'ഞാനും അനുഭവിക്കുന്നു,എനിക്കും കേസുണ്ട്,';വിജയ് ബാബുവിനെ പിന്തുണച്ച് ഉണ്ണി മുകുന്ദൻ
കൊച്ചി; ബലാത്സംഗ കേസിൽ നടൻ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതിനെ ചൊല്ലി വലിയ പൊട്ടിത്തെറിയാണ് താരസംഘടനയായ അമ്മയിൽ ഉണ്ടായിരിക്കുന്നത്. സംഘടനയുടെ നിലപാടിൽ പ്രതിഷേധിച്ച് അമ്മയുടെ ആഭ്യന്തര പരിഹാര സമിതിയിൽ നിന്നും നടി മാല പാർവ്വതി രാജി വെച്ചു. നടിമാരായ ശ്വേത മേനോനും കുക്കു പരമേശ്വരനും ഉൾപ്പെടെ രാജി സന്നദ്ധത അറിയിച്ചുവെന്നാണ് വിവരം. പല താരങ്ങളും സംഘടന നിലപാടിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയെന്നും റിപ്പോർട്ട് ഉണ്ട്.
'ഭാവന ഇങ്ങനെ ചിരിക്കാതെ'; ചിരിച്ച് അതീവ സുന്ദരിയായി റെഡ് ഗൗണിൽ നടി..വൈറൽ ഫോട്ടോകൾ
അമ്മ എക്സിക്യൂട്ടീവ് യോഗത്തിൽ ഉണ്ണിയെ എതിർത്തും അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തി. നടൻമാരായ ഉണ്ണി മുകുന്ദൻ, സിദ്ധിഖ് എന്നിവർ വിജയ് ബാബുവിനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്.

പരാതിയുടെ അടിസ്ഥാനത്തിൽ മാത്രം വിജയ് ബാബുവിനെതിരെ നടപടിയെടുക്കുന്നതിനോട് അനുകൂലിക്കാനാകില്ലെന്നായിരുന്നു ഉണ്ണി മുകുന്ദൻ യോഗത്തിൽ പ്രതികരിച്ചത്. തനിക്കെതിരേയും ഇത്തരത്തിൽ ഒരു കേസ് നിലനിൽക്കുന്നുണ്ടെന്നും താനും അനുഭവിക്കുകയാണെന്നും സത്യാവസ്ഥ അറിഞ്ഞതിന് ശേഷം മാത്രം മതി നടിപടിയെന്നും ഉണ്ണി മുകുന്ദൻ യോഗത്തിൽ അഭിപ്രായപ്പെട്ടു.

2018 ലായിരുന്നു ഉണ്ണി മുകുന്ദനെതിരെ യുവതി പീഡന ആരോപണം ഉയർത്തിയത്. കഥ കേള്‍ക്കാന്‍ വേണ്ടി വീട്ടിലേക്ക് വിളിപ്പിച്ച ഉണ്ണി മുകുന്ദന്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് യുവതിയുടെ പരാതി. സിനിമയുടെ കഥ കേൾക്കാൻ ഉണ്ണി മുകുന്ദൻ താത്പര്യം പ്രകടിപ്പിച്ചില്ലെന്നും തിരക്കഥയുമായി വരാൻ ആവശ്യപ്പെടുകയായിരുന്നുവെന്നും തിരക്കഥയുമായി വരാം എന്ന് പറഞ്ഞ് ഇറങ്ങാന്‍ നോക്കുമ്പോള്‍ ഉണ്ണി മുകുന്ദന്‍ തന്നെ കയറിപ്പിടിച്ചു എന്നും യുവതി പരാതിയിൽ ആരോപിച്ചിരുന്നു.

കുതറിമാറാൻ ശ്രമിച്ച തന്നെ ബലമായി ചുംബിക്കാനുള്ള ശ്രമവും ഉണ്ണി നടത്തി താന്‍ ബഹളം വച്ചപ്പോള്‍ ആണ് ഉണ്ണി മുകുന്ദന്‍ തന്നെ വിട്ടത് എന്നും യുവതി ആരോപിച്ചിരുന്നു.ഇക്കാര്യങ്ങൾ ഒരു സുഹൃത്തിനോട് പറഞ്ഞപ്പോൾ ആ സുഹൃത്തിനെ ഭീഷണിപ്പെടുത്താനും ഉണ്ണി ശ്രമിച്ചെന്നും യുവതി ആരോപിച്ചിരുന്നു.

2017 സെപ്തംബര്‍ 17ന് ആയിരുന്നു ഇത്. പിന്നീട് യുവതി കോടതിയില്‍ രഹസ്യ മൊഴി നല്‍കുകയും ചെയ്തിരുന്നു. യുവതിയുടെ പരാതിയിൽ എറണാകുളം ജില്ലാ കോടതിയിൽ ഉണ്ണി മുകുന്ദൻ ഹാജരായിരുന്നു. തുടർന്ന് രണ്ട് പേരുടെ ആൾ ജാമ്യത്തിലായിരുന്നു ഉണ്ണിക്ക് ജാമ്യം ലഭിച്ചത്. ഇപ്പോഴും ജാമ്യത്തിലാണ് ഉണ്ണി മുകുന്ദൻ ഉള്ളത്.

അതേസമയം യുവതിയുടെ പരാതി വ്യാജമാണെന്നാണ് ഉണ്ണിയുടെ വാദം. തന്റെ പേര് നശിപ്പിക്കാനും പണം തട്ടാനുള്ള ശ്രമമാണ് പരാതിക്കാരി നടത്തുന്നതെന്നും ഉണ്ണി ആരോപിച്ചിരുന്നു. യുവതിക്കെതിരെ ഉണ്ണി പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.

അതിനിടെ അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തിൽ വിജയ് ബാബുവിനെ പിന്തുണച്ചു കൊണ്ട് നടൻ സിദ്ധിഖും രംഗത്തെത്തിയിരുന്നു. വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കാന്‍ ‘അമ്മ' ഐസിസിക്ക് എന്ത് അധികാരമുണ്ടെന്നായിരുന്നു സിദ്ധിഖ് ചോദിച്ചത്. സംഘടനയിൽ നിന്നും മാറി നിൽക്കാം എന്ന വിജയ് ബാബുവിന്റെ കത്തിന് പിന്നിലും സിദ്ധിഖ് ആണെന്ന ആരോപണം ഉണ്ട്.

നേരത്തേ സിദ്ധിഖിനെതിരേയും ലൈംഗികാതിക്രമണ ആരോപണം ഉയർന്നിരുന്നു. 2016ൽ തനിക്ക് സിദ്ദിഖിൽനിന്നും മോശം അനുഭവം നേരിടേണ്ടിവന്നെന്നാണ് നടി രേവതി സമ്പത്ത് ആയിരുന്നു വെളിപ്പെടുത്തിയത്. 2016ൽ തിരുവനന്തപുരത്തെ നിള തിയേറ്ററിൽവെച്ച് സിദ്ദിഖ് തന്നെ വാക്കുകൾക്കൊണ്ടുള്ള ലൈംഗിക അധിക്ഷേപം നടത്തിയെന്നായിരുന്നു നടിയുടെ ആരോപണം. തനിക്ക് നിന്നോടുള്ള വികാരം വേറെയാണെന്നും സിദ്ധിഖ് പറഞ്ഞിരുന്നുവെന്ന് രേവതി വെളിപ്പെടുത്തിയിരുന്നു.