Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉണ്ണി മുകുന്ദനെതിരായ പരാതി: ' ആരും വ്യാജ രേഖ ചമച്ചിട്ടില്ല, യുവതിയുടെ ശബ്ദ സന്ദേശമുണ്ട്'

കേസിലെ സ്റ്റേ നീക്കിയത് ഉണ്ണി മുകുന്ദന് വലിയ തിരിച്ചടിയായിട്ടാണ് വിലയിരുത്തപ്പെട്ടത്

unni-mukundan

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന പേരില്‍ നടന്‍ ഉണ്ണി മുകുന്ദനെതിരെ യുവതി കൊടുത്ത പരാതിയിലെ തുടർനടപടികള്‍ക്ക് 2021 ല്‍ ഏർപ്പെടുത്തിയ സ്റ്റേ ഹൈക്കോടതി കഴിഞ്ഞ ദിവസമായിരുന്നു എടുത്തു കളഞ്ഞത്. 2017 ലായിരുന്നു ഉണ്ണി മുകുന്ദനെതിരെ പരാതിയുമായി യുവതി രംഗത്ത് വരുന്നത്. പിന്നീട് പരാതിക്കാരിയുമായി ഒത്തുതീര്‍പ്പുണ്ടാക്കിയതായി അഭിഭാഷകനായ സൈബി ജോർജ് കോടതിയില്‍ രേഖ സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതി സ്റ്റേ അനുവദിക്കുകയും ചെയ്തു.

എന്നാൽ തെറ്റായ വിവരം നല്‍കിയാണ് കോടതിയില്‍നിന്നു സൈബി സ്റ്റേ വാങ്ങിയതെന്നു പരാതിക്കാരി അറിയിച്ചതോടെ സ്റ്റേ നീക്കാന്‍ കോടതി തയ്യാറാവുകയായിരുന്നു. അതേസമയം പരാതിക്കാരി ഒത്തുതീർപ്പിന് ശ്രമിച്ചതെന്ന വാദം ശക്തമാക്കുകയാണ് അഭിഭാഷകനായ സെബി.

ഉണ്ണി മുകുന്ദനെതിരായ പരാതിക്കാരി

ഉണ്ണി മുകുന്ദനെതിരായ പരാതിക്കാരി

ഉണ്ണി മുകുന്ദനെതിരായ പരാതിക്കാരിയുടെ ശബ്ദ സന്ദേശവും ഇ-മെയിൽ വഴി ഒത്തുതീർപ്പിന് തയാറായെന്ന് അറിയിച്ചതിന്റെ തെളിവുകളും ഉണ്ടെന്ന് അഭിഭാഷകന്‍ സെബി പറഞ്ഞുവെന്നാണ് മനോരമ ഓണ്‍ലൈന്‍ റിപ്പോർട്ട് ചെയ്യുന്നത്. വ്യാജസത്യവാങ്‌മൂലം അല്ല നൽകിയത് എന്നതിനു തെളിവുകളാണ് ഇതെല്ലാമെന്നും സെബി ഹൈക്കോടതിയില്‍ വാദിച്ചു.

ഹൈക്കോടതി ജഡ്ജിമാർക്കു കൈക്കൂലി

ഹൈക്കോടതി ജഡ്ജിമാർക്കു കൈക്കൂലി നൽകണമെന്നു തെറ്റിദ്ധരിപ്പിച്ചു കക്ഷികളിൽനിന്നു പണം വാങ്ങിയെന്ന ആരോപണത്തില്‍ അന്വേഷണം നേരിടുന്ന വ്യക്തി കൂടിയാണ് സൈബി ജോസ് കിടങ്ങൂർ. കേസ് ഒത്തുതീർപ്പാക്കുന്നതിൽ എതിർപ്പില്ലെന്നു വ്യക്തമാക്കി ഹർജിക്കാരന്‍ വ്യാജ സത്യവാങ്മൂലം നല്‍കിയെന്ന ആരോപണം നിലനില്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഉണ്ണി മുകുന്ദനെതിരായ കേസിന്റെ നടപടിക്രമങ്ങള്‍

ഉണ്ണി മുകുന്ദനെതിരായ കേസിന്റെ നടപടിക്രമങ്ങള്‍

എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലായിരുന്നു ഉണ്ണി മുകുന്ദനെതിരായ കേസിന്റെ നടപടിക്രമങ്ങള്‍ നേരത്തെ നടന്ന് വന്നിരുന്നത്. 2017 ഓഗസ്റ്റിലാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടക്കുന്നതെന്നാണ് യുവതി പറയുന്നത്. സിനിമയുടെ ചർച്ചയ്ക്കായി ഉണ്ണി മുകുന്ദനെ കാണാനായി കൊച്ചിയിലെ ഫ്ലാറ്റില്‍ എത്തുകയും, കഥ പറഞ്ഞതിന് ശേഷം തിരിച്ച് പോരാന്‍ ശ്രമിക്കുന്ന സമയത്ത് താരം സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി.

Peanuts Benefits: മുടികൊഴിച്ചില്‍ ഇനിയൊരു പ്രശ്നമല്ല; പരിഹാരമായി നിലക്കടലയുണ്ട്

രണ്ട് സാക്ഷികളും കോടതിയില്‍

രണ്ട് സാക്ഷികളും കോടതിയില്‍ മൊഴി കൊടുത്തിട്ടുണ്ട്. ഇതിന് ശേഷം 25 ലക്ഷം രൂപ തരണമെന്ന് പറഞ്ഞ് ഭീഷണിപ്പെട്ടുത്തിയെന്ന് കാട്ടി ഉണ്ണി മുകുന്ദന്‍ യുവതിക്കെതിരെ കേസ് കൊടുത്തിരുന്നു. വ്യക്തിപരമായ കാര്യങ്ങള്‍ പുറത്ത് വിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന് കാട്ടി രണ്ടാമതൊരു പരാതി ഇതിന് പിന്നാലെ വന്നുവെന്നും റിപ്പോർട്ടുണ്ട്.

2021 ലാണ് ഈ കേസ് കോടതിക്ക് പുറത്ത്

2021 ലാണ് ഈ കേസ് കോടതിക്ക് പുറത്ത്

2021 ലാണ് ഈ കേസ് കോടതിക്ക് പുറത്ത് സെറ്റില്‍മെറ്റ് ആയി എന്ന് പറഞ്ഞുള്ള ഒരു രേഖ അഭിഭാഷകനായ സൈബി ഹൈക്കോടതിയില്‍ രേഖ സമർപ്പിക്കുന്നത്. ഇതേതുടർന്ന് ഹൈക്കോടതി 2021 മേയ് 7നു വിചാരണ നടപടികൾ 2 മാസത്തേക്കു സ്റ്റേ ചെയ്തു.പിന്നീട് 2022 ഓഗസ്റ്റ് 22നു കേസ് ഒത്തുതീർപ്പായെന്നു നടന്റെ അഭിഭാഷകൻ അറിയിച്ചു. ഈ സ്റ്റേ പലതവണയായി നീട്ടി വരികയായിരുന്നു. ഇതിനിടയിലാണ് രേഖയില്‍ ഒപ്പിട്ടത് താനല്ലെന്ന് വ്യക്തമാക്കി യുവതി രംഗത്ത് വരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+