കാലുവാരികള്‍ക്ക് കോണ്‍ഗ്രസില്‍ മാത്രമല്ല ഘടകക്ഷികളിലും പണി വരുന്നു: നിര്‍ദേശവുമായി യുഡിഎഫ്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ നേതാക്കള്‍ക്കെതിരെ യു ഡി എഫിലും നടപടികള്‍ വരുന്നു. പരാജയം വിലയിരുത്താന്‍ കെ പി സി സി നേരത്തെ 5 മേഖല സമിതി രൂപീകരിച്ചിരുന്നു. ഈ സമിതികള്‍ മണ്ഡലം അടിസ്ഥാനത്തില്‍ വിലയിരുത്തലുകള്‍ നടത്തി റിപ്പോര്‍ട്ട് കെ പി സി സിക്ക് സമര്‍പ്പിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലുള്ള നടപടികള്‍ കോണ്‍ഗ്രസ് സ്വീകരിച്ച് വരികയാണ്. സമാനമായ രീതിയില്‍ യു ഡി എഫിലെ മറ്റ് കക്ഷികളിലും നടപടി വേണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. മുന്നണിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടി എടുക്കണമെന്നാണ് കോണ്‍ഗ്രസ് ഘടകക്ഷികളോട് നിര്‍ദേശിച്ചിരിക്കുന്നത്.

സഖ്യകക്ഷികളുടെ പരാതികള്‍ കൂടി മുഖവിലയ്ക്ക് എടുത്താണ് കോണ്‍ഗ്രസ് കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കാന്‍ പോവുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ മാത്രമല്ല, മുന്നണി സ്ഥാനാര്‍ത്ഥിക്കെതിരെ പ്രവര്‍ത്തിച്ച മറ്റ് കക്ഷികളുടെ നേതാക്കന്മാരും ഉണ്ട്. ഇവര്‍ക്കെതിരെ നടപടി ഉണ്ടാവില്ലെങ്കില്‍ അത് കോണ്‍ഗ്രസിലെ നടപടിയെ ചോദ്യം ചെയ്യുന്നതിന് ഇടയാക്കും. ഈ സാഹചര്യത്തിലാണ് ഘടകക്ഷികളോടും തിരഞ്ഞെടുപ്പ് പരാജയത്തില്‍ നടപടി വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്.
സാരി ഇഷ്ടം: ചുവന്ന സാരിയില്‍ അതീവ സുന്ദരിയായി കീര്‍ത്തി സുരേഷ്

യു ഡി എഫ് ജില്ലാ ചെയർമാൻമാരുടേയും കൺവീനർമാരുടേയും യോഗത്തിലാണ് കെ പി സി സി നേതൃത്വം ഈ ആവശ്യമുന്നയിച്ചത്. കോണ്‍ഗ്രസിന്റെ വിലയിരുത്തലുകള്‍ കഴിഞ്ഞെങ്കിലും, യു ഡി എഫ് എന്ന നിലയില്‍ പരാജയം നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ തന്നെ പഠിക്കും. പുതിയ സംവിധാന എന്ന നിലയില്‍ സ്ഥിരമായ നിലയില്‍ യു ഡി എഫ് കമ്മിറ്റികള്‍ പഞ്ചായത്ത് തലത്തില്‍ രൂപീകരിക്കാനും തീരുമാനിച്ചു. നിലവില്‍ തിരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് പഞ്ചായത്ത് തലത്തില്‍ യു ഡി എഫ് സമിതികള്‍ പ്രവര്‍ത്തിക്കുന്നത്. ഈ രീതിക്ക് മാറ്റം വേണമെന്ന നിര്‍ദേശം കെ പി സി സി അധ്യക്ഷന്‍ തന്നെ മുന്നോട്ട് വെച്ചിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ കാല് വാരിയതായി ഘടകക്ഷികള്‍ പരാതി ഉന്നയിച്ചിരുന്നു. ചില നേതാക്കള്‍ക്കെതിരെ പേരെടുത്ത് തന്നെ കേരള കോണ്‍ഗ്രസും ആര് എസ് പിയും ഉള്‍പ്പടേയുള്ളവര്‍ യു ഡി എഫിനും കോണ്‍ഗ്രസിനും പരാതി നല്കി. ഇക്കാര്യത്തില്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന് തന്നെ യു ഡി എഫ് ജില്ലാ ചെയര്മാന്മാരോടും കണ്‍വീനര്‍മാരോടും തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് മാത്രം നടപടിയെടുത്തിട്ട് കാര്യമില്ല എന്ന നിര്‍ദേശം കെ പി സി സി നേതൃത്വം മുന്നോട്ട് വെച്ചത്. ഇതേ സമീപനം ഘടകക്ഷികളും സ്വീകരിച്ചില്ലെങ്കില്‍ മുന്നണിക്ക് പ്രയോജനമുണ്ടാകില്ല. കാലുവാരികള്‍ക്കെതിരെ എല്ലാ പാര്‍ട്ടികളും ശക്തമായ നടപടി എടുക്കണം. ഇപ്പോള്‍ നടപടി ഇല്ലെങ്കില്‍ അടുത്ത തവണയും സമാനമായ പ്രവര്‍ത്തി ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടാവും. അത് ഇല്ലാതായെങ്കില്‍ മാത്രമേ മുന്നണി പ്രയോജനം ഉണ്ടാവുകയുള്ളു.

