കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാഞ്ഞിരപ്പള്ളിയില്‍ ഷോണ്‍ ജോര്‍ജ്ജിനും സീറ്റ്; ബിജെപിയുടെ വില പേശല്‍ ഇങ്ങനെ... ജോര്‍ജ്ജ് വഴങ്ങുമോ?

Google Oneindia Malayalam News

കോട്ടയം: പിസി ജോര്‍ജ്ജിനെ യുഡിഎഫില്‍ എടുക്കുന്ന കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടാകാനിടയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉമ്മന്‍ ചാണ്ടിയും എ ഗ്രൂപ്പും ശക്തമായ എതിര്‍പ്പിലാണ്. അതിനിടെ ആണ് ജോര്‍ജ്ജ് ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണിയില്‍ തിരികെ എത്തിയേക്കുമെന്ന അഭ്യൂഹം പരന്നത്.

ഇന്ധന വിലവര്‍ധനവിനെതിരെ പ്രതിഷേധിച്ചുള്ള ഭാരതബന്ദ് തുടരുന്നു, ചിത്രങ്ങള്‍

കേരളം പിടിക്കാന്‍ ബിജെപിയുടെ 'കന്നഡ' തന്ത്രം; ആസൂത്രണത്തിന് ഇറക്കുമതി നേതാക്കളുംകേരളം പിടിക്കാന്‍ ബിജെപിയുടെ 'കന്നഡ' തന്ത്രം; ആസൂത്രണത്തിന് ഇറക്കുമതി നേതാക്കളും

തരൂർ മത്സരിക്കാനില്ല, ഉമ്മൻ ചാണ്ടിയ്ക്ക് തമിഴ്‌നാടിന്റെ ചുമതലയും; രമേശ് ചെന്നിത്തലയുടെ പ്രതീക്ഷകൾ വീണ്ടുംതരൂർ മത്സരിക്കാനില്ല, ഉമ്മൻ ചാണ്ടിയ്ക്ക് തമിഴ്‌നാടിന്റെ ചുമതലയും; രമേശ് ചെന്നിത്തലയുടെ പ്രതീക്ഷകൾ വീണ്ടും

ഇത്തരമൊരു നീക്കത്തെ കുറിച്ച് ആലോചിച്ചിട്ടേയില്ലെന്നാണ് ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്ജ് വണ്‍ഇന്ത്യയോട് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. എന്നാല്‍, അനൗദ്യോഗിക ചര്‍ച്ചകള്‍ നടക്കുകയാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ഷോണ്‍ ജോര്‍ജ്ജിന് കൂടി സീറ്റ് വാഗ്ദാനം ചെയ്തുകൊണ്ടാണ് ബിജെപിയുടെ നീക്കം. വിശദാംശങ്ങളും വിലയിരുത്തലുകളും...

ബിജെപിയ്‌ക്കൊപ്പം

ബിജെപിയ്‌ക്കൊപ്പം

ഒരു ഘട്ടത്തില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎയ്‌ക്കൊപ്പം ആയിരുന്നു പിസി ജോര്‍ജ്ജിന്റെ ജനപക്ഷം പാര്‍ട്ടി. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കും എന്‍ഡിഎയ്ക്കും വേണ്ടി പ്രചാരണത്തിനിറങ്ങുകയും ചെയ്തിട്ടുണ്ട് പിസി ജോര്‍ജ്ജ്. എന്നാല്‍ ആ ബാന്ധവും അധികനാള്‍ നീണ്ടുനിന്നിരുന്നില്ല.

തട്ടിക്കൂട്ട് മുന്നണി

തട്ടിക്കൂട്ട് മുന്നണി

എന്‍ഡിഎ എന്നത് ഒരു തട്ടിക്കൂട്ട് സംവിധാനമാണ് എന്ന് പറഞ്ഞുകൊണ്ടാണ് 2019 ലെ തിരഞ്ഞെടുപ്പിന് ശേഷം പിസി ജോര്‍ജ്ജ് മുന്നണി വിട്ടത്. അതിന് ശേഷം ഒരു മുന്നണിയിലും ഇല്ലാതിരുന്ന ജോര്‍ജ്ജ്, പതിയെ യുഡിഎഫുമായി അടുക്കാനുള്ള ശ്രമം തുടങ്ങിയിരുന്നില്ല.

