Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഏക സിവിൽകോഡ്: ഒറ്റക്കെട്ടായി എതിർക്കില്ലെന്ന നിഗമനമാണ് ബിജെപിയെ ഈ നീക്കത്തിന് പ്രേരിപ്പിക്കുന്നത്'

ദില്ലി: ബി ജെ പിയുടെ ഏക സിവിൽകോഡ് നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് നോതാവും പാർലമെന്റ് അംഗവുമായ ഇടി മുഹമ്മദ് ബഷീർ. ഇന്ത്യൻ ഭരണഘടന നൽകിയിട്ടുള്ള അവകാശ അധികാരങ്ങളെയും സ്വാതന്ത്ര്യത്തെയും മത വിശ്വാസത്തെയും എല്ലാം നിഷ്കരുണം ഹനിക്കുന്ന ജോലി ബി ജെ പി ചെയ്തുകൊണ്ടിരിക്കുകയാണ്. ബി ജെ. പിയുടെ അതിരുകടന്ന പ്രവർത്തനങ്ങളെ ജനാധിപത്യ മതേതര വിശ്വാസികൾ ഒറ്റക്കെട്ടായി എതിർക്കുകയില്ല എന്ന നിഗമനമാണ് ബി ജെ പിയെ ഒന്നിനു പുറകെ ഒന്നായി ഇത്തരം ചെയ്തികൾ നടത്താൻ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു. ഇടി മുഹമ്മദ് ബഷീർ എംപിയുടെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..

ഏക സിവിൽ കോഡിന് വേണ്ടി ബി ജെ പി നടത്തിക്കൊണ്ടിരിക്കുന്നത് മുസ്‌ലിം ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ഏറ്റവും വലിയ കടന്നാക്രമണം മാത്രമല്ല, വ്യക്തി നിയമം മുഖേന വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുള്ള പല ആദിവാസി വിഭാഗങ്ങളുടെയും മറ്റു മത ന്യൂനപക്ഷ വിഭാഗങ്ങളുടെയും എല്ലാം ജീവിതഗതിയെ മൗലികമായി ഇത് ബാധിക്കും. ഇത് വലിയ സങ്കീർണതകളിലേക്ക് രാജ്യത്തെ കൊണ്ടുപോകും. ഇന്ത്യൻ ഭരണഘടന നൽകിയിട്ടുള്ള അവകാശ അധികാരങ്ങളെയും സ്വാതന്ത്ര്യത്തെയും മത വിശ്വാസത്തെയും എല്ലാം നിഷ്കരുണം ഹനിക്കുന്ന ജോലി ബിജെപി ചെയ്തുകൊണ്ടിരിക്കുകയാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇപ്പോൾ നടക്കുന്ന പരീക്ഷണങ്ങളെല്ലാം ഈ ദുരുദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ്.

basheer

ബിജെപി അപകടകരമായ ഈ നീക്കം നടത്തുന്നതിന് പിന്നിൽ അവർക്കുള്ള ന്യൂനപക്ഷ വിദ്വേഷം മാത്രമല്ല തങ്ങളുടെ ദുഷ് ചെയ്തികൾ സാമ്പത്തികരംഗത്തും സാമൂഹിക വ്യവസ്ഥയുടെ കാര്യത്തിലും എല്ലാം വളരെ തോതിലുള്ള തിരിച്ചടികൾ ഉണ്ടാക്കുകയും ബിജെപി യുടെ അതിരുകടന്ന പ്രവർത്തനങ്ങളെ ചർച്ച നടത്തുകയും ചെയ്യുന്നതിനെ വഴിതിരിച്ചുവിടാനുള്ള കുബുദ്ധി കൂടി ഇതിന് പിന്നിൽ ഉണ്ട്.

ബി.ജെ.പിയുടെ അതിരുകടന്ന പ്രവർത്തനങ്ങളെ ജനാധിപത്യ മതേതര വിശ്വാസികൾ ഒറ്റക്കെട്ടായി എതിർക്കുകയില്ല എന്ന നിഗമനമാണ് ബിജെപിയെ ഒന്നിനു പുറകെ ഒന്നായി ഇത്തരം ചെയ്തികൾ നടത്താൻ പ്രേരിപ്പിക്കുന്നത്. ഇക്കാര്യത്തിൽ മതേതര ജനാധിപത്യ വിശ്വാസികൾ കാലേക്കൂട്ടി തന്നെ അതിനെ എതിർത്ത് പരാജയപ്പെടുത്താനുള്ള യോജിപ്പിന്റെ മാർഗ്ഗം ശക്തിപ്പെടുത്തേണ്ട സമയമാണിത്.

Uniform Civil Code is a fascist attempt to throw our country even further into chaos. Its imposition will not only determine the fate of Muslims, but deeply affect the lives of other minorities. Time for all Indians to unite and resist

ഇത് ബിന്ദുപണിക്കരുടെ മകള്‍ കല്യാണി: വമ്പന്‍ ലുക്ക്: ഏറ്റെടുത്ത് ആരാധകർ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+