കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎൻഎ ഫണ്ട് തട്ടിപ്പ്: ജാസ്മിൻ ഷാ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ, തട്ടിയത് മൂന്നര കോടിയോളം!!

Google Oneindia Malayalam News

കൊച്ചി: യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഫണ്ട് തിരിമറിക്കകേസിൽ ജാസ്മിൻ ഷാ ഉൾപ്പെടെ നാല് പ്രതികൾ അറസ്റ്റിൽ. കേസിലെ ഒന്നാം പ്രതിയായ ജാസ്മിൻ ഷായ്ക്ക് പുറമേ സംസ്ഥാന പ്രസിഡന്റായ ഷോബി ജോസഫ്, ജാസ്മിൻ ഷായുടെ ഡ്രൈവർ നിതിൻ മോഹനൻ, ഓഫീസ് ജീവനക്കാരനായ പിഡി ജിത്തു എന്നിവരെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുള്ളത്.

 ട്രഷറിയിലെ രണ്ട് കോടിയുടെ തട്ടിപ്പ്, മുഖ്യപ്രതി ബിജുലാല്‍ തിരുവനന്തപുരത്ത് അറസ്റ്റില്‍ ട്രഷറിയിലെ രണ്ട് കോടിയുടെ തട്ടിപ്പ്, മുഖ്യപ്രതി ബിജുലാല്‍ തിരുവനന്തപുരത്ത് അറസ്റ്റില്‍

കൃത്രിമ രേഖ ചമച്ച് 2017 ഏപ്രിൽ മുതൽ 2019 ജനുവരി വരെയുള്ള കാലയളവിൽ മൂന്നര കോടിയോളം തട്ടിച്ചെന്നാണ് ഇവർക്കെതിരെയുള്ള കേസ്. യുഎൻഎ ഫണ്ട് തിരിമറിക്കേസിൽ നാല് പ്രതികളുടെയും ജാമ്യാപേക്ഷ കഴിഞ്ഞ ആഴ്ച ഹൈക്കോടതി തള്ളിക്കളഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. എന്നാൽ കേസിലെ അഞ്ച് മുതൽ ഏഴ് വരെയുള്ള പ്രതികൾക്ക് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചിരുന്നു. സംസ്ഥാന ഭാരവാഹികളായ സുജനപാൽ അച്യുതൻ, ബിബിൻ പൌലോസ്, എം വി സുധീർ, എന്നിവർക്കാണ് ജസ്റ്റിസ് സുനിൽ തോമസ് മുൻകൂർ ജാമ്യം അനുവദിച്ചത്. ജാസ്മിൻ ഷായുടെ ഭാര്യ ഷബ്നയും കേസിൽ പ്രതിയാണ്. ഷബ്നയുടെ ബാങ്ക് അക്കൌണ്ടിലേക്ക് 55 ലക്ഷത്തോളം രൂപ ട്രാൻസ്ഫർ ചെയ്തതായി കണ്ടെത്തിയതോടെയാണിത്.

arrest-159410

Recommended Video

cmsvideo
Kannan c americ seek apology to all nurses | Oneindia Malayalam

യുഎൻഎ തട്ടിപ്പിൽ എട്ട് പേരെ പ്രതിചേർത്തുകൊണ്ടാമ് ക്രൈം ബ്രാഞ്ച് കേസ് അന്വേഷിച്ചത്. സംഘനാ ഫണ്ടിൽ നിന്നും മൂന്നര കോടി തട്ടിച്ചെന്ന പരാതിയുമായി രംഗത്തെത്തിയത് അസോസിയേഷനിലെ മുൻ ഭാരവാഹികളിൽ ഒരാൾ തന്നെയാണ്. ഇതോടെയാണ് ജാസ്മിൻ ഷാ ഉൾപ്പെടെ ഏഴ് പേരെ പ്രതികളാക്കിക്കൊണ്ട് ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ നാല് പ്രതികൾക്കെതിരെ വിദേശകാര്യ മന്ത്രാലയം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇതോടെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സർക്കുലറും പതിച്ചിരുന്നു.

English summary
UNA Fund fraud: Four accused including Jasmine Shah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X