മുസ്ലിം വിഭാഗത്തിന് 16 ഇന വാഗ്ദാനങ്ങള്‍: യുപിയില്‍ പഴയ വോട്ട് ബാങ്ക് തിരികെ പിടിക്കാന്‍ കോണ്‍ഗ്രസ്
ലഖ്നൗ: അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉത്തര്‍പ്രദേശില്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ നഷ്ടമായ സ്വാധീനം തിരികെ പിടിക്കാന‍് തീവ്രമായ ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്. ഈ നീക്കത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ന്യൂനപക്ഷങ്ങള്‍ക്ക് 16 വാഗ്ദാനങ്ങള്‍ ഉറപ്പ് നല്‍കുന്ന സങ്കൽപ് പത്രം. മുസ്ലിങ്ങള്‍ ഉള്‍പ്പടേയുള്ള ന്യൂനപക്ഷങ്ങള്‍ക്കിടിയില്‍ സങ്കല്‍പ് പത്രത്തിന് വലിയ പ്രചരണമാണ് ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റി (യുപിസിസി) ന്യൂനപക്ഷ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്ന് വരുന്നത്.
2022 യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ ന്യൂനപക്ഷങ്ങൾക്ക് നല്‍കിയ ഈ വാഗ്ദാനങ്ങൾ പാലിക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെടുന്നത്.

അഖിലേഷ് യാദവിന്റെ നേതൃത്തിലുള്ള സമാജ് വാദ് പാര്‍ട്ടി അധികാരത്തിലിരുന്ന കാലത്ത് അടച്ചുപൂട്ടിയ ലെതര്‍ നിര്‍മ്മാണ കേന്ദ്രങ്ങള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രധാന വാഗ്ദാനം. ഉത്തര്‍പ്രദേശിലെ തുകല്‍ നിര്‍മ്മാണ് കേന്ദ്രങ്ങളില്‍ ബഹുഭൂരിപക്ഷവും മുസ്ലിങ്ങളുടേയും ദളിത് വിഭാഗങ്ങളുടേയും നിയന്ത്രണത്തിലായിരുന്നു. എസ്പി സര്‍ക്കാറിന്‍റെ ഉത്തരവ് വന്നതോടെ ഈ വ്യവസായവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പതിനായിരക്കണക്കിന് പേര്‍ക്കായിരുന്നു തൊഴില്‍ നഷ്ടമായത്.
എന്തൊരു നോട്ടമാണിത് നസ്രിയ നസ്റിന്‍; സാരിയില്‍ തിളങ്ങിയ പുത്തന്‍ ചിത്രവുമായി താര സുന്ദരി

അഖിലേഷ് യാദവ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടന്ന മുസഫര്‍ നഗര്‍ ഉള്‍പ്പടേയുള്ള കലാപത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തും, മാത്തൂർ കമ്മീഷൻ കുറ്റക്കാരെന്ന് കണ്ടെത്തിയവരെ ശിക്ഷിക്കുന്നതിനുള്ള നടപടി (1992 ലെ കാണ്പൂരിലെ വർഗീയ കലാപം അന്വേഷിച്ചു) സ്വീകരിക്കുമെന്നതും സങ്കൽപ് പത്രയിൽ ഉൾപ്പെടുത്തിയിട്ടുള്ള ചില പ്രധാന വാഗ്ദാനാങ്ങളാണ്. അന്നത്തെ മുഖ്യമന്ത്രിയും എസ്പി രക്ഷാധികാരിയുമായ മുലായം സിംഗ് യാദവിന്റെ നേതൃത്വത്തിലുള്ള എസ്പി-ബിഎസ്പി (സമാജ്വാദി പാർട്ടി-ബഹുജൻ സമാജ് പാർട്ടി) സർക്കാർ മാത്തൂർ കമ്മീഷന്റെ ശുപാർശകൾക്കനുസൃതമായി പ്രവർത്തിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട്.

