കാർഷികയന്ത്രങ്ങൾക്ക് ക്ഷാമം; വിത്ത് വിതക്കാനാകാതെ നെല്‍ കര്‍ഷകര്‍ ദുരിതത്തില്‍

  • Posted By:
Subscribe to Oneindia Malayalam

കുറ്റ്യാടി: ജില്ലയിലെ പ്രധാന നെല്ലുല്‍പ്പാദന കേന്ദ്രമായ വേളം പെരുവയലില്‍ ട്രില്ലറുകള്‍ ഉൾപ്പെടെയുള്ള കാർഷിക ഉപകരണങ്ങൾ കിട്ടാതായതോടെ വിത്തു വിതക്കാന്‍ കഴിയാതെ നെല്‍ കര്‍ഷകര്‍ ദുരിതത്തിലായി. വേളം കൃഷി ഭവന്‍ വഴി പാട ശേഖര സമിതികള്‍ക്ക് ട്രില്ലറുകള്‍ വിതരണം ചെയ്തതായി കര്‍ഷകര്‍ പറയുന്നുണ്ട്.

ബിന്‍ തലാലിന്റെ അറസ്റ്റ് സൗദിക്ക് തിരിച്ചടി; ചോദ്യശരങ്ങളുമായി കോടീശ്വരന്‍മാര്‍

എന്നാല്‍ ഇവ കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ലെന്നാണ് പെരുവയലിലെ കര്‍ഷകരുടെ പരാതി. ട്രില്ലറുകള്‍ നാട്ടില്‍ നിന്ന് ലഭിക്കാതായതോടെ മലപ്പുറം അടക്കമുള്ള സ്ഥലങ്ങളില്‍ നിന്ന് വാടകക്ക് എടുക്കേണ്ട അവസ്ഥയിലാണ് മേഖലയിലെ ഇരുന്നുറോളം കര്‍ഷകര്‍.പെരുവയലില്‍ മാത്രം നൂറ് ഏക്കറോളം പാടത്ത് കൃഷിയിറക്കുന്നുണ്ട്.

farming

ഇരുന്നിലേറെ നെല്‍കര്‍ഷകര്‍ ജീവിതവൃത്തി നടത്തുന്നത് ഈ കൃഷിയെ ആശ്രയിച്ചാണ്. കര്‍ഷകര്‍ക്ക് ആവശ്യമായ ട്രില്ലറുകള്‍ എത്തിക്കാന്‍ അടിയന്തിര നടപടി വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
unavailiability of farming machines; farmers are in trouble

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്