Get Updates
Get notified of breaking news, exclusive insights, and must-see stories!

വേണ്ടത് ചെയ്യാമെന്ന് വി മുരളീധരന്‍ ഉറപ്പ് നല്‍കി; സിദ്ദിഖ് കാപ്പന്‍ വിഷയത്തില്‍ അബ്ദുല്‍ വഹാബ്

മലപ്പുറം: യുപി ജയിലില്‍ നിന്ന് കൊറോണ ബാധിച്ച് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയ മലയാളി മാധ്യമപ്രവര്‍ത്തകര്‍ സിദ്ദിഖ് കാപ്പന് വേണ്ടി പിവി അബ്ദുല്‍ വഹാബ് എംപിയുടെ ഇടപെടല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും കേരള മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹം കത്തയച്ചു. സിദ്ദിഖ് കാപ്പന്‍ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടാണ് കത്ത്. നേരത്തെ പാര്‍ലമെന്റിലും അബ്ദുല്‍ വഹാബ് എംപി വിഷയം ഉന്നയിച്ചിരുന്നു. വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ ഫോണില്‍ വിളിച്ച് സംസാരിച്ചുവെന്നും വേണ്ടത് ചെയ്യാമെന്ന് മന്ത്രി ഉറപ്പ് നല്‍കുകയും ചെയ്തുവെന്നും അബ്ദുല്‍ വഹാബ് പറഞ്ഞു. ഇക്കാര്യം വിശദീകരിച്ചുള്ള എംപിയുടെ കുറിപ്പ് ഇങ്ങനെ....

p

മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ന്യൂനപക്ഷ ക്ഷേമ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ക്ക് കത്തയച്ചു. വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെ ഫോണില്‍ വിളിക്കുകയും വേണ്ടത് ചെയ്യാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തിട്ടുണ്ട്.

മധ്യപ്രദേശിലെ ഭോപ്പാലില്‍ കൊവിഡ് രോഗികള്‍ക്ക് ഒരുക്കിയ 20 ഐസൊലേഷന്‍ കോച്ചുകള്‍: ചിത്രങ്ങള്‍

ഹാത്രസിലെ ദാരുണസംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ സിദ്ദീഖിനെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ നേരത്തെ രാജ്യസഭയില്‍ പ്രതിഷേധം അറിയിച്ചിരുന്നു. ഇപ്പോള്‍ കോവിഡ് ബാധിതനായി മഥുര മെഡിക്കല്‍ കോളേജില്‍ ദുരിതത്തില്‍ കഴിയുകയാണ് അദ്ദേഹം. സിദ്ദീഖ് കാപ്പനെ അടിയന്തരമായി മഥുര മെഡിക്കല്‍ കോളേജില്‍നിന്ന് ഡല്‍ഹിയിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് (എയിംസ്) മാറ്റണം. മനുഷ്യാവകാശങ്ങളും മൗലികാവകാശങ്ങളും നിഷേധിക്കപ്പെട്ട ഒരു പൗരന്‍ എന്ന നിലയില്‍ സിദ്ദീഖിനു വേണ്ടി ഇടപെടേണ്ടത് നമ്മുടെ ബാധ്യതയാണ്.

ഹോട്ട് ലുക്കിൽ നിധി അഗർവാൾ; ബിഗ്ബോസ് താരത്തിന്റെ പുതിയ ഫൊട്ടോകൾ വൈറലാകുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+