കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിപ വൈറസ്: കണ്ണൂർ, മലപ്പുറം, വയനാട് ജില്ലകളിൽ ജാഗ്രത വേണമെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം

Google Oneindia Malayalam News

തിരുവനന്തപുരം: കോഴിക്കോട് നിപ വൈറസ് ബാധിച്ച് 12 വയസ്സുകാരൻ മരിച്ച പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ശുപാർശ ചെയ്ത് കേന്ദ്രസർക്കാർ. കോഴിക്കോട് ജില്ലയിൽ നിപ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സമീപ ജില്ലകളായ കോഴിക്കോട്, കണ്ണൂർ, മലപ്പുറം എന്നീ ജില്ലകളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നാണ് സംസ്ഥാന സർക്കാരിന് അയച്ച കത്തിൽ കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്.

ഭബാനിപ്പൂരിൽ മമതയ്ക്കെതിരെ സുവേന്ദു അധികാരി മത്സരിക്കില്ല: സ്ഥാനാർത്ഥി പ്രഖ്യാപനം ഉടനെന്ന് ബിജെപിഭബാനിപ്പൂരിൽ മമതയ്ക്കെതിരെ സുവേന്ദു അധികാരി മത്സരിക്കില്ല: സ്ഥാനാർത്ഥി പ്രഖ്യാപനം ഉടനെന്ന് ബിജെപി

ചാത്തമംഗലത്ത് കഴിഞ്ഞ ദിവസം നിപ ബാധിച്ച് മരിച്ച കുട്ടിയുടെ വീട് കേന്ദ്രസംഘം സന്ദർശിച്ചിരുന്നു. നാഷണൽ സെന്റർ ഫോർ ഡിസീസിൽ നിന്നുള്ള സംഘമാണ് കോഴിക്കോട് ജില്ലയിൽ സന്ദർശനം നടത്തിയത്. കുട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളും വീട്ടിൽ നിന്നുള്ള വിവിധ സാമ്പിളുകളും ശേഖരിച്ചിരുന്നു. ആടിന്റെ സാമ്പിളും കുട്ടിയുടെ വീട്ട് വളപ്പിലുള്ള റംമ്പുട്ടാന്റെ സാമ്പിളുകളും ശേഖരിച്ചിരുന്നു. കേന്ദ്ര സംഘം സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേരളം സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ കേരള ചീഫ് സെക്രട്ടറി വിപി ജോയിയ്ക്ക് കത്തയച്ചിട്ടുള്ളത്.

 nipah-163094

നിപ സ്ഥിരീകരിച്ച് കഴിഞ്ഞ കോഴിക്കോടിന്റെ സമീപ ജില്ലകളായ മലപ്പുറം, കണ്ണൂർ, വയനാട് ജില്ലകളിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. രോഗികളുമായി പ്രൈമറി കോണ്ടാക്ട് ഉള്ളവരെയും സെക്കണ്ടറി കോണ്ടാക്ട് ഉള്ളവരെയും ജില്ലാ ഭരണകൂടം കണ്ടെത്തുതയും ഇവരെ ലോ റിസ്ക് കാറ്റഗറി, ഹൈ റിസ്ക് കാറ്റഗറി എന്നിങ്ങനെ തരംതിരിക്കുകയും വേണമെന്നും കത്തിൽ നിർദേശമുണ്ട്.

ആന്റിബോഡി മരുന്നായ റിബാവെറിൻ, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ എന്നിവ സംസ്ഥാനത്ത് ആവശ്യത്തിന് ഉണ്ടെന്ന് ഉറപ്പുവരുത്തണം എന്നീ കാര്യങ്ങളും സംസ്ഥാന സർക്കാരിന് അയച്ച കത്തിൽ നിർദേശിക്കുന്നുണ്ട്. അതേ സമയം നിപാ വൈറസ് ചികിത്സയ്ക്ക് ആവശ്യമായ ആന്റിബോഡിയുടെ സാധ്യതകളെക്കുറിച്ച് ഐസിഎംആർ പഠിച്ചുവരികയാണെന്നും കത്തിൽ പറയുന്നുണ്ട്.

