Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തെ അഭിനന്ദിച്ച് കേന്ദ്ര ആരോഗ്യമന്ത്രി, കൂടുതല്‍ വാക്‌സിന്‍ നല്‍കും

തിരുവനന്തപുരം: കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അഭിന്ദിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. കേരളത്തിലെ ആരോഗ്യ സംവിധാനം മികച്ചതാണെന്നും നെഗറ്റീവാ വ്കാസിന്‍ വേസ്‌റ്റേജിലൂടെ കേരളം മാതൃക കാട്ടിയെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ കൊവിഡ് പ്രതിരോധം വിലയിരുത്താന്‍ അദ്ദേഹം ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ സംസ്ഥാനത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

kerala

ഹോട്ട് ലുക്കില്‍ അതീവ ഗ്ലാമറസായി മാളവിക മോഹനന്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം

കേരളത്തില്‍ കൂടുതല്‍ വാക്‌സിന്‍ ലഭ്യമാക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. ആഗസ്റ്റ് സെപ്റ്റംബര്‍ മാസങ്ങളിലായി 1.11 കോടി വാക്‌സിനാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. വാക്‌സിനേഷനില്‍ കേരളം രാജ്യ ശരാശരിയേക്കാള്‍ മുന്നിലാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ വ്യക്തമാക്കി. കേരളത്തിലെ മരണ നിരക്ക് കുറവാണെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായും ആരോഗ്യമന്ത്രി വീണ ജോര്‍ജുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തി.

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ മസ്‌ക്കറ്റ് ഹോട്ടലില്‍ വച്ചാണ് കേന്ദ്ര മന്ത്രി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. അതേസമയം,തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘം സംതൃപ്തി രേഖപ്പെടുത്തി. സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും ഒപ്പമുണ്ടായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രി ട്രയാജ് ഏരിയ, കോവിഡ് ഒ.പി., ഗ്രീന്‍ സോണ്‍, യെല്ലോ സോണ്‍, റെഡ് സോണ്‍, ഐ.സി.യു., കോവിഡ് ഓപ്പറേഷന്‍ തീയറ്റര്‍ എന്നിവയാണ് സംഘം സന്ദര്‍ശിച്ചത്.

നിലവിലെ രോഗികളും കോവിഡ് രണ്ടാം തരംഗം ഉയര്‍ന്ന് നിന്നപ്പോഴുമുള്ള രോഗികളുടെ എണ്ണവും കേന്ദ്ര മന്ത്രി ചോദിച്ചറിഞ്ഞു. ഐ.സി.യു., വെന്റിലേറ്റര്‍ എന്നിവ ഒഴിവുള്ളത് നേരില്‍ കണ്ടു. ഗുരുതര രോഗികളുടെ എണ്ണം കുറവാണ്. 60 ശതമാനത്തില്‍ താഴെ മാത്രമാണ് ഇപ്പോള്‍ കോവിഡ് രോഗികളുള്ളത്. ആശുപത്രി പ്രവര്‍ത്തനം, ഐ.സി.യു., വെന്റിലേറ്റര്‍, ഓക്‌സിജന്‍ എന്നിവയുടെ ലഭ്യത എന്നിവ മനസിലാക്കി. കോവിഡ് തരംഗം ഉയര്‍ന്ന് നിന്നപ്പോള്‍ പോലും മെഡിക്കല്‍ കോളേജിന് മാനേജ് ചെയ്യാന്‍ കഴിഞ്ഞിരുന്നു. മൂന്നാം തരംഗം ഉണ്ടാകുകയാണെങ്കില്‍ അതിനും മെഡിക്കല്‍ കോളേജ് സജ്ജമാണെന്ന് അറിയിച്ചു. കോവിഡ് സമയത്ത് പോലും മെഡിക്കല്‍ കോളേജ് കോവിഡിതര ചികിത്സയ്ക്കും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സയ്ക്കും എമര്‍ജന്‍സി ചികിത്സയ്ക്കും പ്രാധാന്യം നല്‍കിയതിനെ മന്ത്രി അഭിനന്ദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+