കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉദയകുമാർ കേസ്; കട്ടിലും കമ്പിയും കൊണ്ടുവന്നത് സായുധസേന ക്യാമ്പിൽ നിന്ന്, പോലീസുകാരന്റെ മൊഴി

ഉദയകുമാറിനെ പോലീസ് ഉരുട്ടി കെലാപ്പെടുത്തനാ‍ ഉപയോഗിച്ച ഇരുമ്പ് കട്ടിൽ, ബെഞ്ച്, ഇരുമ്പു കമ്പി എന്നിവ തിരിച്ചറിഞ്ഞിട്ടുണ്ട്. കോടതിയിലാണ് അലക്സാണ്ടർ വസ്തുക്കൾ തിരിച്ചറിഞ്ഞത്.

  • By Ankitha
Google Oneindia Malayalam News

തിരുവനന്തപുരം: ഫോർട്ട് പോലീസ് സ്റ്റേഷനിൽ ഉരുട്ടി കൊലപ്പെടുത്തിയ ഉദയ കുമാർ കേസിൽ നിർണ്ണായക വെളിപ്പെടുത്തലുമായി ഉദ്യോഗസ്ഥർ. കൊലപാതകത്തിനു ശേഷം ഫോറസിക് പരിശോധന നടത്തിയ തിരുവനന്തപുരം ഫോറൻസിക് ലാബ് അസിസന്റ് ഡയറക്ടർ അലക്സാണ്ടർ തോമസ് പോലീസ് ഉരുട്ടി കെലാപ്പെടുത്തൻ ഉപയോഗിച്ച ഇരുമ്പ് കട്ടിൽ, ബെഞ്ച്, ഇരുമ്പു കമ്പി എന്നിവ തിരിച്ചറിഞ്ഞിട്ടുണ്ട്. കോടതിയിലാണ് അലക്സാണ്ടർ വസ്തുക്കൾ തിരിച്ചറിഞ്ഞത്.

murder

പ്രശ്നങ്ങൾ അവസാനിച്ചു, എങ്കിലും ദക്ഷിണ കൊറിയയിലേയ്ക്ക് പോകാൻ ഭയം, ഒളിമ്പിക്സിന് മുൻപ് ഉത്തര കൊറിയൻ സംഘം ദക്ഷിണ കൊറിയയിലേക്ക്..പ്രശ്നങ്ങൾ അവസാനിച്ചു, എങ്കിലും ദക്ഷിണ കൊറിയയിലേയ്ക്ക് പോകാൻ ഭയം, ഒളിമ്പിക്സിന് മുൻപ് ഉത്തര കൊറിയൻ സംഘം ദക്ഷിണ കൊറിയയിലേക്ക്..

സാധാനങ്ങൾക്ക് പുറമേ സംഭവം നടക്കുമ്പോൾ ഉദയകുമാർ ധരിച്ചിരുന്ന വസ്ത്രങ്ങളും ഇദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്തം സായുധസേന ക്യാമ്പിൽ നിന്ന് കൊണ്ടു വന്ന ഇരു കട്ടിലും കമ്പിയുമാണ് ഉപയോഗിച്ചിരുന്നതെന്നു അസിസ്റ്റന്റ് കമ്മീഷ്ണർ ഓഫീസിലെ മുൻ റെറ്റർ ഗോപകുമാറും മൊഴി നൽകിയിട്ടുണ്ട്. ഇവരുടെ സാക്ഷിമൊഴികളാണ് കേസി്‍ നിർണ്ണായക വഴിത്തിരിവായിരിക്കുന്നത്.

