ജോര്‍ജ്ജിന്റെ കത്തിന് യുഡിഎഫിന് പുല്ല് വില
തിരുവനന്തപുരം: കെഎം മാണിക്കെതിരെ പിസി ജോര്‍ജ്ജ് മുഖ്യമന്ത്രിക്ക് നല്കിയ കത്തിന് യുഡിഎഫ് നല്‍കുന്നത് പുല്ലുവില. ജോര്‍ജ്ജ് നല്കിയ കത്ത് യുഡിഎഫ് യോഗം പരിഗണനയ്ക്ക് പോലും എടുത്തില്ല.
ജോര്‍ജ്ജിന്റെ കത്ത് പരിഗണനയ്ക്ക് പോലും അര്‍ഹമല്ലെന്നാണ് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന് പ്രതികരിച്ചത്. സരിത എസ് നായരുടെ കത്തും യുഡിഎഫ് യോഗം ചര്‍ച്ച ചെയ്തില്ല.

കെഎം മാണി അഞ്ച് കോടി രൂപ കൈക്കൂലി വാങ്ങിയെന്നും ജോസ് കെ മാണി 10 കോടി രൂപ കൈക്കൂലി വാങ്ങിയെന്നും ആരോപണം ഉന്നയിക്കുന്ന കത്താണ് പിസി ജോര്‍ജ്ജ് മുഖ്യമന്ത്രിയ്ക്ക് നല്‍കിയത്. ജോസ് കെ മാണിയും സരിതയും തമ്മിലുള്ള ബന്ധവും കത്തില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതൊന്നും ചര്‍ച്ചക്കെടുക്കാന്‍ യുഡിഎഫ് തയ്യാറായില്ല.
സരിത എസ് നായരുടെ കത്തില്‍ മന്ത്രിമാരുള്‍പ്പെടെയുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാക്കളുടെ പേര് വന്നിട്ടും അക്കാര്യം ചര്‍ച്ച ചെയ്യാനും യുഡിഎഫ് യോഗം തയ്യാറായില്ല. സരതി ആളുകളെ പേടിപ്പിച്ച് പണമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നാണ് പിപി തങ്കച്ചന് പ്രതികരിച്ചത്.
എല്‍ഡിഎഫ് ആണ് സരിതയെ ആശ്രയിക്കുന്നത്. എല്ലാ സമരങ്ങളും പൊളിഞ്ഞുപോയ സാഹചര്യത്തിലാണിത്. യുഡിഎഫില്‍ ഒരു പ്രതിസന്ധിയും ഇപ്പോഴില്ലെന്നും പിപി തങ്കച്ചന് പറഞ്ഞു.
-
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
ഇത്തവണത്തെ താരം ‘ചുവർബോട്ട്’; എഐ അടക്കം പ്രചാരണം ഹൈടെക് -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
കഴിഞ്ഞ തവണ കെട്ടിവെച്ച കാശ് പോയത് 644 പേർക്ക്, ‘വരുമാനം’ 61.6 ലക്ഷം രൂപ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം












Click it and Unblock the Notifications