കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെമ്മണ്ണിന്റെ നിറമുള്ള ഒരു കൂടാരം, ബിനാലെയില്‍ കൗതുക കാഴ്ച

  • By Sruthi K M
Google Oneindia Malayalam News

കൊച്ചി: കലയുടെ മാമാങ്കം കൊടിയേറാന്‍ ഇനി രണ്ടു ദിവസം മാത്രം ബാക്കി. കൊച്ചി മുസ്സിരിസ് ബിനാലെ ഇത്തവണ ശ്രദ്ധേയമായ വിരുന്നാണ് സമ്മാനിക്കുക. ബിനാലെ കാണാനെത്തുന്നവര്‍ക്കു വ്യത്യസ്തമായ പരിപാടികള്‍ ഒരുക്കുന്നതിനു പുറമെ അത്ഭുതകരമായ കാഴ്ച ബിനാലെയുടെ പവലിയനായിരിക്കും. തികച്ചും വ്യത്യസ്തമായ രൂപ കല്‍പ്പനയില്‍ ആണ് ഇത്തവണ കൊച്ചി മുസ്സിരിസ് ബിനാലെ പവലിയന്‍ ഒരുക്കിയിരിക്കുന്നത്. വിനു ദാനിയല്‍ എന്ന വാസ്തു ശില്‍പി ആണ് ഇത്തവണ അംബ്രല്ല പവലിയന്‍ ഒരുക്കുന്നത്.

3000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഒരു പടുകൂറ്റന്‍ കൊട്ടാരം ആണ് ഇത്തവണ നിര്‍മ്മിച്ചിരിക്കുന്നത്. ഇതുവരെ നിര്‍മ്മാണത്തിനു ഉപയോഗിച്ചിട്ടില്ലാത്ത സാമഗ്രികള്‍ ആണ് ഇത്തവണ പവലിയന്‍ നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ചാക്കും, കമ്പികളും, കോണ്‍ക്രീറ്റും ആണ് കൗതുകകരമായ കാഴ്ച. കാണികള്‍ക്ക് എല്ലാ വിധത്തിലും സംരക്ഷണം നല്‍കുന്ന ഒരു പവലിയന്‍ ആയിരിക്കും അംബ്രല്ലാ പവലിയന്‍. വായു സഞ്ചാരത്തിനായി ഇഷ്ടികകളും നിര്‍മ്മാണതതിനു ഉപയോഗിച്ചിട്ടുണ്ട്.

സിനിമ തിയറ്റര്‍ പോലെ ആയിരിക്കും ഇരിപ്പിടങ്ങള്‍. താഴെയും മുകളിലുമായി 250 പേര്‍ക്ക് ഇരിക്കുവാന്‍ സാധിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. കെട്ടിടത്തിന്റെ ഇരു വശവും വാതിലുകളും അവയെ ബന്ധിപ്പിച്ച് നടക്കാനുള്ള സൗകര്യവും ഉണ്ടാകും. ചെമ്മണ്ണിന്റെ നിറമുള്ള ഒരു കൂടാരം ആയിരിക്കും ഇത്തവണത്തെ പവലിയന്‍.

ബിനാലെയില്‍ ഒരുക്കുന്ന പരിപാടിക്കു പുറമെ വ്യത്യസ്തമായൊരു കാഴ്ചയായിരിക്കും ഇത്തവണ കാണികള്‍ക്കു ഉണ്ടാകുക. പുതുമയ്ക്കും സാഹസത്തിനും ബിനാലെ വഴിയൊരുക്കുന്നുണ്ട്. ഡിസംബര്‍ 12 ആണ് കൊച്ചി മുസ്സിരിസ് ബിനാലെ ആരംഭിക്കുന്നത്. 108 ദിവസം നീളുന്ന കലാ മാമാങ്കത്തിന് ആണ് കൊച്ചി വേദിയാകുന്നത്.

mb-7177

30 വിദേശ രാജ്യങ്ങളില്‍ നിന്നായി 94 കലാകാരന്‍മാര്‍ ബിനാലെയില്‍ മാറ്റുരയ്ക്കും. ഇന്ത്യയുടെ കായിക ഇതിഹാസമായ പി.ടി.ഉഷ ബിനാലെയുടെ ഗുഡ്‌വില്‍ അംബാസിഡര്‍ ആകുന്നതും ഇത്തവണത്തെ ബിനാലെയിലെ പ്രത്യേകത ആണ്.

English summary
umbrella pavilion with unconventional looks come up at biennale. kochi muziris biennale beginning on december 12
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X