥൻ പോത്തിന്റെ കുത്തേറ്റു മരിച്ചു, സംഭവം കൊച്ചിയിൽ

ദില്ലി സർവകലാശാലയിൽ നിന്നും ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ കോഴിക്കോട് സ്വദേശിനിയായ ഹംന അഷ്റഫ് കോഴിക്കോട് ഫാറൂഖ് കോളേജിലെ ഇംഗ്ലീഷ് അധ്യാപികയാണ്. ഹംനയുടെ പിതാവ് ടി.പി അഷറഫും മാതാവ് ജൌഹറയും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരാണ്. ജവഹർലാൽ നെഹ്രുവിന്റെ ആശയങ്ങളാണ് തന്നെ പ്രചോദിപ്പിക്കുന്നതായും, ഇന്ത്യൻ ഫോറിൻ സർവ്വീസിൽ ചേരാനാണ് താൽപര്യമെന്നും ഹംന മീഡിയവൺ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

English summary
two malayaless got best rank in civil service exam.
Please Wait while comments are loading...