ഉണ്ണി മുകുന്ദനെതിരായ കേസ്; പരാതിക്കാരിക്കാരിക്കെതിരെ രേഖകൾ ഉണ്ട്, പുതിയ നീക്കവുമായി ഉണ്ണിയുടെ അഭിഭാഷകൻ
ഇപ്പോൾ ഇതാ പരാതിക്കാരിക്കെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്റെ അഭിഭാഷകൻ.

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ കഴിഞ്ഞ ദിവസം കനത്ത തിരിച്ചടിയായിരുന്നു ഹൈക്കോടതിയിൽ നിന്നും നടൻ ഉണ്ണി മുകുന്ദൻ നേരിട്ടത്. കേസിൽ വിചാരണക്കുള്ള സ്റ്റേ ഹൈക്കോടതി നീക്കുകയായിരുന്നു. രണ്ട് വർഷത്തോളമായി തുടർ നടപടികൾ സ്റ്റേ ചെയ്തിരിക്കുന്ന കേസിലായിരുന്നു ഹൈക്കോടതിയുടെ സുപ്രധാന ഇടപെടൽ.
പരാതിക്കാരി ഒത്തുതീർപ്പിന് തയ്യാറാണെന്ന് കാണിച്ച് നൽകിയ സത്യവാങ്മൂലത്തിനെതിരേയും കോടതി രംഗത്തെത്തിയിരുന്നു. സത്യവാങ്മൂലം തന്റെ അറിവോടെ തയ്യാറാക്കിയതല്ലെന്ന് പരാതിക്കാരി കോടതിയെ അറിയിച്ചതോടെയായിരുന്നു ഇത്. എന്നാൽ ഇപ്പോൾ ഇതാ പരാതിക്കാരിക്കെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്റെ അഭിഭാഷകൻ.

പരാതിക്കാരിയുടെ ആരോപണം തള്ളി അഭിഭാഷകൻ
ജഡ്ജിമാർക്ക് കൈക്കൂലി നൽകാനെന്ന പേരിൽ കോഴ വാങ്ങിയെന്ന ആരോപണം നേരിടുന്ന അഭിഭാഷകനായ സൈബി ജോസ് ആയിരുന്നു ഉണ്ണി മുകുന്ദന്റെ അഭിഭാഷകൻ. ഇരയുമായി ഒത്തുതീർപ്പിൽ എത്തിയെന്ന് കാണിച്ചായിരുന്നു ഉണ്ണിയുടെ അഭിഭാഷകൻ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. ഇതോടെ വിചാരണ നടപടികൾ സ്റ്റേ ചെയ്യാൻ കോടതി അറയിക്കുകയായിരുന്നു. എന്നാൽ അത്തരത്തിലൊരു ഒത്തു തീർപ്പും തന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്ന് പരാതിക്കാരി കോടതിയെ അറിയിച്ചു.

ഉണ്ണി മുകുന്ദന്റെ അഭിഭാഷകന് വിമർശനം
ഇതേ തുടർന്നായിരുന്നു കേസിന്റെ വിചാരണ സ്റ്റേ ചെയ്ത ഉത്തരവ് കോടതി റദ്ദാക്കിയത്. ഉണ്ണി മുകുന്ദന്റെ അഭിഭാഷകനെ കോടതി കണക്കറ്റ് വിമർശിക്കുകയും ചെയ്തു. വ്യാജ രേഖ ചമയ്ക്കാനുള്ള ശ്രമമാണ് നടന്നതെന്നും തെറ്റിധരിപ്പിക്കാൻ ശ്രമം നടന്നുവെന്നുമായിരുന്നു കോടതിയുടെ വിമർശനം. മാത്രമല്ല സംഭവത്തിൽ വിശദമായ മറുപടി സത്യവാങ്മൂലം സമർപ്പിക്കണമെന്ന നിർദ്ദേശവും കോടതി നൽകി.

പരാതിക്കാരിക്കെതിരായ രേഖകൾ
എന്നാൽ താൻ കോടതിയെ തെറ്റിധരിപ്പിച്ചിട്ടില്ലെന്നും പരാതിക്കാരിക്കെതിരായ രേഖകൾ സമർപ്പിക്കാനുണ്ടെന്നും ഇന്ന് സൈബി ജോസ് കോടതിയെ അറിയിച്ചു. ഒത്തുതീർപ്പിന് തയ്യാറാണെന്ന് കാണിച്ച് പരാതിക്കാരി വിദേശത്ത് നിന്ന് അയച്ച സത്യവാങ്മൂലം കയ്യിലുണ്ടെന്നാണ് സൈബി ജോസ് കോടതിയെ അറിയിച്ചു. കേസിൽ ഉണ്ണിയുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് പരാതിക്കാരി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പരാതിക്കാരിക്കെതിരായ രേഖകൾ ഉടൻ കോടതിയിൽ നൽകാമെന്നാണ് അഭിഭാഷകൻ കോടതിയെ അറിയിച്ചത്.

കേസിൽ വാദത്തിന് കൂടുതൽ സമയം വേണമെന്നാണ്
അതേസമയം കേസിൽ വാദത്തിന് കൂടുതൽ സമയം വേണമെന്നാണ് പരാതിക്കാരി കോടതിയെ അറിയിച്ചു. ഹർജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.2017 ൽ സിനിമയുടെ തിരകഥ തയ്യാറാക്കാനായി ഉണ്ണിയുടെ വീട്ടിൽ എത്തിയപ്പോൾ നടൻ അപമര്യാദയായി പെരുമാറിയെന്നായിരുന്നു യുവതിയുടെ പരാതി. വിദേശത്ത് എച്ച് ആർ ആയി ജോലി ചെയ്യുകയായിരുന്നു യുവതി നടനോട് അനുവാദം തേടിയ ശേഷമാണ് വീട്ടിലെത്തിയതെന്നും പരാതിയിൽ പറഞ്ഞു.

സ്ത്രീത്തെ അപമാനിക്കാൻ ശ്രമിച്ചെന്ന്
സംഭവത്തിൽ സ്ത്രീത്തെ അപമാനിക്കാൻ ശ്രമിച്ചെന്ന് കാണിച്ചാണ് ഉണ്ണി മുകുന്ദനെതിരെ കേസെടുത്തത്. അതേസമയം യുവതിയുടെ പരാതിക്ക് പിന്നാലെ കേസ് വ്യാജമാണെന്നും 25 ലക്ഷം രൂപ തന്നോട് യുവതി ആവശ്യപ്പെട്ടെന്നും കാണിച്ച് ഉണ്ണി പോലീസിനെ സമീപിച്ചു. ഇതോടെ യുവതിയും ഉണ്ണിക്കെതിരെ വീണ്ടും പരാതി നൽകി. തന്റെ ചിത്രങ്ങളും സ്വകാര്യ വിവരങ്ങളും പുറത്ത് വിട്ട് അപമാനിച്ചു എന്നായിരുന്നു യുവതിയുടെ പരാതി.












Click it and Unblock the Notifications