Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേരിക്കയിലും കര്‍ഷക കൊലപാതക ചോദ്യം നേരിട്ട് നിര്‍മല സീതാരാമന്‍; അപലപനീയമെന്ന് പ്രതികരണം

ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരി വിഷയത്തില്‍ പ്രതികരണവുമായി കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമനും. ലഖിംപൂര്‍ഖേരിയില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ടത് തീര്‍ച്ചയായും അപലപനീയമാണെന്ന് നിര്‍മലാ സീതാരാമന്‍ പറഞ്ഞു. ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളിലും ഒരുപാട് പ്രശ്‌നങ്ങള്‍ നടക്കുന്നുണ്ട് അതും ഉയര്‍ന്നുവരണമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഔദ്യോഗിക സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയപ്പോള്‍ ഹര്‍വാര്‍ഡ് കെന്നഡി സ്‌കൂളിലെ സംഭാഷണത്തിനിടയില്‍ ലഖിംപൂര്‍ ഖേരിയില്‍ നടന്ന കര്‍ഷക കൊലപാതകത്തെ സംബന്ധിച്ചും, കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ അറസ്റ്റിനെ സംബന്ധിച്ചുമുണ്ടായ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവര്‍.

r

എന്തുകൊണ്ടാണ് പ്രധാനമന്ത്രിയുള്‍പ്പടെയുള്ള മുതിര്‍ന്ന മന്ത്രിമാര്‍ ലഖിപൂര്‍ ഖേരി െഅക്രമത്തെ സംബന്ധിച്ച് മൗനം പാലിക്കുന്നതെന്നും അത്തരം കാര്യങ്ങളെക്കുറിച്ച് ആരെങ്കിലും ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്നും ചോദ്യമുയര്‍ന്നു. ആ സംഭവം തീര്‍ച്ചയായും അപലപനീയമാണ് നിര്‍മല പ്രതികരിച്ചു. ബിജെപി അധികാരത്തിലിരിക്കുന്ന ഒരു സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. എന്റെ ഒരു കാബിനറ്റ് സഹപ്രവര്‍ത്തകന്റെ മകനാണ് അതില്‍ പ്രതിയായിട്ടുള്ളത്. ഈ സംഭവത്തില്‍ ശരിയായ രീതിയില്‍ അന്വേഷണം തീര്‍ച്ചയായും ഉണ്ടാകുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. ഇത് ഞങ്ങളുടെ പാര്‍ട്ടിയേയോ പ്രധാനമന്ത്രിയേയോ പ്രതിരോധിക്കുന്നതല്ല. ഞാന്‍ ഇന്ത്യക്ക് വേണ്ടി സംസാരിക്കും, പാവങ്ങള്‍ക്ക് നീതി ലഭിക്കാനും ശബ്ദമുയര്‍ത്തുമെന്നും അവര്‍ പറഞ്ഞു.

ലഖിംപൂര്‍ ഖേരിയില്‍ ഉത്തര്‍ പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് നടത്തിയ കര്‍ഷകരുടെ പ്രതിഷേധത്തില്‍ ഒരു കാര്‍ പ്രതിഷേധക്കാര്‍ക്കു നേരെ പാഞ്ഞ് കയറി കര്‍ഷകര്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ പേര് എഎഫ്‌ഐആറില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഡല്‍ഹിയില്‍ നടന്ന കര്‍ഷകരുടെ പ്രതിഷേധത്തെ കുറിച്ചുള്ള ചോദ്യവും സഭില്‍ നിന്നുയര്‍ന്നു.
2014 ല്‍ ബിജെപി അധികാരത്തില്‍ വന്നതിന് ശേഷം മൂന്ന് നിയമങ്ങളെ സംബന്ധിച്ചും സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രവും പലവിധത്തില്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് നിര്‍മ്മല പറഞ്ഞു. കര്‍ഷക നിയമങ്ങള്‍ ലോക് സഭയില്‍ കൊണ്ടു വന്നപ്പോള്‍ വിശദമായി ചര്‍ച്ച ചെയ്യുകയും കൃഷി മന്ത്രി അതിനെ സംബന്ധിച്ച് വിശദീകരിക്കുകയും ചെയ്തതാണ്. രാജ്യസഭയില്‍ എത്തിയപ്പോള്‍ മാത്രമാണ് ഒച്ചയും ബഹളവുമുണ്ടായതെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം നവമ്പര്‍ 26 മുതല്‍ പഞ്ചാബിന്റെയും, ഹരിയാനയുടെയും വിവിധ പ്രദേശങ്ങളില്‍ നിന്ന് കര്‍ഷകരെത്തി ഡല്‍ഹിയില്‍ പ്രതിഷേധിച്ചിരുന്നു. സെപ്റ്റംബറില്‍ നടപ്പാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍ വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു അത്. പഞ്ചാബ് ഹരിയാന പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിഷേധക്കാരായിരുന്നു ഡെല്‍ഹിയിലെത്തി പ്രതിേഷധിച്ചത്.

കര്‍ഷകര്‍ക്ക് ലഭിക്കേണ്ട മൊത്തം പണത്തിന്റെ അളവ്, ഓരോന്നിലും സംഭരിച്ച ധാന്യത്തിന്റെ അളവ് എന്നിവ ഏറ്റവും ഉയര്‍ന്നത്‌
, ബിജെപി ഭരണകാലത്തായിരുന്നു.
കര്‍ഷകരുടെ മുഴുവന്‍ തുകയും അവരുടെ അക്കൗണ്ടില്‍ എത്തിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചുവെന്നും നിര്‍മ്മല കൂട്ടിചേര്‍ത്തു. ഇത് സത്യമാണ് ഞാന്‍ ഉണ്ടാക്കിയതല്ല. നിങ്ങള്‍ക്ക് പോയി പരിശോധിക്കാം. കര്‍ഷകരുടെ മുഴുവന്‍ പൈസയും കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് അയച്ച്‌കൊടുത്തു. അവര്‍ എന്തിനാണ് പ്രതിഷേധിക്കുന്നതെന്ന് അവര്‍ ഇതുവരെ പറഞ്ഞിട്ടില്ല. ആശങ്കയുണ്ടെങ്കില്‍ മന്ത്രി അവരോട് സംസാരിക്കാന്‍ തയ്യാറാണെന്നും നിര്‍മ്മല കൂട്ടിചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+