Get Updates
Get notified of breaking news, exclusive insights, and must-see stories!

ഊരിപിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്നയാള്‍ക്ക് എന്തിനാണ് ഇത്ര പേടി? പിണറായിയെ പരിഹസിച്ച് മുരളീധരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അധിക സുരക്ഷയില്‍ പരിഹസിച്ച് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. ഊരി പിടിച്ച വാളുകള്‍ക്ക് ഇടയിലൂടെ നടന്നയാള്‍ക്ക് എന്തിനാണ് ഇത്ര പേടി എന്ന് വി മുരളീധരന്‍ ചോദിച്ചു. ഒന്നും ഒളിക്കാനില്ല എങ്കില്‍ എന്തിനാണ് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ തടസപ്പെടുത്തുന്നത് എന്നും അദ്ദേഹം ആരാഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രിക്ക് പോലും ഇല്ലാത്ത സുരക്ഷയാണ് മുഖ്യമന്ത്രിക്ക് എന്നും മുരളീധരന്‍ പറഞ്ഞു. മടിയില്‍ കനമുണ്ടെന്ന് തോന്നിക്കുന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെ സുരക്ഷ എന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ സുരക്ഷ കൊണ്ട് സാധാരണക്കാര്‍ക്ക് പോലും വഴി നടക്കാന്‍ കഴിയാത്ത സ്ഥിതിയാണ് എന്നും അദ്ദേഹം പറഞ്ഞു.

cs

ഭയമുണ്ടെങ്കില്‍ പിണറായി വിജയന്‍ വീട്ടില്‍ ഇരിക്കണം എന്നും വി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം എച്ച് ആര്‍ ഡി എസിന്റെ ലോഗോ പ്രകാശനം നടത്തിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന ആരോപണവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തി. നേരത്തെ കോട്ടയത്തെ മുഖ്യമന്ത്രിയുടെ പരിപാടിയില്‍ വലിയ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരുന്നത്.

സ്വര്‍ണ കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷം സംസ്ഥാനത്താകെ പ്രതിഷേധത്തിലാണ്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചത്. മുഖ്യമന്ത്രിയ്ക്ക് നിലവിലുള്ള സുരക്ഷയ്ക്ക് പുറമേ അധിക സുരക്ഷയ്ക്കായി നാല്‍പത് അംഗ സംഘമാണ് അനുഗമിക്കുന്നത്.

ഒരു പൈലറ്റ് വാഹനത്തില്‍ അഞ്ച് പേരും 2 കമാന്‍ഡോ വാഹനത്തില്‍ പത്ത് പേരും ദ്രുത പരിശോധനാ സംഘത്തില്‍ എട്ട് പേരും ഒരു പൈലറ്റും എസ്‌കോര്‍ട്ടുമാണ് അധികമായി മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികള്‍ക്കുള്ള സുരക്ഷയ്ക്ക് പുറമേയാണ് ഈ സുരക്ഷ വിന്യാസം.

യാ...മക്കളെ... ഏതാ ലുക്ക്; മൊഞ്ചത്തി ലുക്കുമായി നിഖില വിമല്‍

ഇന്ന് കോട്ടയത്ത് മുഖ്യമന്ത്രിയുടെ വരവിനെ തുടര്‍ന്ന് വന്‍ ഗതാഗത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയത്. കെ ജി ഒ എ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കോട്ടയത്ത് എത്തിയത്. പരിപാടിക്ക് എത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് പാസ് വേണം എന്നും നിര്‍ദേശിച്ചിരുന്നു. സാധാരണഗതിയില്‍ രാഷ്ട്രപതി, പ്രധാനമന്ത്രി, ഉപരാഷ്ട്രപതി എന്നിവര്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് മാത്രമാണ് പാസ് നിഷ്‌കര്‍ഷിക്കാറുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+