കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് വ്യാപനത്തിനിടെ ഇളവുകളിലേക്ക് കേരളം, മിക്ക ആരാധനാലയങ്ങളും തുറന്നേക്കില്ല

Google Oneindia Malayalam News

തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നിരിക്കുകയാണ്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 200ല്‍ അധികം പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്. അതിനിടെ ലോക്ക്ഡൗണ്‍ ഘട്ടംഘട്ടമായി പിന്‍വലിക്കുന്നതിന്റെ ഭാഗമായുളള ഇളവുകള്‍ ഇന്ന് മുതല്‍ നടപ്പിലാക്കി തുടങ്ങുന്നത് ആശങ്ക ഉയര്‍ത്തുന്നു. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഒഴികെ പൊതുമേഖലാ സ്ഥാപനങ്ങളിലേയും അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലേയും അടക്കം ജീവനക്കാര്‍ ഇന്ന് മുതല്‍ ജോലിക്കെത്തും.

കൊവിഡ് കേസുകള്‍ ഓരോ ദിവസവും ഉയര്‍ന്ന് കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ കേരളം അതീവ ജാഗ്രതയോടെയാണ് ഇളവുകള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ഹോട്‌സ്‌പോട്ട്, കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഒഴികെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ജീവനക്കാര്‍ എത്താന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ഷോപ്പിംഗ് മാളുുകള്‍, റസ്‌റ്റോറന്റുകള്‍ എന്നിവയും ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും.

covid

അതേസമയം സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ മിക്കതും തുറക്കേണ്ടതില്ല എന്നാണ് മതനേതൃത്വത്തങ്ങളുടെ തീരുമാനം. കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുക എന്നത് ബുദ്ധിമുട്ടാകും എന്ന് ചൂണ്ടിക്കാട്ടിയാണ് ആരാധനാലയങ്ങള്‍ അടച്ചിടാനുളള തീരുമാനം. തുറക്കാന്‍ ഉദ്ദേശിക്കുന്ന ആരാധനാലയങ്ങളിലും മറ്റും ഇന്ന് ശുചീകരണവും അണുനശീകരണവും നടക്കുകയാണ്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുളള ക്ഷേത്രങ്ങള്‍ നാളെ മുതല്‍ തുറക്കും. പള്ളികള്‍ ഇപ്പോള്‍ തുറക്കേണ്ടതില്ല എന്നാണ് സിറോ മലബാര്‍ സഭയിലെ എറണാകുളം, അങ്കമാലി, ചങ്ങനാശേരി അതിരൂപതകള്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം യാക്കോബായ സഭാ ദേവാലയങ്ങള്‍ നാളെ തുറക്കുമെന്ന് ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ അറിയിച്ചു. സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പാലിക്കാന്‍ സാധിക്കുന്ന പളളികള്‍ മാത്രമേ തുറക്കാവൂ എന്നാണ് നിര്‍ദേശം.

Recommended Video

cmsvideo
സ്‌പെയിനിനേയും മറികടന്ന് ഇന്ത്യ | Oneindia Malayalam

സംസ്ഥാനത്തെ ഭൂരിപക്ഷം മുസ്ലീം ആരാധനാലയങ്ങളും തുറന്നേക്കില്ല. നഗരപ്രദേശങ്ങളിലെ പളളികള്‍ തുറക്കില്ലെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസല്യാര്‍ അറിയിച്ചു. എറണാകുളം ജില്ലയിലെ നൂറോളം മുസ്ലീം പളളികള്‍ തുറക്കേണ്ടതില്ല എന്നാണ് സംയുക്ത മഹല്ല് കമ്മിറ്റിയുടെ തീരുമാനം. തൃശൂര്‍, കണ്ണൂര്‍, പാലക്കാട് ജില്ലകളിലേയും മിക്ക പളളികളും തുറന്നേക്കില്ല. മലപ്പുറത്തെ മുസ്ലീം പളളികള്‍ തുറക്കേണ്ടതില്ല എന്നാണ് ജില്ലാ മുസ്ലീം കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനം.

English summary
Kerala to reopen places of worships, Malls, Restaurants
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X