രാജീവ് വധം: ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ ഉദയഭാനു, ഉത്തരം ഒന്നു മാത്രം... പോലീസ് വലയുന്നു

  • Written By:
Subscribe to Oneindia Malayalam

ചാലക്കുടി: റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാരനായ രാജീവ് വധക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട പ്രമുഖ അഭിഭാഷകന്‍ സിപി ഉദയഭാനുവിനെ പോലീസ് ചോദ്യം ചെയ്യാന്‍ ആരംഭിച്ചു. തിങ്കളാഴ്ചയാണ് മൂന്നു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ ഉദയഭാനുവിനെ വിട്ടുകൊടുത്തത്. കേസിലെ ഏഴാം പ്രതിയാണ് അദ്ദേഹം.
വ്യാഴാഴ്ച രാവിലെ തിരികെ ഹാജരാക്കണമെന്ന് നിര്‍ദേശിച്ചാണ് ചാലക്കുടി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉദയഭാനുവിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വൈകീട്ട് മൂന്നരയോടെ ജയിലില്‍ നിന്നു ഉദയഭാനുവിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങുകയും ചെയ്തു.

1

ചാലക്കുടി ഡിവൈഎസ്പി ഓഫീസില്‍ വച്ചാണ് ഉദയഭാനുവിനെ ചോദ്യം ചെയ്യുന്നത്. പ്രത്യേക അന്വേഷണസംഘം മേധാവി ഡിവൈഎസ്പി എസ് ഷംസുദ്ദീന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. മുമ്പ് തയ്യാറാക്കിയ ചോദ്യാവലി പരിഷ്‌കരിച്ചാണ് ഉദയഭാനുവിനെ ചോദ്യം ചെയ്യുന്നത്. പക്ഷെ, നേരത്തേ നല്‍കിയ മറുപടി തന്നെയാണ് അദ്ദേഹം ഇപ്പോഴും നല്‍കുന്നത്.

2

ചോദ്യം ചെയ്യലിനോട് ഉദയഭാനു വേണ്ട രീതിയില്‍ സഹകരിക്കാത്തത് അന്വേഷണസംഘത്തിന് തിരിച്ചടിയായിട്ടുണ്ട്. രാജീവ് കൊലപാകതത്തിന്റെ ഗൂഡാലോചനയെക്കുറിച്ച് അറിയാന്‍ പോലീസ് തിങ്കളാഴ്ച ഏറെ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. എന്നാല്‍ വസ്തു ഇടപാടുമായി ബന്ധപ്പെട്ടു രാജീവുമായി ബന്ധമുണ്ടായിരുന്നുവെന്ന് ഉദയഭാനു സമ്മതിച്ചതായാണ് വിവരം.

English summary
Rajeev murder case: Udayabhanu did not co-operate with investigation says police

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്