കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വിരട്ടൽ പാർട്ടി കമ്മിറ്റിയിൽ മതി', ഗവറണറെ നിശബ്ദനാക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ടന്ന് വി മുരളീധരൻ

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ പോരുമുറുകുന്നതിനിടയിൽ ഗവർണർക്ക് പിന്തുണയുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. ഭരണഘടനമൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്ന ഉത്തരവാദിത്തമാണ് ഗവര്‍ണര്‍ ചെയ്യുന്നത്.ഗവര്‍ണറെ ഭീഷണിപ്പെടുത്തി നിശബ്ദനാക്കാമെന്ന് കരുതേണ്ട. മുഖ്യമന്ത്രിയുടെ വിരട്ടല്‍ പാര്‍ട്ടി കമ്മിറ്റിയില്‍ മാത്രം മതിയെന്നും വി മുരളീധരൻ പറഞ്ഞു.

'അഴിമതിക്കെതിരെ കര്‍ശന നിലപാടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്‍റെ അതേ നയമാണ് ഗവര്‍ണറും സ്വീകരിക്കുന്നത്. ഭരണഘടനമൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്ന ഉത്തരവാദിത്തമാണ് ഗവര്‍ണര്‍ ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ സ്റ്റാഫിന്‍റെ ഭാര്യക്ക് അനധികൃത നിയമനം നല്‍കുന്നത് സ്വജനപക്ഷപാതമാണ്, ഇത് അഴിമതിയാണ്.

v muraleedharan

ഗവര്‍ണര്‍ക്കെതിരെ ആക്രമണ ശമ്രമുണ്ടായെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. വി മുരളീധരന്‍ കുറ്റപ്പെടുത്തി. അതേസമയം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ വിമർശനങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ഗവർണർ രംഗത്തെത്തി.
ഗവര്‍ണര്‍ പദവിയെ അപകീര്‍ത്തിപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ശ്രമം. സര്‍വകലാശാല ഭരണത്തില്‍ ഇടപെടില്ലെന്ന മുഖ്യമന്ത്രിയുടെ കത്ത് മറ്റന്നാള്‍ പുറത്ത് വിടുമെന്നും ഗവര്‍ണര്‍ മാധ്യമങ്ങലോട് പറഞ്ഞു.

'ചാന്‍സലറിസം കവാടത്തിന് പുറത്ത്', എംജി യൂണിവേഴ്സിറ്റിയിൽ ഗവർണർക്കെതിരെ എസ്എഫ്ഐയുടെ ബാനർ'ചാന്‍സലറിസം കവാടത്തിന് പുറത്ത്', എംജി യൂണിവേഴ്സിറ്റിയിൽ ഗവർണർക്കെതിരെ എസ്എഫ്ഐയുടെ ബാനർ

ഗവർണറുടെ വാക്കുകൾ

കണ്ണൂരില്‍ വച്ച് 3 വര്‍ഷം മുമ്പ് തനിക്ക് നേരെ വധശ്രമം ഉണ്ടായി. ഈ സംഭവത്തല്‍ പോലീസ് കേസെടുത്തില്ല. ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള ആര്‍ക്കാണ്. ആരാണ് പൊലീസിനെ ഇതില്‍ നിന്ന് തടഞ്ഞത്. വിസിയെ സര്‍ക്കാര്‍ നിയമിക്കുന്ന കാര്യം അനുവദിക്കില്ല. സര്‍വകലാശാല ഭരണത്തില്‍ ഇടപെടില്ലെന്ന മുഖ്യമന്ത്രിയുടെ കത്ത് മറ്റന്നാള്‍ പുറത്ത് വിടും.

അയക്കുന്ന കത്തുകള്‍ക്ക് പോലും മുഖ്യമന്ത്രി മറുപടി നൽകാറില്ല. പതിവായി കാര്യങ്ങള്‍ വിദശദീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുഖ്യമന്ത്രി അതിന് തയ്യാറാവുന്നില്ല. തിരശ്ശീലയ്ക്ക് പിന്നിൽ നിന്നും മുഖ്യമന്ത്രി മുന്നിലേക്ക് വന്നതിൽ സന്തോഷമുണ്ട്. പിന്നില്‍ നിന്ന് കളിക്കുന്നത് ആരാണെന്ന് തനിക്കറിയാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍വകലാശാല നിയമനവിവാദത്തില്‍ ഗവര്‍ണറുടെ പ്രസ്താവനക്ക് കടുത്ത മറുപടിയുമായി ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. ഇതില്‍പ്പരം അസംബന്ധം ആര്‍ക്കും പറയാന്‍ കഴിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ച് സംസാരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയോട് ചോദിച്ചിട്ടാണോ സ്റ്റാഫിന്‍റെ ബന്ധു അപേക്ഷ കൊടുക്കുക. പിശക് ഉണ്ടെങ്കിൽ പരിശോധിച്ചോട്ടെ. പിശക് ചെയ്തവർ അനുഭവിക്കുയും ചെയ്തോട്ടെയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞിരുന്നു.

'ഇതിൽപരം അസംബന്ധം വേറൊരാൾക്കും പറയാൻ കഴിയില്ല'; ​ഗവ‍ണ‍‍ർക്കെതിരെ മുഖ്യമന്ത്രി'ഇതിൽപരം അസംബന്ധം വേറൊരാൾക്കും പറയാൻ കഴിയില്ല'; ​ഗവ‍ണ‍‍ർക്കെതിരെ മുഖ്യമന്ത്രി

English summary
union minister v muraleedharan criticize kerala chief minister pinarayi vijayan over governor university controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X