• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഉദയം പേരൂരിലെ വിദ്യയുടെ കൊലപാതകം; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ, സഹായിക്കായി തിരച്ചിൽ!

കൊച്ചി: കാമുകിക്കൊപ്പം ജീവിക്കാൻ വേണ്ടി ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളായ പ്രേംകുമാറും സുനിത ബേബിയും ജീവിച്ചിരുന്നത് ദമ്പതികളെപോലെയെന്ന് അയൽവാസികൾ. തിരുവനന്തപുരം പേയാടുള്ള ഗ്രാൻഡ് ടെക് വില്ലയിലാണ് പ്രേംകുമാറഉം സുനിതയും താമസിച്ചിരുന്നത്. കൂസലില്ലാതെയാണു പ്രതികൾ പെരുമാറിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. തലയിൽ നിന്നു വലിയൊരു ഭാരമൊഴിഞ്ഞുവെന്നാണ്, പിടിയിലായപ്പോൾ പ്രേംകുമാർ പറഞ്ഞത്.

കുറ്റബോധമോ വിഷമമോ ഇല്ലെന്ന് തന്നെയാണ് കഴിഞ്ഞ ദിവസം കോടതിയിലും രണ്ട് പ്രതികളും പറഞ്ഞത്. മൂന്ന് വർഷം മുമ്പ് സ്കൂൾ സുഹൃത്തുക്കൾ നടത്തിയ ഒത്തുചേരലിലാണ് പ്രേംകുമാർ 25 വർഷങ്ങത്തിന് ശേഷം സുനിതയെ കാണുന്നത്. ഇവർ വീണ്ടും അടുത്തതോടെ ഹൈദരാബാദിലെ ജോലി ഉപേക്ഷിച്ച് സുനിത തിരുവനന്തപുരത്ത് എത്തി ഇരരുവരും ഒരുമിച്ച് ജീവിക്കിുകയായിരുന്നു.

കഴുത്തിൽ കയർ മുറുക്കി...

കഴുത്തിൽ കയർ മുറുക്കി...

സെപ്തംബർ 20നായിരുന്നു ക്രൂരമായ ആ സംഭവം നടന്നത്. ഒരു മണിയോടെയാണ് പ്രേംകുമാർ ഭാര്യ വിദ്യയെ കൂിട്ടി വില്ലയിലെത്തുന്നത്. ആയുർവേദ ചികിത്സയ്ക്ക് എന്ന് പറഞ്ഞാണ് കൊണ്ടു വന്നത്. തുടർന്ന് മദ്യം നൽകി മയക്കിയ ശേഷം, 21ന് പുലർച്ചെ രണ്ട് മണിയോടെ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. കൊലനടത്തിയ ശേഷം പ്രേം കുമാരും സുനിതയും കിടന്നുറങ്ങി. സുനിത രാവിലെ എഴുന്നേറ്റ് സാധാരണപോലെ ആശുപത്രിയിലേക്കും പോയിരുന്നു.

മൃതദേഹത്തിന്റെ തോളിൽ കൈയിട്ട് യാത്ര

മൃതദേഹത്തിന്റെ തോളിൽ കൈയിട്ട് യാത്ര

തുടർന്ന് പ്രേംകുമാർ കറങ്ങി നടന്ന് സമയം കളഞ്ഞു. എന്നാൽ ക്ഷമകെട്ട് ഉച്ചക്ക് രണ്ട് മണിയോടെ സുനിതയെ ആശുപത്രിയിൽ നിന്ന് വിളിച്ചിറക്കികൊണ്ടു വന്ന് മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. വീട്ടിൽ നിന്ന് 14 മണിക്കൂർ കഴിഞ്ഞതിന് ശേഷമാണ് മൃതദേങം മാറ്റിയത്. കാറിലെ പിൻ സീറ്റിൽ ഇരുത്തി മൃതദേഹം വീഴാനായി സുനിത തോലിൽ കൈയ്യിട്ടാണ് ഇരുന്നതെന്ന് പോലീസ് പറയുന്നു. പിന്നീട് തിരുനെൽവെലിക്കകത്തെ കുറ്റിക്കാട്ടിൽ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.

മകനുള്ള കാര്യം പറഞ്ഞില്ല...

മകനുള്ള കാര്യം പറഞ്ഞില്ല...

