കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃക്കാക്കരയിൽ പോര് മുറുകുന്നു; ജോ ജോസഫ് വെല്ലുവിളിയല്ലെന്ന് ഉമ തോമസ്

Google Oneindia Malayalam News

കൊച്ചി; തൃക്കാക്കരയിലെ എൽ ഡി എഫ് സ്ഥാനാർത്ഥി ജോ ജോസഫ് തനിക്ക് വെല്ലുവിളിയല്ലെന്ന് യു ഡി എഫ് സ്ഥാനാർത്ഥി ഉമ തോംസ്. മണ്ഡലത്തിലെ ജനങ്ങൾ യു ഡി എഫിനെ കൈവിടില്ലെന്ന ഉറച്ച പ്രതീക്ഷയുണ്ട്. പിടിയെ സ്നേഹിക്കുന്ന വ്യക്തികൾ തനിക്കൊപ്പം ഉണ്ടെന്നതാണ് പ്രതീക്ഷയെന്നും പ്രചരണത്തനിടെ ഉമ തോമസ് പറഞ്ഞു.

 dojo-1651757515.jpg -Prop

ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ദൻ ജോ ജോസഫിനെയാണ് ഇന്ന് വൈകീട്ടാണ് തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. 43 കാരനായ ഡോ ജോ ജോസഫ് തൃക്കാക്കര മണ്ഡലത്തിലെ വാഴക്കാല സ്വദേശിയാണ്. ജോ ജോസഫിനെ പോലൊരു വ്യക്തിയെ സ്ഥാനാർത്ഥിയായി ലഭിച്ചതിൽ തൃക്കാക്കരയിലെ ജനങ്ങളുടെ മഹാഭാഗ്യമാണെന്നായിരുന്നു സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി കൊണ്ട് എൽ ഡി എഫ് കൺവീനർ ഇപി ജയരാജൻ പറഞ്ഞത്.

Recommended Video

cmsvideo
നടിയുടെ പൊട്ടിക്കരച്ചില്‍ പിടി തോമസിന് സഹിക്കാനായില്ല, ഉമയുടെ വാക്കുകള്‍ | Oneindia Malayalam

ഡോ ജോ ജോസഫിനെ പരിചയപ്പെടുത്തി മന്ത്രി പി രാജീവ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം- കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസ് ബിരുദം നേടിയ ഡോക്ടർ ജോ , കട്ടക്ക് എസ് സിബി മെഡിക്കൽ കോളേജിൽ നിന്നും ജനറൽ മെഡിസിനിൽ എംഡിയും ഡൽഹി ആൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും കാർഡിയോളജിയിൽ ഡിഎമ്മും നേടി. എറണാകുളം ലിസി ആശുപത്രിയിലെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ വിഭാഗത്തിൻ്റെ നേതൃ നിരയുടെ ഭാഗമാണ്. ഡോ ജോസ് ചാക്കോ പെരിയപ്പുറത്തിനൊപ്പം നിരവധി ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകി.
പ്രോഗ്രസ്സീവ് ഡോക്ടേഴ്സ് ഫോറത്തിൻ്റെ എറണാകുളം ജില്ലയിലെ പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന ഡോക്ടർ ജോ ഹാർട്ട് ഫൗണ്ടേഷൻ്റെ ട്രസ്റ്റിയായി സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നു.
ആനുകാലികങ്ങളിൽ ആരോഗ്യ പ്രശ്നങ്ങളെ സംബന്ധിച്ച് ലേഖനങ്ങൾ എഴുതാറുണ്ട്. 'ഹൃദയപൂർവ്വം ഡോക്ടർ ' എന്ന പുസ്തകത്തിൻ്റെ രചിയിതാവാണ്. പ്രളയ കാലത്ത് നടത്തിയ പ്രവർത്തനങ്ങൾക്ക് പുരസ്കാരം ലഭിച്ചിട്ടുണ്ട്.
പൂഞ്ഞാർ കളപ്പുരയ്ക്കൻ കുടുംബാംഗമാണ്. കെ എസ് ഇ ബി ജീവനക്കാരായിരുന്ന പരേതരായ കെ വി ജോസഫിൻ്റേയും ഏലിക്കുട്ടിയുടേയും മകനായി 1978 ഒക്ടോബർ 30 ന് ചങ്ങനാശ്ശേരിയിൽ ജനിച്ചു. തൃശൂർ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലെ സൈക്യാട്രിസ്റ്റായ ഡോക്ടർ ദയാ പാസ്കലാണ് ഭാര്യ. കളമശേരി രാജഗിരി പബ്ലിക് സ്കൂളിലെ പത്താം ക്ലാസ്സുകാരി കുമാരി ജവാൻ ലിസ് ജോ, ആറാം ക്ലാസ്സുകാരി കുമാരി ജിയന്ന എന്നിവരാണ് മക്കൾ.

English summary
Uma Thomas says Joe Joseph is not a challenge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X