Get Updates
Get notified of breaking news, exclusive insights, and must-see stories!

മതനിന്ദയ്ക്ക് തല വെട്ടുന്നതാണോ ശിക്ഷ ? മദ്രസകളിൽ നമ്മുടെ കുട്ടികളെ എന്താണ് പഠിപ്പിക്കുന്നത്? ഗവർണർ

തിരുവനന്തപുരം : മദ്രാസ പഠനത്തിന് എതിരെ പ്രതികരിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്ത്. കുട്ടികൾക്ക് നൽകേണ്ടത് മദ്രാസ പഠനം അല്ലെന്നും പൊതു പാഠ്യ പദ്ധതിയിൽ അടിസ്ഥാനമായുള്ള വിദ്യാഭ്യാസം ആണെന്നും ഗവർണർ ചൂണ്ടിക്കാട്ടി. ഉദയ്പൂർ കൊലപാതകം, മറ്റ് സമകാലിക സംഭവങ്ങളോടും ആയിരുന്നു കേരള ഗവർണറിന്റെ പ്രതികരണം.

കുട്ടികളെ മദ്രാസകളിൽ പഠിപ്പിക്കുന്ന കാര്യമായ കൃത്യമായി പരിശോധിക്കേണ്ടതുണ്ട്. നമ്മുടെ കുട്ടികളെ മതനിന്ദയ്ക്ക് തല വെട്ടുന്നതാണ് ശിക്ഷയെന്ന് ഇന്ത്യയില്‍ സ്ഥാപനങ്ങളില്‍ തന്നെ അവരിത് പഠിക്കുന്നു.
മറുപ്രവൃത്തിയെന്ന് നോക്കണം. പഠിപ്പിക്കുന്നത് വിശ്വാസത്തിന്റെ ഭാഗമാണോ എന്നും അത് തന്നെ ആണോ കുട്ടികളെ പഠിപ്പിക്കുന്നതെന്നും ഉറപ്പു വരുത്തണം.

GOVE

ഇതാണോ നിയമം എന്ന് കുട്ടികളെ പഠിപ്പിക്കുന്നുണ്ടോ എന്നും പരിശോധിക്കാൻ സാധിക്കണം. പ്രവാചക നിന്ദയുടെ പേരിൽ ഉദയ്പൂരിൽ സാധാരണക്കാരനായ തയ്യൽക്കാരനെ കഴുത്തറുത്ത് കൊന്നിരുന്നു. ഈ സംഭവത്തെ ​ഗവർണർ അപലപിച്ചിരുന്നു. പിന്നാലെയാണ് ആ പ്രതികരണങ്ങൾ ഉണ്ടായത്. മദ്രാസ നയങ്ങൾ മുസ്ലിമിനെയല്ല പ്രതിനിധീകരിക്കുന്നത്. മത നിയമങ്ങൾ എഴുതിയത് മനുഷ്യൻ ആണെന്ന് പറഞ്ഞ ഗവർണർ ഖുർആനിൽ ഉള്ളത് അല്ലെന്നും വ്യക്തമാക്കി.

ജനിച്ചു വളരുന്ന കുട്ടികൾക്ക് 14 വയസ്സുവരെ പ്രാഥമിക വിദ്യാഭ്യാസം ലഭിക്കേണ്ടത് കുട്ടികളുടെ അടിസ്ഥാന അവകാശങ്ങളിൽ ഒന്നാണ് എന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. എന്നാൽ, അതിനുവേണ്ടി 14 വയസ്സുവരെ പ്രത്യേക പഠനം കുട്ടികൾക്ക് നൽകേണ്ടതിന്റെ ആവശ്യം ഇല്ലെന്നും ഇത് എതിർക്കേണ്ടത് ആവശ്യം ആണെന്നും ​ഗവർണർ പറഞ്ഞു.

അതേസമയം , മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കൂര കൃത്യം എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ പ്രതികരിച്ചത്. ഒരു നാട് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വർഗീയ തീവ്രവാദമാണ്. ഇത്തരം സംഭവങ്ങൾ അതിന്റെ വളർച്ചയാണെന്ന് താക്കീത് നൽകിയിരിക്കുകയാണ്.

ലുങ്കി ഉടുത്ത്.. കുപ്പിവള ഇട്ടാൽ എന്താ ഇഷ്ടം അല്ല...????; നടി അനുശ്രീ ചിത്രങ്ങൾ വൈറൽ

വർഗീയ വാദത്തെ വച്ചുപൊറുപ്പിക്കില്ല എന്ന് നമ്മൾ ഉറച്ച തീരുമാനം എടുക്കണം. അതിപ്പോൾ ഏതു മതത്തിന്റെ പേരിൽ ആണെങ്കിലും എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+