യുഡിഎഫ് പടയൊരുക്കം; വടകര താലൂക്കില്‍ പര്യടനം നടത്തും

  • Posted By:
Subscribe to Oneindia Malayalam

വടകര: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ യുഡിഎഫ് നടത്തിക്കൊണ്ടിരിക്കുന്ന സമരപരമ്പരകളുടെ ഭാഗമായി പ്രതിപക്ഷ നേതാവ് രമേശ്‌ചെന്നിത്തല നയിക്കുന്ന "പടയൊരുക്കം" ജാഥ നവംബർ ഏഴിന് വടകര താലൂക്കില്‍ പര്യടനം നടത്തും.

സൗദി രാജാവിനെതിരേയും കിരീടാവകാശിക്കെതിരേയും മിണ്ടരുത്...10 വർഷം വരെ ജയിൽ, തീവ്രവാദത്തിൽ വധശിക്ഷ

ഏഴിന് വൈകുന്നേരം 3 മണിക്ക് നാദാപുരം എത്തിച്ചേരും. കലാവാദ്യ മേളങ്ങളുടെ അകമ്പടിയോടെ നാദാപുരം ഗവണ്മെന്റ് സ്‌കൂളിനു സമീപം സ്വീകരിച്ച്, സമ്മേളനം നടക്കുന്ന മദീന ഗ്രൗണ്ടിലേക്ക് ആനയിക്കും. സമ്മേളനത്തിൽ യു ഡി എഫ് ന്റെ സമുന്നത നേതാക്കൾ സംസാരിക്കും.

"പടയൊരുക്കം"ജാഥയുടെ മുന്നോടിയായി സംസ്‌ഥാന തല കലാ-ജാഥ വൈകുന്നേരം 3 മണിക്ക് നദാപുരത്തെത്തി വിവിധ കലാപരിപാടികൾ അവതരിപ്പിക്കും.

udf

"പടയൊരുക്കം" ജാഥയുടെ പ്രചരണാർത്തം 5 നു വൈകുന്നേരം യുഡിവൈ എഫ് ന്റെ നേതൃത്വത്തിൽ കല്ലാച്ചിയിൽ നിന്ന് നാദാപുരത്തേക്ക് "കൂട്ടയോട്ടം"നടക്കും. "പടയൊരുക്ക"ത്തിന്റെ ഭാഗമായി നടക്കുന്ന സിഗ്നേച്ചർ ക്യാമ്പയിൻ നിയോജക മണ്ഡലത്തിലെ എല്ലാ ബൂത്ത് തലങ്ങളിലും പൂർത്തിയായി വരുന്നു.

ഗെയില്‍; നിലപാട് മയപ്പെടുത്തി സര്‍ക്കാര്‍! സര്‍വ്വകക്ഷിയോഗത്തിലേക്ക് സമരസമിതിക്കും ക്ഷണം...

"പടയൊരുക്കം"ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും നവംബർ 6 നു വൈകുന്നേരം വിളംബര ജാഥകൾ നടക്കും. നവംബർ 8 നു കോഴിക്കോട് വെച്ച്‌ നടക്കുന്ന മേഖലാ റാലിയിൽ നിയോജക മണ്ഡലത്തിൽ നിന്നും 3000 പെർ പങ്കെടുക്കുമെന്ന് നാദാപുരം നിയോജക മണ്ഡലം യു ഡി എഫ് ഭാരവാഹികളായ അഹമ്മദ് പുന്നക്കൽ(ചെയർമാൻ)അഡ്വ.എ സജീവൻ(കൺവീനർ) വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
udf 'padayorukkam' rally will come to vadakara taluk also

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്