തിരഞ്ഞെടുപ്പ് പരാജയം ഒരോ മണ്ഡലം അടിസ്ഥാനത്തില്‍ പരിശോധിക്കും. അടുത്തയാഴ്ച മുതൽ മണ്ഡലം അടിസ്ഥാനത്തിൽ തുടങ്ങുന്ന യു ഡി എഫ് കൺവെൻഷനുകളാണ് ഇത് പഠിക്കുക. കെ സുധാകരന് അധ്യക്ഷനായി ചുമതലയേറ്റെടുത്തതിന് ശേഷം കോണ്‍ഗ്രസില്‍ കൊണ്ടുവരുന്ന ഘടനാപരമായ മാറ്റങ്ങള്‍ യു ഡി എഫിലും നടപ്പാക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായിട്ടാണ് പഞ്ചായത്ത് അടിസ്ഥാനത്തില്‍ യു ഡി എഫ് കമ്മിറ്റികള്‍ രൂപീകരിക്കുന്നത്.

ഏറെ വർഷങ്ങൾക്കു മുൻപുണ്ടാക്കിയ മുന്നണിസംവിധാനമാണ് താഴെത്തട്ടിലുള്ളത്. ഇത് പൊളിച്ചെഴുതാനും തീരുമാനമായിട്ടുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് മാത്രം രൂപപ്പെടുന്ന മുന്നണി സംവിധാനമാണ് താഴേക്കിടയില്‍ ഉള്ളത്. അല്ലാത സമയത്ത് മുന്നണി സംവിധാനം ഇല്ല. തിരഞ്ഞെടുപ്പില്‍ പോലും പലപ്പോഴും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നില്ല. ഓരോ പാര്‍ട്ടികളുടേയും സ്ഥാനാര്‍ത്ഥികളായാണ് പരിഗണിക്കുന്നത്. എന്നാല്‍ മറുപക്ഷത്ത് എല്‍ ഡി എഫില്‍ അങ്ങനെയല്ല. അത് അവരുടെ വിജയത്തില്‍ നിര്‍ണ്ണായക ഘടകമാവുന്നുവെന്നും യു ഡി എഫിലെ ഘടകക്ഷികള്‍ നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു.

ഇതേ തുടര്‍ന്നാണ് താഴേത്തട്ടിലും യു ഡി എഫ് പുനഃസംഘടിപ്പിക്കുന്നുവെന്ന ഉറപ്പ് കോണ്‍ഗ്രസ് നല്‍കിയത്. എല്ലാ കക്ഷികള്‍ക്ക് അര്‍ഹമായ പരിഗണന ഉണ്ടാവുന്ന തരത്തിലാവും പുനഃസംഘടന. കെപിസിസി ഭാരഹാവി പ്രഖ്യാപനത്തിന് ശേഷം ഇക്കാലത്തില്‍ കക്ഷികളുമായി ചര്‍ച്ച നടത്തും. എല്ലാ കക്ഷികളുമായി രണ്ട് മാസത്തിലൊരിക്കലെങ്കിലും ഉഭയകക്ഷി ചര്‍ച്ച നടത്തും. യുഡിഎഫിന്റെ തിരിച്ചടിക്ക് ഏറ്റവും പ്രധാന കാരണം മുന്നണിയുടെ കെട്ടുറപ്പില്ലായ്മയാണെന്നും ഘടകക്ഷികകള്‍ ആരോപിക്കുന്നു. മുന്നണി സ്ഥാനാര്‍ത്ഥിയെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടായി ഏറ്റെടുക്കുന്ന സ്ഥിതിയുണ്ടാവണം. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം മറിച്ചാകുമായിരുന്നുവെന്നും ഘടകകക്ഷികള്‍ ചൂണ്ടിക്കാട്ടി.

ഇതേ തുടര്‍ന്നാണ് കോണ്‍ഗ്രസില്‍ കാലുവാരികള്‍ ഉണ്ടെങ്കില്‍ അവര്‍ക്കെതിരായ ശക്തമായ നടപടിയുണ്ടാവുമെന്ന ഉറപ്പ് കെ സുധാകരന് ഘടക്ഷികള്ക്ക് നല്‍കിയത്. തിരഞ്ഞെടുപ്പില്‍ ആരോപണം നേരിട്ട ആരും ഭാരവാഹി പട്ടികയില്‍ വരാതിരിക്കാന്‍ കോണ്‍ഗ്രസ് ഇവരുടെ പട്ടിക തയ്യാറാക്കുന്നുണ്ട്. പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള ശക്തമായ മുന്നറിയിപ്പായ തീരുമാനമാവും ഇതെന്നാണ് നേതൃത്വം പ്രതീക്ഷിക്കുന്നത്. കാലുവാരികള്‍ക്ക് ഭാവിയിലും പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങള്‍ ലഭിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് എ ഐ സി സിയുടെ പ്രത്യേക നിര്‍ദേശം ഉണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് കോണ്‍ഗ്രസ് നടപടി സജീവമാക്കുന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications