സംസ്ഥാനത്ത് 2 പേർക്ക് കൂടി കൊവിഡ്, വയനാട്ടിൽ തിരിച്ചെത്തി കൊവിഡ് , ഒരു മാസത്തിന് ശേഷം!
തിരുവനന്തപുരം: കൊവിഡ് കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെടാത്ത ഒരു ദിവസത്തിന് ശേഷം സംസ്ഥാനത്ത് ഇന്ന് 2 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വയനാട്ടിലും കണ്ണൂരിലുമാണ് ഓരോരുത്തര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഒരു മാസത്തിലധികമായി കൊവിഡ് പോസിറ്റീവ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ജില്ലയാണ് വയനാട്. 32 ദിവസമായി വയനാട്ടില്‍ കൊവിഡ് കേസുകളില്ല. എന്നാല്‍ ഇന്ന് ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ വയനാട് ഗ്രീന്‍ സോണ്‍ അല്ലാതാകും. ഇന്ന് 8 പേര്‍ക്കാണ് കൊവിഡ് നെഗറ്റീവ് ആയത്.
കണ്ണൂരില്‍ 6 പേര്‍ക്കും ഇടുക്കിയില്‍ രണ്ട് പേര്‍ക്കും കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചു. ഇതുവരെ 499 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 96 പേര്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 21894 പേരാണ് നിരീക്ഷണത്തില്‍ ഉളളത്. 21494 പേര്‍ വീടുകളിലും 410 പേര്‍ ആശുപത്രിയിലുമാണ്. ഇന്ന് 80 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സംസ്ഥാനത്ത് ആകെ 80 ഹോട്‌സ്‌പോട്ടുകളാണുളളത്. പുതുതായി ഹോട്ട്‌സ്‌പോട്ടുകളില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ ജില്ലയില്‍ 23ഉം ഇടുക്കിയിലും കോട്ടയത്തും 11 വീതം കൊവിഡ് ഹോട്ട്‌സ്‌പോട്ടുകളുണ്ട്. ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ ഉളളത് കണ്ണൂരിലാണ്. വയനാട് ജില്ലയെ ഓറഞ്ച് സോണിലേക്ക് മാറ്റിയിരിക്കുകയാണ്. ആലപ്പുഴ, തൃശൂര്‍ ജില്ലകളെ ഗ്രീന്‍ സോണില്‍ ഉള്‍പ്പെടുത്തി. കണ്ണൂര്‍, കോട്ടയം ജില്ലകള്‍ റെഡ് സോണിലാണ്.
ലോക്ക്ഡൗണ്‍ നീട്ടിയതില്‍ കേന്ദ്രം നിര്‍ദേശിച്ച പൊതുവായ ചട്ടക്കൂടിന് ഉളളില്‍ നിന്ന് കൊണ്ട് സംസ്ഥാനം നിയന്ത്രണങ്ങള്‍ നടപ്പിലാക്കും. അതിനായുളള മാര്‍ഗനിര്‍ദേശങ്ങള്‍ ഉടനെ പുറപ്പെടുവിക്കും. ഗ്രീന്‍സോണിലടക്കം പൊതുഗതാഗതം അനുവദിക്കില്ല. ഞായറാഴ്ച പൂര്‍ണ അവധി പ്രഖ്യാപിച്ചു. കടകള്‍ തുറക്കുകയോ പുറത്ത് ഇറങ്ങുകയോ ചെയ്യരുത്. ചെറുകിട ടെക്‌സ്‌റ്റൈല്‍ ഷോപ്പുകള്‍ 5 ജീവനക്കാരെ വെച്ച് തുറക്കാം. ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ മാത്രമാണിത് ബാധകം.
Recommended Video
പ്രവാസികളുടെ മടങ്ങി വരവിന് സൗകര്യമൊരുക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിരന്തരം ആവശ്യപ്പെടുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തില്‍ ഉടനെ തന്നെ പ്രായോഗിക നടപടി ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. അന്യസംസ്ഥാനങ്ങളില്‍ ഉളളവര്‍ ഒരുമിച്ച് തിരികെ വരുന്നത് പ്രായോഗികമല്ല. വിദ്യാര്‍ത്ഥികള്‍, മുതിര്‍ന്ന പൗരന്മാര്‍, ഗര്‍ഭിണികള്‍, അടക്കമുളളവര്‍ക്കാണ് തിരിച്ച് വരാന്‍ മുന്‍ഗണന നല്‍കുക. നോര്‍ക്ക പോര്‍ട്ടലില്‍ ഇതുവരെ 1.30 ലക്ഷം പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications