കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശങ്കയായി റാപ്പിഡ് പിസിആർ ടെസ്റ്റ്; യുഎഇ വിലക്ക് പിൻവലിച്ചിട്ടും പ്രവാസികളുടെ യാത്ര അനിശ്ചിതത്വത്തിൽ

റാപ്പിഡ് ടെസ്റ്റ് സംബന്ധിച്ച അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇപ്പോഴും യാത്ര മുടങ്ങിയിരിക്കുകയാണ്

Google Oneindia Malayalam News

തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിരുന്ന യാത്രവിലക്ക് നീക്കികൊണ്ട് യുഎഇ ഭരണകൂടം ഉത്തരവിറക്കിയത്. അതനുസരിച്ച് ഇന്ന് മുതൽ മാനദണ്ഡങ്ങൾ പാലിച്ച് ഇന്ത്യക്കാർക്ക് യുഎഇയിലേക്ക് എത്താം. രണ്ട് ഡോസ് കോവിഷീൽഡ് വാക്സിൻ സ്വീകരിച്ച സ്ഥിര താമസക്കാർക്കാണ് പ്രവേശനാനുമതി ലഭിച്ചത്. എന്നാൽ റാപ്പിഡ് ടെസ്റ്റ് സംബന്ധിച്ച അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇപ്പോഴും യാത്ര മുടങ്ങിയിരിക്കുകയാണ്.

Travel Ban

പല വിമാനകമ്പനികളും ഇനിയും ബുക്കിങ് പുനഃരാരംഭിച്ചട്ടില്ല. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലും റാപ്പിഡ് ടെസ്റ്റിനുള്ള സൗകര്യമൊരുക്കാൻ സർക്കാർ ആരോഗ്യവകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ എല്ലാം പൂർണതോതിൽ പ്രവർത്തനക്ഷമമാകാൻ സമയമെടുക്കുമെന്ന വിലയിരുത്തലിലാണ് കമ്പനികൾ.

വിമാനയാത്ര ആരംഭിക്കുന്നതിന് നാല് മണിക്കൂർ മുൻപുള്ള റാപ്പിഡ് ടെസ്റ്റ് പരിശോധനയാണ് നിർദേശിച്ചിരിക്കുന്നത്. വാക്സിൻ സർട്ടിഫിക്കറ്റിന് പുറമെ യാത്രയ്ക്ക് 48 മണിക്കൂറിനുള്ളിലെ കോവിഡ് ആര്‍ടിപിസിആര്‍ ഫലം കൈവശം വെക്കണം, പിസിആര്‍ ഫലത്തിന്റെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്‍ ക്യൂആര്‍ കോഡ് രേഖപ്പെടുത്തേണ്ടതുമുണ്ട്. ദുബായ് വിമാനത്താവളത്തിലെത്തിയ ശേഷവും ആർടിപിസിആർ പരിശോധന നടത്തണം. ഇതിന്റെ ഫലം വരുന്നതുവരെ (24 മണിക്കൂർ) ഇൻസ്റ്റിറ്റ്യൂഷണൽ ക്വറന്റൈനും യുഎഇ നിഷ്കർശിക്കുന്നു.

യുഎഇ അംഗീകരിച്ച സിനോഫാം, ഫൈസര്‍, സ്പുട്നിക് എന്നീ വാക്‌സിനുകള്‍ രണ്ടുഡോസും എടുത്ത് നാട്ടില്‍പ്പോയവര്‍ക്കും 23 മുതല്‍ യുഎഇയിലേക്ക് മടങ്ങിവരാം. ഇന്ത്യയുടെ കോവാക്സിന് യുഎഇയില്‍ അംഗീകാരമില്ല. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കും സന്ദര്‍ശക വിസക്കാര്‍ക്കും യുഎഇ പ്രവേശനവിലക്ക് തുടരും. യുഎഇ പൗരന്‍മാര്‍ക്കും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും ക്വാറന്റീന്‍ ബാധകമല്ല.

Recommended Video

cmsvideo
Delta plus virus centrals guideline for kerala

കർണാടകത്തിൽ സുപ്രധാന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ- ചിത്രങ്ങൾ

അതേസമയം പ്രവാസികളുടെയടക്കം മടക്കയാത്ര പരിഗണിച്ച് കോവിഡ് പരിശോധനയ്ക്കായി ദുബായ് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ അത്യാധുനിക ലാബ് തയ്യാറാവുന്നു. 20,000 ചതുരശ്ര അടി വിസ്‍തീര്‍ണമുള്ള ഈ ലബോറട്ടറിയില്‍ 24 മണിക്കൂറും പരിശോധനകള്‍ നടത്താനുള്ള സംവിധാനമുണ്ടാകും. വിമാനത്താവളത്തിലെത്തുന്ന എല്ലാ യാത്രക്കാരുടെയും പരിശോധന പൂർത്തിയാക്കി ഫലം ലഭ്യമാക്കാനാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

ദളപതി വിജയിയുടെ ഇതുവരെ ആരും കാണാത്ത ചിത്രങ്ങള്‍, വൈറല്‍

English summary
UAE ease travel bans for indians from today confusion over conditions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X