നെയ്യാർഡാമിൽ മരണക്കളി; ബൈക്കഭ്യാസത്തിനിടെ യുവാവിൻ്റെ കാലൊടിഞ്ഞ് തൂങ്ങി; കൂടെ നാട്ടുകാരുടെ 'പരസ്യത്തല്ലും'!
തിരുവനന്തപുരം : ഒരിടവേളക്ക് ശേഷം വീണ്ടും ജില്ലയിൽ മരണക്കളി. നഗരത്തിൽ നിന്ന് കിലോമീറ്ററുകൾ അകലെയുള്ള മലയോരപ്രദേശമായ നെയ്യാർഡാമിലാണ് അപകടമുണ്ടാക്കി ബൈക്കഭ്യാസം നടന്നത്. ബൈക്കഭ്യാസത്തിനിടെ മറ്റൊരു ബൈക്കിടിച്ച് യുവാവിൻ്റെ കാൽ ഒടിഞ്ഞ് തൂങ്ങി. വട്ടിയൂർക്കാവ് സ്വദേശി ഉണ്ണികൃഷ്ണൻ്റെ കാലാണ് ഒടിഞ്ഞു തൂങ്ങിയത്. ഞായറാഴ്ച വൈകിട്ട് നടന്ന മത്സരറേസിംഗിൻ്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
ഏഴ് പേർ ചേർന്ന് നെയ്യാർഡാമിൽ റേസിംഗ് നടത്തുനിടെ ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. യുവാക്കൾ ബൈക്കിൽ അഭ്യാസം നടത്തുന്നതിനിടെ അതുവഴി വന്ന രണ്ടുപേർ അടങ്ങിയ നാട്ടുകാർ സഞ്ചരിച്ചിരുന്ന ബുള്ളറ്റിൽ ഇടിക്കുകയായിരുന്നു. തുടർന്നാണ് റേസിംഗ് നടത്തിയ ബൈക്കിലെ യുവാവിൻ്റെ കാൽ ഒടിഞ്ഞു തൂങ്ങിയത്.

വട്ടിയൂർക്കാവ് സ്വദേശി ഉണ്ണികൃഷ്ണൻ്റെ കാലാണ് ഒടിഞ്ഞു തൂങ്ങിയത്. അമിത വേഗതയിൽ ബൈക്കോടിച്ചു വന്ന ഉണ്ണികൃഷ്ണൻ അതുവഴി കടന്നു പോയ മറ്റൊരു ബൈക്കിനെ മറികടന്ന് മുന്നോട്ട് കയറുകയായിരുന്നു. പെട്ടെന്ന് റോഡിന് നടുവിലേക്കായ ബൈക്ക് ധൃതിയോടെ വെട്ടിച്ചെടുക്കുകയും ചെയ്തു. പിന്നാലെ വന്ന ബുള്ളറ്റ് ഉണ്ണികൃഷ്ണൻ്റെ ബൈക്കിലേക്ക് ഇടിച്ചുകയറിയാണ് ഇയാളുടെ കാൽ ഒടിഞ്ഞു തൂങ്ങിയത്.

രണ്ട് ബൈക്കുകൾക്കിടയിൽ ഉണ്ണികൃഷ്ണൻ്റെ കാൽ അകപ്പെടുകയായിരുന്നു. ബുള്ളറ്റ് ഓടിച്ച് അതുവഴി വരികയായിരുന്ന നാട്ടുകാരായ രണ്ടു പേർ അപകടമുണ്ടാക്കിയ ബൈക്കിലെ ഉണ്ണികൃഷ്ണനെ പരസ്യമായി റോഡിൽ വച്ച് തല്ലുന്നതും പ്രചരിക്കുന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്.
വഴിയാത്രക്കാർ അടക്കം സഞ്ചരിക്കുന്ന ഡാമിനോട് ചേർന്നുള്ള പ്രധാന റോഡിലായിരുന്നു ബൈക്കഭ്യാസം നടന്നത്. അപകടം സംഭവിച്ച യുവാവിനെ പിന്നീട് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ദൃശ്യങ്ങൾ വാർത്താ മാധ്യമങ്ങളിലടക്കം പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

അതേസമയം, നെയ്യാർഡാം കേന്ദ്രീകരിച്ച് നടക്കുന്ന ഇത്തരത്തിലുള്ള മത്സര ബൈക്കഭ്യാസങ്ങൾ പതിവ് കാഴ്ചകളാണെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാർ പലതവണ ഇവരെ പറഞ്ഞ് വിലക്കിയിട്ടും പ്രയോജനമൊന്നും ഉണ്ടായിട്ടില്ല. അപകടമുണ്ടാക്കുന്ന തരത്തിലുള്ള മത്സര ബൈക്കഭ്യാസം നടത്തുന്നത് കാൽനടയാത്രക്കാർക്ക് പോലും ഭീഷണിയാണ്. ദൃശ്യങ്ങൾ പലയിടങ്ങളിലായി പ്രചരിച്ചതോടെയാണ് സംഭവം പൊലീസിൻ്റെ ശ്രദ്ധയിൽപ്പെടുന്നത്.
കീര്‍ത്തിക്കൊപ്പം തൃഷയും കല്യാണിയും സാമന്തയും; ഈവനിംഗ് വൈബ് അടിച്ചുപൊളിച്ച് താര സുന്ദരികള്‍












Click it and Unblock the Notifications