അടുപ്പിക്കാതെ യുഡിഎഫ്

അടുപ്പിക്കാതെ യുഡിഎഫ്

തദ്ദേശ തിരഞ്ഞെടുപ്പില്‍ മുന്നണി പ്രവേശനമോ മുന്നണി സഹകരണമോ ആയിരുന്നു പിസി ജോര്‍ജ്ജ് ലക്ഷ്യമിട്ടത്. എന്നാല്‍ രണ്ടിനും യുഡിഎഫ് അടുപ്പിച്ചില്ല. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ജോര്‍ജ്ജിനെ അപമാനിച്ച് തിരിച്ചയക്കുകയും ചെയ്തു.

ശക്തിപ്രകടനം

ശക്തിപ്രകടനം

ഈ അപമാനത്തിന് പകരം ചോദിക്കാനെന്ന മട്ടില്‍ തന്നെ ആയിരുന്നു ജനപക്ഷം തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ജില്ലാ പഞ്ചായത്തിലേക്ക് മൂന്ന് മുന്നണികളോടും ഒരുമിച്ച് മത്സരിച്ച് ഷോണ്‍ ജോര്‍ജ്ജിനെ ജയിപ്പിച്ചെടുക്കുകയും ചെയ്തു. ഇതോടെയാണ് യുഡിഎഫുമായുള്ള വിലപേശല്‍ ശക്തമായത്.

വീണ്ടും അപമാനം

വീണ്ടും അപമാനം

കൂടുതല്‍ സീറ്റുകള്‍ക്ക് പിസി ജോര്‍ജ്ജ് ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും, ഒന്നിലധികം സീറ്റുകള്‍ ലഭിച്ചാല്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരുന്നു. എന്നാല്‍ അതിന് പോലും കോണ്‍ഗ്രസ് തയ്യാറായില്ല. പൂഞ്ഞാറില്‍ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കാം എന്ന സാധ്യത മാത്രമാണ് അവര്‍ മുന്നോട്ട് വച്ചത്.

വീണ്ടും എന്‍ഡിഎ

വീണ്ടും എന്‍ഡിഎ

ഈ ഘട്ടത്തിലാണ് എന്‍ഡിഎയിലേക്ക് നീങ്ങുന്നതിനെ കുറിച്ചുള്ള അനൗദ്യോഗിക ചര്‍ച്ചകള്‍ തുടങ്ങിയത്. ഒരിക്കല്‍ അപമാനിച്ച് ഇറങ്ങിപ്പോയ ആളാണ് പിസി ജോര്‍ജ്ജ്. എന്നാല്‍ ഈ ഘട്ടത്തില്‍ അതൊരു പ്രശ്‌നമായി കണക്കാക്കേണ്ടതില്ല എന്നാണ് ബിജെപിയുടെ നിലപാട്.

ഷുവര്‍ സീറ്റ് ഒന്ന്

ഷുവര്‍ സീറ്റ് ഒന്ന്

പിസി ജോര്‍ജ്ജ് എത്തുകയാണെങ്കില്‍, മുന്നണിയ്ക്ക് ഒരു സീറ്റ് കൂടി ഉറപ്പിക്കാനാകും എന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. ഇത്തവണ, ഓരോ സീറ്റും ബിജെപിയെ സംബന്ധിച്ച് നിര്‍ണായകമാണ്. കഴിഞ്ഞ തവണ എന്‍ഡിഎ ഉള്‍പ്പെടെ മൂന്ന് മുന്നണികളോടും മത്സരിച്ചാണ് പൂഞ്ഞാറില്‍ പിസി ജോര്‍ജ്ജ് വിജയിച്ചത്.

ഷോണിനും സീറ്റ്

ഷോണിനും സീറ്റ്

പിസി ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്ജിനും സീറ്റ് നല്‍കാന്‍ ബിജെപി തയ്യാറാണ് എന്നാണ് വിവരം. പിസി ജോര്‍ജ്ജ് യുഡിഎഫിനോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാഞ്ഞിരപ്പള്ളി സീറ്റ് തന്നെ നല്‍കാന്‍ തയ്യാറായേക്കുമെന്നാണ് വിവരം.