കോഴിക്കോട് ജില്ലയിലും മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കി. ചികിത്സയുമായി ബന്ധപ്പെട്ട് ആവശ്യത്തിനനുസരിച്ചുള്ള മരുന്നുകളുടെ ലഭ്യതയും ഈ ജില്ലകളിൽ ഉറപ്പു വരുത്തിയിട്ടുണ്ട്. നിപ ബാധിച്ച് മരിച്ച 12 കാരനുമായി സമ്പർക്കത്തിൽ വന്ന 251 പേരെ ആരോഗ്യ വകുപ്പ് കണ്ടെത്തുകയും ഇതിനകം തന്നെ നിരീക്ഷണത്തിലാക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ 50 പേർ ഹൈ റിസ്ക് വിഭാഗത്തിൽ ഉൾപ്പെടുന്നവരാണ്. ഇതിൽ 30 ആരോഗ്യ പ്രവർത്തകരുണ്ട്. സമ്പർക്കത്തിലുള്ള 251 പേരിൽ 129 പേർ ആരോഗ്യ പ്രവർത്തകരാണ്. ഇതിൽ 11 പേർക്കാണ് നിലവിൽ രോഗലക്ഷണങ്ങളുള്ളത്. ഇതിൽ എട്ട് പേരുടെ സാമ്പിളുകൾ ശേഖരിച്ച് പൂനെയിലെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇന്ന് രാത്രിയോടെ തന്നെ ഇവരുടെ ഫലം പുറത്തുവരികയും ചെയ്യും. അവശേഷിക്കുന്ന മൂന്ന് പേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയയ്ക്കും.

അതേ സമയം കോഴിക്കോട് മെഡിക്കൽ കോളേജിൽ പുനെ എൻഐവിയുടെ സഹായത്തോടെ സാമ്പിളുകൾ ശേഖരിക്കുന്നതിനുള്ള സംവിധാനങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. ഇതോടെ ഇതോടെ പോയിന്റ് ഓഫ് കെയർ ടെസ്റ്റും അതിന് ശേഷമുള്ള ആർടിപിസിആർ ടെസ്റ്റും കോഴിക്കോട് മെഡിക്കൽ കോളേജിൽ വെത്ത് തന്നെ നടത്താനും സാധിക്കും. ഇത് പെട്ടെന്ന് തന്നെ പരിശോധനാ ഫലം ലഭിക്കുന്നതിന് സഹായിക്കുകയും ചെയ്യും. നിരീക്ഷണത്തിലുള്ളവര്‍ക്കായി ഇന്നു വൈകുന്നേരത്തിനുള്ളില്‍ പോയിന്റ് ഓഫ് കെയര്‍ (ട്രൂനാറ്റ്) പരിശോധന കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ചു തന്നെ നടത്തുമെന്നാണ് ആരോഗ്യമന്ത്രി നേരത്തെ വ്യക്തമാക്കിയത്. പോയിന്റ് ഓഫ് കെയര്‍ പരിശോധനയില്‍ പോസിറ്റീവാണെന്ന് കണ്ടെത്തിയാല്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കണ്‍ഫേര്‍മേറ്റീവ് പരിശോധന നടത്തി 12 മണിക്കൂറിനുള്ളില്‍ ഫലം ലഭ്യമാക്കാമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗബാധ റിപ്പോർട്ട് ചെയ്ത സ്ഥലത്തും സമീപ പ്രദേശത്തും ദുരന്തനിവാരണ നിയമപ്രകാരം കഴിഞ്ഞ ദിവസം തന്നെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത ചാത്തമംഗലം ഗ്രാമപഞ്ചായത്ത് മുഴുവനായും മുക്കം മുനിസിപ്പാലിറ്റി, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ ചാത്തമംഗലം പഞ്ചായത്തിനോട് ചേർന്നുകിടക്കുന്ന മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള വാർഡുകളെയും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

Recommended Video

cmsvideo
How Nipah virus is varies from corona ? | Oneindia Malayalam

കെടി ജലീലിന് അബ്ദുറഹ്മാന്‍ രണ്ടത്താണിയുടെ മറുപടി; ആ 50 ലക്ഷം പുതിയതല്ല... കടബാധ്യത അഭിമാനംകെടി ജലീലിന് അബ്ദുറഹ്മാന്‍ രണ്ടത്താണിയുടെ മറുപടി; ആ 50 ലക്ഷം പുതിയതല്ല... കടബാധ്യത അഭിമാനം

English summary
Union Health secretary Rajesh Bushan writes to Kerala Chief secretary on Nipah outbreak in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X