Get Updates
Get notified of breaking news, exclusive insights, and must-see stories!

വോട്ടിനുവേണ്ടി ജാതിയെ ഒപ്പം നിര്‍ത്തുന്നവരാണ് പുരോഗമനവാദികള്‍; തിരിച്ചറിയണമെന്ന് വി മുരളീധരന്‍

തിരുവനന്തപുരം: പുരോഗമനവാദികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ജാതി ചിന്തപലപ്പോഴും സൗകര്യപൂര്‍വം മറയ്ക്കപ്പെടുന്നുവെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി മുരളീധരന്‍.

വോട്ടിനുവേണ്ടി ജാതിയെ ഒപ്പം നിര്‍ത്തുന്നവരാണ് പുരോഗമനവാദികള്‍. സാമ്പ്രദായികമായ ജാതി നിലനില്‍ക്കുകയും രാഷട്രീയ പാര്‍ട്ടുികള്‍ തങ്ങളുടെ സൗകര്യത്തിന് അവ പ്രയോജനപ്പെടുത്തുകയും ചെയ്യുമ്പോള്‍ ഗുരുദര്‍ശനം ചവറ്റകൊട്ടയിലാകുകയാണെന്നും വി,മുരളീധരന്‍ പറഞ്ഞു. ശിവഗിരിമഠത്തില്‍ ശ്രീനാരായണഗുരു ജയന്തി ആഘോഷ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

v muraleedharan

ജാതി നിലനിര്‍ത്തിക്കൊണ്ടുപോയാലെ അധികാരം നിലനിര്ത്താനാവൂ എന്നത് ഇടുങ്ങിയ ചിന്താഗതിയാണ്. ശ്രീനാരായണ ധര്‍മത്തില്‍ ഏറ്റവും പ്രധാനം ജാതിയെക്കുറിച്ചുള്ള ഈ വിശാലമായ കാഴ്ചപ്പാടാണ്. പുരോഗമന പ്രസ്ഥാനങ്ങളെന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ പോലും ജാതി വൈരം നിലനിര്‍ത്തിക്കൊണ്ട് പോവാന്‍ ശ്രമിക്കുന്നത് ദൌര്‍ഭാഗ്യകരമെന്നും മന്ത്രി പറഞ്ഞു. ദുരഭിമാനക്കൊലകള്‍ ഇന്നും നാരായണഗുരുവിന്റെ മണ്ണില്‍ നടക്കുന്നു എന്നത് നാടിനാകെ അപമാനമെന്നും ജയന്തിദിനചടങ്ങില്‍ മന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി മുന്നോട്ടുവച്ച ആത്മനിര്‍ഭരതയ്ക്ക് പിന്നില്‍ പോലും ഗുരുവിന്റെ പ്രബോധനങ്ങള്‍ ഉണ്ടെന്നും മന്ത്രി ഓര്‍മിപ്പിച്ചു. വ്യവസായങ്ങള്‍ സ്ഥാപിക്കാന്‍, സഹകരണസംഘങ്ങള്‍ ശക്തിപ്പെടുത്താന്‍ എല്ലാം നൂറ്റാണ്ടിന് മുമ്പ് തന്നെ ശ്രീനാരായണഗുരു ആഹ്വാനം ചെയ്തിരുന്നുവെന്നും സ്വാശ്രയബോധമുള്ള ഒരു ജനത ഭാരത്തില്‍ വളര്‍ന്നുവരണമെന്ന് ഗുരു ആഗ്രഹിച്ചിരുന്നതായും മന്ത്രി ഓര്‍മിപ്പിച്ചു. വിശാല മാനവ ജാതി നിര്‍മിതിക്കായി ശ്രമിക്കുക എന്ന ഗുരുദര്‍ശനം പ്രയോഗത്തില്‍ കൊണ്ടുവരാനാണ് ഭാരതീയ ജനത പാര്‍ട്ടി ശ്രമിക്കുന്നതെന്നും വി.മുരളീധരന്‍ പറഞ്ഞു. നൂറ്റിയറുപത്തിയെട്ടാം ജയന്തി ദിനത്തില്‍ ചെമ്പഴന്തി ഗുരുകുലത്തിലും മന്ത്രി സന്ദര്‍ശനം നടത്തി.

ഏഴ് പതിറ്റാണ്ട് കാലം സിംഹാസനത്തിലിരുന്ന രാജ്ഞി; ക്യൂന്‍ എലിസബത്തിന്റെ അപൂര്‍വ ചിത്രങ്ങള്‍ കാണാം

ശ്രീനാരായണ ഗുരു ജയന്തി ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ആശംസകള്‍ നേര്‍ന്നു. ജാതി മത ചിന്തകളും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും കൊടികുത്തിവാണ സമൂഹത്തില്‍ നവോത്ഥാനത്തിന്റെ വെട്ടം വിതറിയ ശ്രീനാരായണ ഗുരുവിന്റെ ജന്മദിനമാണ് ഇന്ന്. സംഘടിച്ച് ശക്തരാകുവാനും വിദ്യകൊണ്ട് പ്രബുദ്ധരാകുവാനുമാണ് ഗുരു ആഹ്വാനം ചെയ്തത്. ആ ഇടപെടലുകളും ദര്‍ശനവും സമൂഹത്തിലാകെ അനുരണനം സൃഷ്ടിച്ചു.

സവര്‍ണ്ണ മേല്‍ക്കോയ്മായുക്തികളെ ചോദ്യം ചെയ്താണ് ഗുരു സാമൂഹ്യ പരിഷ്‌ക്കരണ പോരാട്ടങ്ങള്‍ക്ക് തുടക്കമിട്ടത്. നവോത്ഥാന കേരളത്തിന്റെ കണ്ണാടിയാണ് ഗുരുദര്‍ശനം. ഗുരുവിന്റേതുള്‍പ്പെടെയുള്ള നവോത്ഥാന ചിന്തകള്‍ ഉഴുതുമറിച്ച കേരളത്തില്‍ അതിന് തുടര്‍ച്ച നല്‍കിയത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. കേരളത്തിന്റെ യശസ്സിന്റെയും ഉന്നതിയുടെയും അടിത്തറ ആ തുടര്‍ച്ചയിലാണ്. നമ്മുടെ പ്രയാണം ഇനിയും മുന്നേറേണ്ടതുണ്ട്.

ഗുരു വിഭാവനം ചെയ്ത സമൂഹമായി മാറാന്‍ ഇനിയും ബഹുദൂരം പോകണം. ആ വഴിയില്‍ വര്‍ഗ്ഗീയതയും ജാതീയതയും വിദ്വേഷരാഷ്ട്രീയവും വെല്ലുവിളികളായി നിലനില്‍ക്കുന്നു. ഈ വെല്ലുവിളികളെ മറികടന്ന് മുന്നേറാന്‍ നമുക്ക് കഴിയണം. മാനവിക ഐക്യത്തെ ശിഥിലീകരിക്കാന്‍ സങ്കുചിത താല്പര്യങ്ങളെ അനുവദിച്ചുകൂടാ. ഗുരു ചിന്തയും ഗുരുവിന്റെ പോരാട്ട ചരിതവും നമുക്ക് വറ്റാത്ത ഊര്‍ജ്ജമാണ്. ഏവര്‍ക്കും ശ്രീനാരായണ ഗുരു ജയന്തി ആശംസകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+