കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നിത്തലയുടെ നാട്ടില്‍ ട്വിസ്റ്റ്, യുഡിഎഫ് പിന്തുണ എല്‍ഡിഎഫിന്, ബിജെപി വെട്ടാനുള്ള നീക്കം!!

Google Oneindia Malayalam News

ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നാട്ടില്‍ വമ്പന്‍ ട്വിസ്റ്റ്. ഇവിടെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിരരഞ്ഞെടുപ്പ് യുഡിഎഫ് പിന്തുണയ്ക്കുന്നത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെയാണ്. നേരത്തെ രമേശ് ചെന്നിത്തലയുടെ നാട്ടില്‍ ബിജെപിയെ ദുര്‍ബലമാക്കാന്‍ ഇടതുപക്ഷവും യുഡിഎഫും ഒത്തുകളിക്കുന്നതായി കെ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. പട്ടികജാതി വനിതയ്ക്ക് പ്രസിഡന്റ് സ്ഥാനം സംവരണം ചെയ്തിട്ടുള്ള പഞ്ചായത്താണിത്. എല്‍ഡിഎഫിലും ബിജെപിയിലും മാത്രമാണ് പട്ടികജാതി വിഭാഗത്തില്‍ നിന്ന് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിട്ടുള്ളത്.

1

ഇവിടെ യുഡിഎഫിനും ബിജെപിക്കും ആറ് സീറ്റുകളാണ് ഉള്ളത്. എന്നാല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളില്‍ പട്ടികജാതി വനിതകളൊന്നും വിജയിച്ചിരുന്നില്ല. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍് ബിജെപിയും എല്‍ഡിഎഫും മത്സരിക്കേണ്ടി വരും. അങ്ങനെയുണ്ടാവുന്ന സാഹചര്യത്തില്‍ യുഡിഎഫ് മാറി നില്‍ക്കുകയാണ് പതിവ്. എന്നാല്‍ യുഡിഎഫ് മാറിനിന്നാല്‍ അതിന്റെ ഗുണം ബിജെപിക്ക് ലഭിക്കും. അതുകൊണ്ടാണ് എല്‍ഡിഎഫിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്. പഞ്ചായത്തില്‍ വര്‍ഷങ്ങളായി ഉള്ള രഹസ്യ ബന്ധമാണ് ഇപ്പോള്‍ പരസ്യമായി പുറത്ത് വന്നതെന്ന് ബിജെപി ആരോപിച്ചു.

രമേശ് ചെന്നിത്തലയുടെ ആശീര്‍വാദവും ഈ ബന്ധത്തിന് പിന്നിലുണ്ടെന്ന് ബിജെപി പറയുന്നു. നേരത്തെ കെ സുരേന്ദ്രനും ചെന്നിത്തലയുടെ അറിവോടെയാണ് ഇവര്‍ തമ്മില്‍ ബന്ധം തുടരുന്നതെന്ന് ആരോപിച്ചിരുന്നു. സംസ്ഥാനത്ത് ബിജെപി ഭരണം ഉറപ്പിച്ചത് നാല് പഞ്ചായത്തുകളില്‍ മാത്രമാണ്. തിരുവനന്തപുരം ജില്ലയിലെ കരവാരം, കോട്ടയം ജില്ലയിലെ പള്ളിക്കത്തോട്, കാസര്‍കോട് ജില്ലയിലെ മധൂര്‍, ബെള്ളൂര്‍ പഞ്ചായത്തുകളിലാണ് ബിജെപിക്ക് ഭരണം ലഭിച്ചത്. കഴിഞ്ഞ തവണ 13 പഞ്ചായത്തുകളില്‍ വരെ എന്‍ഡിഎ ഭരിച്ചിരുന്നു. എന്നാല്‍ ഇത്തവണ അത് നാലായി ചുരുങ്ങി. 13 പഞ്ചായത്തുകളില്‍ പക്ഷേ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി.

അതേസമയം ജില്ലാ പഞ്ചായത്തുകളില്‍ കാര്യമായ മുന്നേറ്റം ബിജെപിക്ക് സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, വയനാട്, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഒരു പഞ്ചായത്തിലും എന്‍ഡിഎ മുന്നിലെത്തിയില്ല. പന്തളം, പാലക്കാട് നഗരസഭകളില്‍ ബിജെപി ഭരണം പിടിച്ചത് നേട്ടമാണ്. 386 സീറ്റുകളുടെ വര്‍ധന ഇത്തവണയുണ്ട്. 1591 സീറ്റുകളാണ് ബിജെപി നേടിയത്. 14.21 ശതമാനം വോട്ടും ലഭിച്ചു. എന്നാല്‍ കേന്ദ്ര നേതൃത്വത്തിന് എട്ടായിരം സീറ്റുകള്‍ വരെ നല്‍കുമെന്നാണ് ഉറപ്പ് നല്‍കിയത്. അതില്‍ വലിയ പ്രതീക്ഷയും കേന്ദ്ര നേതൃത്വത്തിനില്ലായിരുന്നു. അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു.

Recommended Video

cmsvideo
Ramesh chennithala accepts congress's failure in local body election

English summary
udf will support ldf in ramesh chennithala's panchayat, setback for bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X