പ്രതിരോധ പ്രവര്‍ത്തനത്തില്‍ മുന്‍കരുതലില്ല; പനി ബാധിച്ചത് 62 പേര്‍ക്ക്, സര്‍ക്കാര്‍ പരാജയം!!

  • By: Akshay
Subscribe to Oneindia Malayalam

തിരുവന്തപുരം: പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമാണെന്ന് പ്രതിപക്ഷം. മഴക്കാല പൂര്‍വ്വ സുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഗൂരുതര വീഴിച പറ്റിയെന്നും പ്രതിപക്ഷം ആരോപിച്ചു.

നാലുമാസം കൊണ്ട് 62 പേര്‍ പനി ബാധിച്ച് മരിച്ചെന്നും കണക്കുകള്‍ നിരത്തി പ്രതിപക്ഷം ആരോപണം ഉന്നയിച്ചു. എന്നാല്‍ കാലാവസ്ഥ മാറ്റമാണ് പനി പടരാന്‍ കാരണമെന്നും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ സഭയില്‍ അറിയിച്ചു.

Mosquito

വിഎസ് ശിവകുമാര്‍ എംഎല്‍എയാണ് നിയമസഭയില്‍ അടിയന്തിരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. വിഷയം സര്‍ക്കാര്‍ ഗൗരവപരമായി എടുക്കുന്നില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങി പോയി.

English summary
UDF attack government over spread of fever
Please Wait while comments are loading...