പ്രേംകുമാറും വിദ്യയും പരിചയപ്പെടുന്നതു 15 വർഷം മുൻപ് ഫോൺ കോളിലൂടെയാണ്. മൂവാറ്റുപുഴയിൽ ഒരു ഹോട്ടലിൽ സൂപ്പർവൈസറായിരുന്നു പ്രേംകുമാർ. ബന്ധുവായ ദീപക്കിനെ ഹോട്ടലിൽ വച്ച് കാണാതായെന്ന പരാതി പറയാനാണു വിദ്യ ഫോൺ ചെയ്തത്. ഇതിലൂടെയുണ്ടായ പരിചയം വിവാഹത്തിലെത്തി. തേവരയിലടക്കം പല ഭാഗങ്ങളിൽ ഇവർ വാടകയ്ക്കു താമസിച്ചു. 6 മാസമായി ഇവർ ഉദയംപേരുരായിരുന്നു. മുൻ ബന്ധത്തിലുള്ള മകനെ കസിൻ എന്നു പറഞ്ഞ് വിദ്യ തന്നെ പരിചയപ്പെടുത്തിയെന്നും വർഷങ്ങളോളം മറച്ചു വച്ച സത്യം പിന്നീട് അറിഞ്ഞപ്പോൾ മാനസികമായി തകർന്നെന്നുംഇതും വൈരാഗ്യത്തിനു കാരണമായെന്നും പ്രേംകുമാർ പൊലീസിനോടു പറഞ്ഞു. ഒരു മകളുള്ള കാര്യം മാത്രമാണ് വിദ്യ പ്രേംകുമാറിനോട് പറഞ്ഞിരുന്നത്.

മൃതദേഹം പുറത്തെടുക്കും

മൃതദേഹം പുറത്തെടുക്കും

പ്രതികളെ കസ്റ്റഡിയിൽ ലഭിച്ച ശേഷം തമിഴ്നാട് വള്ളിയൂരിലും തിരുവനന്തപുരം പേയാട്ടും അടക്കം എത്തിച്ചു തെളിവെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി. . മൃതദേഹത്തിന്റെ തലയോട്ടിയടക്കമുള്ള ഭാഗങ്ങൾ സൂക്ഷിച്ച ശേഷമാണു പോലീസ് വിദ്യയുടെ സംസ്കാരം നടത്തിയത്. മൃതദേഹം പുറത്തെടുത്തു പരിശോധിക്കും. ഡിഎൻഎ പരിശോധനയും നടത്തുമെന്നും പോലീസ് അറിയിച്ചു.

 സഹായിച്ചവർക്കായി തിരച്ചിൽ

സഹായിച്ചവർക്കായി തിരച്ചിൽ

അതേസമയം എറണാകുളം ഉദയംപേരൂർ കൊലപാതകക്കേസിൽ പ്രതികളെ സഹായിച്ചവർക്കായി പോലീസ് തെരച്ചിൽ ഊർജിതമാക്കി. പ്രതികളുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. അതേസമയം, പ്രതികളെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായി പൊലീസ് ഇന്ന് അപേക്ഷ സമർപ്പിച്ചേക്കും. പ്രതികളായ പ്രേംകുമാറിന്‍റെ സുനിത ബേബിയുടെയും സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. കൃത്യത്തിൽ ആർക്കെങ്കിലും പ്രത്യക്ഷമായോ പരോക്ഷമായോ പങ്കുണ്ടോയെന്നാണ് പോലീസ് തിരയുന്നത്.

സുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം

സുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം

കൊലപാതകം നടന്ന ദിവസവും അതിനടുത്ത ദിവസങ്ങളിലും കൂടുതൽ സമയം ഇവർ ബന്ധപ്പെട്ടിരുന്ന ചില നമ്പറുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഒരു സുഹൃത്തിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം കൂടുതൽ ഊർജിതമാക്കിയിട്ടുള്ളത്. മൃതദേഹം കൊണ്ട് പോകുന്നതിനായി വാഹനം ഏർപ്പാടാക്കിയതും ഇയാളാണെന്നാണ് സൂചന. ഈ വാഹനവും പോലീസ് അന്വേഷിക്കുന്നുണ്ട്.

English summary
Udayamperoor Vidhya murder; Police search for helpers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X