കോടതിയിൽ ജയ പറഞ്ഞതിങ്ങനെ; കൊലപാതകത്തിന് പിന്നിൽ ..... കോടതിയിൽ നടന്നതിങ്ങനെകോടതിയിൽ ജയ പറഞ്ഞതിങ്ങനെ; കൊലപാതകത്തിന് പിന്നിൽ ..... കോടതിയിൽ നടന്നതിങ്ങനെ

ഉരുട്ടി കൊലപ്പെടുത്തിയത് തന്നെ

ഉരുട്ടി കൊലപ്പെടുത്തിയത് തന്നെ

പോലീസ് സ്റ്റേഷനിൽ നിന്ന് കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഉദയകുമാറിനെ ഉരുട്ടി കൊലപ്പെടുത്തിയതാണെന്നു തെളിഞ്ഞിരിക്കുകയാണ്. നേരത്തെ കേസിലെ വനിതാ കോൺസ്റ്റബിൾമാരുടേയും മേൽ ഉദ്യോഗസ്ഥരുടെ നിർബന്ധത്തിനു വഴങ്ങിയാണ് താൻ മൊഴി മാറ്റി പറഞ്ഞതെന്നും ഇദ്ദേഹം കോടതിയിൽ പറഞ്ഞു. കേസിൽ തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയിൽ നടക്കുന്ന വിചാരണയിലാണ് നിർണ്ണായക വെ

ഉദയകുമാറിനെ കൊന്നത് ഇതിനു വേണ്ടി

ഉദയകുമാറിനെ കൊന്നത് ഇതിനു വേണ്ടി

2005 സെപ്റ്റംബർ 27 ന് രാത്രിയാണ് ഉദയകുമാറിനെ തിരുവനന്തപുരം ഫോർട്ട് പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. ശ്രീകണ്ഠേശ്വരം പാർക്കിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഉദയകുമാറിന്റെ കൈവശമുണ്ടായിരുന്ന രൂപയുടെ ഉറവിടത്തെ സംബന്ധിച്ചുളള ചോദ്യം ചെയ്യലിലാണ് ഇയാൾ കൊല്ലപ്പെട്ടത്. സംഭവത്തിൽ ഡിവൈഎസ്പി ഇകെ സാബു, സർക്കിൾ, സിഐ ടി അജിത്ത് കുമാർ, ഹെഡ് കോൺസ്റ്റബിൾ പിവി മോഹൻ, കോൺസ്റ്റബിൾ ജിത കുമാർ, ശ്രീകുമാർ, സോമൻ എന്നിവരാമ് പ്രതികൾ. ഗുഢാ ലോചന, കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾ മേൽ ചുമർത്തിയിരിക്കുന്നത്.

ക്രൈംബ്രാഞ്ച് അന്വേഷണം

ക്രൈംബ്രാഞ്ച് അന്വേഷണം

ആദ്യം പോലീസ് അന്വേഷിച്ച കേസ് പിന്നീട് കിരൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. ആദ്യം മൂന്ന് പോലീസുകാരിൽ മാത്രം ഒതുക്കി കുറ്റ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുര അതിവേഗ കോടതിയിൽ വിചാരണ ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടെ മകന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഉദയകുമാറിൻരെ അമ്മ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനെ തുടർന്നാണ് അന്വേഷണം സിബിഐ ഏറ്റെടുത്തതും കുറ്റപത്രം സമർപ്പിച്ചതും.

 പോലീസുകാർക്കെതിരെ പോലീസുകാരന്റെ മൊഴി

പോലീസുകാർക്കെതിരെ പോലീസുകാരന്റെ മൊഴി

ആദ്യമായിട്ടാണ് പോലീസുകാർക്കെതിരെ പോലീസുകാരൻ എ സാക്ഷി മൊഴി നൽകുന്നത്. ഇത് കേസിൽ നിർണ്ണായക വഴിത്തിരിവാകുകയാണ്. ഗോപകുമാറിനെ കൂടാതെ ഫോറൻസിക് ലാബ് അസിസന്റ് ഡയറക്ടറുടെ മൊഴിയും കേസിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള തെളിവുകൾ ബലപ്പെടുത്തുന്നുണ്ട്. കൂടാതെ സായുധാസേന ക്യാമ്പിൽ നിന്ന് കൊണ്ടു വന്ന കട്ടിലും മറ്റു സാധനങ്ങളും സിഐ ഓഫീസിലാണ് സൂക്ഷിച്ചിരുന്നത്.

English summary
udayakumar death is police custody murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X