കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യനയം പൊളിക്കും; സുധീരന്റെ വിധി മൂകസാക്ഷിയാകാന്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: മദ്യനയത്തില്‍ തിരുത്തലുകള്‍ വരുത്താന്‍ യുഡിഎഫിലെ ഘടകകക്ഷികള്‍ കൂടി തലകുലുക്കിയതോടെ വിഎം സുധീരന്റെ എതിര്‍പ്പുകള്‍ അപ്രസക്തമായി. മദ്യ നയത്തില്‍ തിരുത്തലുകള്‍ വരുത്താന്‍ യുഡിഎഫ് യോഗം മന്ത്രിസഭയെ ചുമതലപ്പെടുത്തി.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനും തമ്മില്‍ യുഡിഎഫ് യോഗത്തില്‍ തര്‍ക്കം ഉണ്ടായി എന്ന് റിപ്പോര്‍ട്ടുകളുണ്ട്. യോഗ തീരുമാനത്തില്‍ സുധീരന്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ച കാര്യം മുഖ്യമന്ത്രി തന്നെയാണ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്.

Bar

മുസ്ലീം ലീഗും കേരള കോണ്‍ഗ്രസ് ബിയും ആയിരുന്നു മദ്യനയം തിരുത്തേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചത്. പക്ഷേ സുധീരന് ശക്തമായ പിന്തുണ നല്‍കാതെ മറ്റുള്ളവരുടെ തീരുമാനത്തിന് സമ്മതം മൂളുകയാണ് ഇവര്‍ ചെയ്തത്. ഇതോടെ സുധീരന്‍ തീര്‍ത്തും ഒറ്റപ്പെട്ടു. തന്റെ വിയോജിപ്പ് മുഖ്യമന്ത്രി തന്നെ മാധ്യമങ്ങളെ അറിയിക്കണം എന്നും സുധീരന്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് മുഖ്യമന്ത്രി തന്നെ അക്കാര്യം പറഞ്ഞത്.

Sudheeran

ഞായറാഴ്ചകളിലെ ഡ്രൈ ഡേ ഒഴിവാക്കുക, ബിയര്‍-വൈന്‍ പാര്‍ലറുകള്‍ അനുവദിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഇനി മന്ത്രിസഭക്ക് തീരുമാനിക്കാം. മദ്യനയത്തിന്റെ സാമ്പത്തികാഘാത പഠനത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ എന്ന് മുഖ്യമന്ത്രി പറഞ്ഞു. കോടതി വിധികളും വിമര്‍ശനങ്ങളും പരിഗണിച്ചാണ് ഇപ്പോള്‍ മദ്യനത്തില്‍ ചെറിയ തിരുത്തലുകള്‍ വരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

Oommen Chandy

മദ്യനയത്തില്‍ വിഎം സുധീരന് ഇനി ഇടപെടാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. തീരുമാനമെടുക്കാന്‍ യുഡിഎഫ് യോഗം മന്ത്രിസഭയെ ചുമതലപ്പെടുത്തിയപ്പോള്‍ കെപിസിസി പ്രസിഡന്റിന് വെറും കാഴ്ചക്കാരനായി നില്‍ക്കേണ്ടി വരും.

English summary
UDF meeting gave permission to make changes in Liquor Policy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X