കാഞ്ഞിരപ്പള്ളിയിലെ ശക്തി

കാഞ്ഞിരപ്പള്ളിയിലെ ശക്തി

കാഞ്ഞിരപ്പള്ളിയില്‍ ഒരു മുന്നണിയുടേയും പിന്തുണയില്ലാതെ തന്നെ മത്സരിച്ച് വിജയിക്കാനാകും എന്ന ആത്മവിശ്വാസം മുമ്പ് പിസി ജോര്‍ജ്ജ് പ്രകടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി മുപ്പതിനായിരത്തില്‍ അധികം വോട്ടുകള്‍ സ്വന്തമാക്കിയ മണ്ഡലം കൂടിയാണിത്. പിസി ജോര്‍ജ്ജോ, ഷോണ്‍ ജോര്‍ജ്ജോ മത്സരിച്ചാല്‍ ഈ മണ്ഡലം പിടിച്ചെടുക്കാമെന്ന പ്രതീക്ഷ ബിജെപിയ്ക്കുണ്ട്.

ക്രൈസ്തവ വോട്ടുകള്‍

ക്രൈസ്തവ വോട്ടുകള്‍

ക്രൈസ്തവ വോട്ടുകള്‍ ഇത്തവണ പരമാവധി സമാഹരിക്കാനുള്ള ശ്രമവും ബിജെപി നടത്തുന്നുണ്ട്. ജോര്‍ജ്ജിനെ കൂടെ നിര്‍ത്തിയാല്‍, ഇക്കാര്യത്തിലും ഒരു പരിധിവരെ വിജയിക്കാനാകും എന്ന പ്രതീക്ഷയും എന്‍ഡിഎയ്ക്കുണ്ട്. എന്തായാലും യുഡിഎഫിന്റെ അന്തിമ തീരുമാനത്തിന് ശേഷം ആയിരുന്നു ജോര്‍ജ്ജിന്റെ പ്രഖ്യാപനം.

പാര്‍ട്ടിയ്ക്കുള്ളില്‍

പാര്‍ട്ടിയ്ക്കുള്ളില്‍

യുഡിഎഫ് പ്രവേശനം സാധ്യമാകുന്നില്ലെങ്കില്‍, ഒറ്റയ്ക്ക് മത്സരിക്കണം എന്ന ആവശ്യമാണ് ജനപക്ഷത്തിലെ ഒരു വിഭാഗത്തിന്റേത്. എന്‍ഡിഎ മുന്നണിയിലേക്ക് തിരികെ പോകുന്നതിലും പലര്‍ക്കും വിയോജിപ്പുണ്ട്. മുമ്പ്, ഈ വിയോജിപ്പ് കൂടി പരിഗണിച്ചായിരുന്നു എന്‍ഡിഎ വിട്ട് പുറത്ത് വന്നത്.

ജോര്‍ജ്ജ് എന്‍ഡിഎയിലേക്കില്ല; അങ്ങനെ ഒരു ആലോചനയേ ഇപ്പോഴില്ലെന്ന് ഷോണ്‍... പക്ഷേ, സാധ്യതകള്‍ ഇങ്ങനേയുംജോര്‍ജ്ജ് എന്‍ഡിഎയിലേക്കില്ല; അങ്ങനെ ഒരു ആലോചനയേ ഇപ്പോഴില്ലെന്ന് ഷോണ്‍... പക്ഷേ, സാധ്യതകള്‍ ഇങ്ങനേയും

കടലില്‍ ചാടിയതില്‍ രാഹുലിനെ വെല്ലും പിതാവ് രാജീവ് ഗാന്ധി... അന്ന് രക്ഷിച്ചത് തിമിംഗലത്തെയോ അതോ ഡോള്‍ഫിനേയോ?കടലില്‍ ചാടിയതില്‍ രാഹുലിനെ വെല്ലും പിതാവ് രാജീവ് ഗാന്ധി... അന്ന് രക്ഷിച്ചത് തിമിംഗലത്തെയോ അതോ ഡോള്‍ഫിനേയോ?

ജിനൽ ജോഷിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
Shashi tharoor has possibilities to become CM candidate

English summary
NDA is in unofficial discussions with PC George's party on alliance, Shone Gorge also offered seat- Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X