കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാതകചോര്‍ച്ച;ഉദയംപേരൂര്‍ ഗ്യാസ് പ്ളാന്‍റ് അടച്ചു

  • By Meera Balan
Google Oneindia Malayalam News

കൊച്ചി: വാതക ചോര്‍ച്ചയെത്തുടര്‍ന്ന് ഉദയം പേരൂര്‍ ഐഒസി പ്ളാന്റ് അടച്ചു. പ്ളാന്‍റിലെ പൈപ്പ് ലൈനില്‍ വാതക ചോര്‍ച്ച കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പ്ളാന്റ് താല്‍ക്കാലികമായി അടച്ചത്. പ്ളാന്റിന് സമീപത്ത് നിന്ന് ആളുകളെ ഒഴിപ്പിയ്ക്കുകയും പ്രദേശത്തെ വൈദ്യുതി വിതരണം നിര്‍ത്തി വയ്ക്കുകയും ചെയ്തു.

രാവിലെ എട്ടരയോടെയാണ് വാതക ചോര്‍ച്ച കണ്ടെത്തിയത്. ബുള്ളറ്റ് ടാങ്കറില്‍ നിന്നും പ്ളാന്റിലെ സ്റ്റോറേജ് ടാങ്കില്‍ വാതകം നിറയ്ക്കുന്നതിനിടെയാണ് ചോര്‍ച്ച ഉണ്ടായത്. ടാങ്കറിലെ പ്രഷര്‍വാല്‍വിലൂടെ വാതകം ചോരുകയായിരുന്നു. പതിനെട്ട് ടണ്ണിലധികം വാതകം ടാങ്കില്‍ ഉണ്ട്. ബോട്ടിലിംഗ് പ്ളാന്റിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു.

IOC, Gas

ചോര്‍ച്ച തടയാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പാചകവാതകം നിറച്ച 25 ലേറെ ബുള്ളറ്റ് ടാങ്കറുകള്‍ പ്ളാന്റിന് സമീപത്തെ പാര്‍ക്കിംഗ് മേഖലയിലുണ്ട്. അഞ്ച് മണിയ്ക്കൂറിനകം തന്നെ വാതക ചോര്‍ച്ച പരിഹരിയ്ക്കുമെന്ന് ജില്ലാ കളക്ടര്‍ രാജമാണിക്യം അറിയിച്ചു. ദിവസങ്ങളായി തുടരുന്ന സമരത്തിന് ശേഷം പ്ളാന്റില്‍ ബോട്ടിലിങ് തുടങ്ങാനിരിയ്‌ക്കെയാണ് അപകടം.

English summary
Udayamperoor IOC plant closed temporarily due to fuel leak
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X