ഉണ്ണി മുകുന്ദന്‍ കുടുങ്ങുമോ? അടുത്ത മൂന്ന് മാസം നിര്‍ണായകം, വിശദാംശങ്ങള്‍ പുറത്ത്
കൊച്ചി: തിളങ്ങി നില്‍ക്കുന്ന യുവതാരങ്ങളില്‍ പ്രധാനിയാണ് ഉണ്ണി മുകുന്ദന്‍. എന്നാല്‍ സിനിമയ്ക്ക് അകത്തും പുറത്തും വിവാദങ്ങളും താരത്തെ ചുറ്റിപ്പറ്റി എപ്പോഴുമുണ്ട്. മേപ്പടിയാന്‍, ഷഫീഖിന്റെ സന്തോഷം, മാളികപ്പുറം തുടങ്ങി താരത്തിന്റെ തുടര്‍ച്ചയായ ചിത്രങ്ങള്‍ ഏറെ ചര്‍ച്ചയായതാണ്. അതിനിടെയാണ് യുവതി നല്‍കിയ പരാതി. ഇതുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കണമെന്ന ഉണ്ണി മുകുന്ദന്റെ ഹര്‍ജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
കോടതി ഉത്തരവിന്റെ വിശദാംശങ്ങള്‍ മാതൃഭൂമി പുറത്തുവിട്ടു. ഉണ്ണി മുകുന്ദന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി നേരിടുകയാണ് ചെയ്തത്. നടനെതിരായ വിചാരണ തുടരാം എന്ന് കോടതി നിര്‍ദേശിച്ചു. കേസ് റദ്ദാക്കണമെന്ന നടന്റെ വാദം വിലപ്പോയില്ല. കീഴ്‌ക്കോടതിയുടെ നടപടിയില്‍ തെറ്റില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ അറിയാം...

പരാതിക്കാരിയായ യുവതി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് അവര്‍ തെളിവ് ഹാജരാക്കിയിട്ടുണ്ടെന്ന് ഹൈക്കോടതി വിലയിരുത്തി. പ്രഥമദൃഷ്ട്യാ ആരോപണങ്ങള്‍ക്ക് തെളിവുണ്ട്. അതുകൊണ്ടു തന്നെ കേസ് വിചാരണയിലേക്ക് പോകട്ടെ എന്ന് ജസ്റ്റിസ് കെ ബാബു ഉത്തരവില്‍ പറയുന്നു. തെളിവുകളുടെ വസ്തുത വിചാരണ ഘട്ടത്തില്‍ പരിശോധിക്കാമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.
കീഴ്‌ക്കോടതി നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചു എന്ന് തെളിയിക്കാന്‍ ഉണ്ണി മുകുന്ദന് സാധിച്ചില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വിചാരണ നടപടിയിലേക്ക് കടന്ന കീഴ്‌ക്കോടതി തീരുമാനം ശരിവയ്ക്കുകയാണ് ഹൈക്കോടതി ചെയ്തത്. കേസിന് ആസ്പദമായ സംഭവം നടന്നു എന്ന് പറയുന്ന സ്ഥലത്ത് ഉണ്ണി മുകുന്ദനും യുവതിയും ഉണ്ടായിരുന്നു എന്നത് തര്‍ക്കവിഷയമല്ലെന്നും കോടതി വ്യക്തമാക്കി.
അതുകൊണ്ടുതന്നെ കുറ്റാരോപണം നിലനില്‍ക്കുന്നതാണ്. വിചാരണയിലേക്ക് കടക്കട്ടെ. വിചാരണ ഘട്ടത്തില്‍ തെളിവുകള്‍ പരിശോധിക്കാമെന്ന് വ്യക്തമാക്കിയ ഹൈക്കോടതി മൂന്ന് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാനും കീഴ്‌ക്കോടതിക്ക് നിര്‍ദേശം നല്‍കി. അതായത്, വരുന്ന മൂന്ന് മാസം ഉണ്ണി മുകുന്ദനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്.
കോട്ടയം സ്വദേശിനിയായ പ്രവാസി മലയാളിയാണ് പരാതിക്കാരി. സിനിമയ്ക്ക് വേണ്ടിയുള്ള കഥ പറയാന്‍ ഉണ്ണി മുകുന്ദനുമായി ബന്ധപ്പെടുകയും നേരില്‍ വരാന്‍ ആവശ്യപ്പെട്ടത് പ്രകാരം കൊച്ചിയിലെ താമസസ്ഥലത്തെത്തുകയും ചെയ്തു. ഇവിടെ വച്ച് കഥ പറഞ്ഞ് മടങ്ങാന്‍ നേരം മോശമായി പെരുമാറി എന്നാണ് യുവതിയുടെ ആരോപണം.
എന്നാല്‍ ആരോപണം തള്ളിയ ഉണ്ണി മുകുന്ദന്‍ യുവതിയുടേത് പണം തട്ടാനുള്ള ശ്രമമാണ് എന്ന് കുറ്റപ്പെടുത്തി. പരാതി നല്‍കുകയും ചെയ്തു. യുവതി തന്നോട് പണം ആവശ്യപ്പെട്ടുവെന്നും നടന്‍ പറഞ്ഞു. വ്യക്തി വിവരങ്ങള്‍ പരസ്യമാക്കിയെന്ന് ചൂണ്ടിക്കാട്ടി ഇതിനെതിരെ യുവതി വീണ്ടും പരാതി നല്‍കി. കേസ് കോടതി നടപടികളിലേക്ക് കടന്ന വേളയില്‍, യുവതി കേസുമായി മുന്നോട്ട് പോകുന്നില്ലെന്ന് വ്യക്തമാക്കുന്ന രേഖ പ്രതിഭാഗം സമര്‍പ്പിച്ചു.
ഇതോടെ വിചാരണാ നടപടികള്‍ സ്റ്റേ ചെയ്തു. എന്നാല്‍ രേഖയിലെ ഒപ്പ് തന്റേതല്ലെന്ന് വെളിപ്പെടുത്തി യുവതി രംഗത്തുവന്നതോടെയാണ് വീണ്ടും വിചാരണ തുടങ്ങുന്നത്. കേസ് റദ്ദാക്കണമെന്ന ഉണ്ണി മുകുന്ദന്റെ ഹര്‍ജി കോടതി നിരസിക്കാന്‍ കാരണവും ഇതാണ്. വിചാരണയില്‍ ഉണ്ണി മുകുന്ദന് തന്റെ ഭാഗം ബോധിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വിനയാകും.












Click it and Unblock the Notifications