കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവഗണന കടുത്തു:വിഎസ് പക്ഷക്കാര്‍ ബിജെപിയിലേക്ക്

  • By Aswathi
Google Oneindia Malayalam News

കാഞ്ഞിരപ്പള്ളി: തൊട്ടതിനും തൊടുന്നതിനുമെല്ലാം വി എസിന് കുറ്റം. സിപിഎമ്മിനെ അപേക്ഷിച്ച സി പി ഐക്ക് കടുത്ത അവഗണന. വി എസ് പക്ഷക്കാര്‍ക്കൊക്കെ മടുത്തു. പിണറായി പറയുന്നതിനപ്പുറം ഇടതുമുന്നണിയിലൊന്നില്ലെന്ന് പറഞ്ഞാല്‍ ഒരു പക്ഷെ അതും സമ്മതിക്കേണ്ടിവരും. അങ്ങനെ തോറ്റുകൊടുക്കാന്‍ പറ്റുമോ... അതുകൊണ്ടെന്തുണ്ടായി, വി എസ് പക്ഷക്കാരോട് നേതൃത്വത്തിനുള്ള കടുത്ത അവഗണനയില്‍ പ്രതിഷേധിച്ച് രണ്ട് വി എസ് പക്ഷക്കാര്‍ രാജിവച്ച് ബി ജെ പിയിലേക്ക് ചേക്കേറി.

ഏലപ്പാറ ഏരിയ കമ്മറ്റിയംഗവും കൊക്കയാര്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനുമായ കെ എ സണ്ണിയും കുറ്റിപ്ലാങ്ങാട് ബ്രാഞ്ച് സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ കെ കെ ധര്‍മിഷ്ഠനുമാണ് പാര്‍ട്ടിയിലെ സ്ഥാനം രാജിവച്ച് ബി ജെ പിയിലേക്ക് മാറിയത്. വി എസ് പക്ഷത്തോട് നേതൃത്വത്തിനുള്ള അവഗണനയാണ് രാജിവച്ച് ബി ജെപിയിലേക്ക് പോകാന്‍ കാരണമെന്ന് രണ്ട് നേതാക്കളും മാധ്യമങ്ങളോട് പറഞ്ഞു.

VS Achuthananthan

തിങ്കളാഴ്ച ഉച്ചയോടെ പഞ്ചായത്ത് ഓഫീസിലെത്തി ഇരുവരും രാജിക്കത്ത് നല്‍കുകയായിരുന്നു. മുപ്പതുവര്‍ഷത്തോളം പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനായ സണ്ണി ഇരുപതു വര്‍ഷം ലോക്കല്‍ സെക്രട്ടറി, ഏരിയ കമ്മറ്റിയംഗം, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റിയംഗം, എച്ച് ഇ ഇ എ (സി ഐ ടി യു) വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. പഞ്ചായത്ത് അംഗം, കുറ്റിപ്ലാങ്ങാട് ബ്രാഞ്ച് സെക്രട്ടറി, ലോക്കല്‍ കമ്മറ്റിയംഗം എന്നീ സ്ഥാനങ്ങളില്‍ കെ കെ ധര്‍മിഷ്ഠനും പ്രവര്‍ത്തിച്ചിട്ടുണ്ട്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് മുപ്പത്തിയഞ്ചാം മയിലിലെ ഓട്ടോ സ്റ്റാന്റില്‍ വി എസ് അച്യുതാനന്ദന് അഭിവാദ്യമര്‍പ്പിച്ച് സ്ഥാപിച്ച ഫഌക്‌സ് ബോര്‍ഡ് പാര്‍ട്ടിയില്‍ ചിലര്‍ നശിപ്പിച്ചിരുന്നു. ഇത് കമ്മറ്റിയില്‍ ചോദ്യം ചെയ്‌തെങ്കിലും കുറ്റക്കാരെ കണ്ടെത്തുന്നതിന് പകരം പ്രശ്‌നം ചോദ്യം ചെയ്ത സണ്ണിയെ പാര്‍ട്ടി ശാസിക്കുകയാണുണ്ടായത്. അന്നു മുതലാണ് വിഭാഗീയത ഉണ്ടായതെന്നും അധികം വൈകാതെ പാര്‍ട്ടിയിലെ ചിലര്‍ ബി ജെ പിയിലേക്ക് വരുമെന്നും സണ്ണി പറഞ്ഞു

English summary
Two VS side activists joining in BJP.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X