വെള്ളിയാഴ്ച ഉച്ചയ്ക്കത്തെ പ്രാർത്ഥനയ്ക്ക് ശേഷം എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും പ്രധാന പള്ളികൾക്ക് മുന്നിൽ വെച്ചായിരുന്നു കോണ്‍ഗ്രസ് ന്യൂനപക്ഷ വിഭാഗം സങ്കല്‍പ് പത്രം വിതരണം ചെയ്തത്. ഏകദേശം 2.5 ദശലക്ഷം ആളുകളിലേക്ക് എത്തിച്ചേരാൻ ഞങ്ങൾ നാല് വെള്ളിയാഴ്ചകള്‍ കൊണ്ട് സാധിക്കുമെന്നാണ് യുപിസിസി ന്യൂനപക്ഷ വകുപ്പ് ചെയർമാൻ ഷാനവാസ് ആലം പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് അവകാശപ്പെട്ടതത്. സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 15 വരെ 8432 പള്ളികൾക്ക് മുന്നിൽ സങ്കല്‍പ് പത്രം വിതരണം ചെയ്യും. സംസ്ഥാനത്തൊട്ടാകെ എല്ലാ വെള്ളിയാഴ്ചയും കുറഞ്ഞത് ആറ് പള്ളികൾക്കുമുന്നിൽ ഞങ്ങൾ സങ്കൽപ് പത്രങ്ങൾ വിതരണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2022 ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് പ്രകടന പത്രിക തയ്യാറാക്കാൻ മുൻ കേന്ദ്ര മന്ത്രി സൽമാൻ ഖുർഷിദിന്റെ നേതൃത്വത്തിൽ പാര്‍ട്ടി ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ സംരക്ഷണത്തിനും ഉന്നമനത്തിനും വേണ്ടി ചില നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്താന്‍ ഞങ്ങള്‍ പ്രകടന പത്രിക കമ്മിറ്റിയോട് അഭ്യർത്ഥിക്കുമെന്നും ഷാനവാസ് ആലം പറഞ്ഞു.

CAA-NRC (പൗരത്വ ഭേദഗതി നിയമം-പൗരന്മാരുടെ ദേശീയ രജിസ്റ്റർ) എന്നിവയ്ക്കെതിരായ പ്രതിഷേധത്തിനിടെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുന്നതിനോടൊപ്പം പാര്‍ട്ടി അധികാരത്തിലെത്തിയാൽ ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ നിയമം കൊണ്ടുവരുമെന്നതും കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്ന പ്രധാന വാഗ്ദാനമാണ്. കോണ്‍ഗ്രസിന് സംസ്ഥാനത്ത് അധികാരം ലഭിച്ചാല്‍ സംസ്ഥാനത്ത് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരായ നിയമം കൊണ്ടുവന്ന് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയക്കും. നിയമപരമായ മാർഗങ്ങളിലൂടെ ന്യൂനപക്ഷ സമുദായത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ന്യൂനപക്ഷ വിഭാഗത്തിൽ ഒരു നിയമ സെൽ രൂപീകരിക്കുമെന്നും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യു.

അംബേദ്കർ ഹോസ്റ്റലുകളുടെ മാതൃകയിൽ എല്ലാ ജില്ലകളിലെയും ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാരപ്പെടുന്ന തരത്തില്‍ ആസാദ് ഹോസ്റ്റലുകളും സ്ഥാപിക്കും. പശു സംരക്ഷണ നിയമത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്യപ്പെടുകയും പിന്നീട് നിരപരാധികളെന്ന് കണ്ട് കോടതി വെറുതെ വിടുകയും ചെയ്തവര്‍ക്ക് നഷ്ടപരിഹാരം നല്‍കും എന്നതിനോടൊപ്പം ന്യൂനപക്ഷങ്ങളുടെ വികസനത്തിനായി വിവിധ പദ്ധതികളും കോണ്‍ഗ്രസ് ഘടകം മുന്നോട്ട് വെക്കുന്നുണ്ട്.

എസ്പി, ബിഎസ്പി, ബിജെപി സര്‍ക്കാറുകള്‍ക്കെതിരെ വലിയ വിമര്‍ശനവും കോണ്‍ഗ്രസ് ന്യൂനപക്ഷ വിഭാഗം നടത്തുന്നുണ്ട്. ബിജെപി പ്രത്യക്ഷമായും മറ്റുള്ളവര്‍ പരോക്ഷമായും ന്യൂനപക്ഷങ്ങളെ ചതിച്ചെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. എസ്പി അധികാരത്തിലേറുന്നതില്‍ ന്യൂനപക്ഷങ്ങല്‍ നല്‍കിയ പിന്തുണ വലുതായിരുന്നു. എന്നാല്‍ അവര്‍ അധികാരത്തിലിരുക്കുമ്പോഴാണ് ന്യൂനപക്ഷങ്ങള്‍ക്ക് ഏറ്റവും വലിയ അനീതികള്‍ നേരിടേണ്ടി വന്നത്. മുസഫര്‍ നഗര്‍ പോലുള്ള സ്ഥലങ്ങളില്‍ നടന്ന കലാപങ്ങളില്‍ പ്രതികളെ കണ്ടെത്തി ശിക്ഷിക്കാനോ കലാപ ബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കാനോ അന്നത്തെ എസ്പി സര്‍ക്കാറിന് കഴിഞ്ഞില്ലെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.
Recommended Video

യുപിയില്‍ കോൺഗ്രസിന്റെ പരമ്പരാഗത വോട്ട് ബാങ്കായിരുന്നു മുസ്ലീങ്ങൾ. എന്നാല്‍ ബാബരി മസ്ജിദ് വിഷയത്തിന് ശേഷം ഇതില്‍ വിള്ളല്‍ വീണു. മുസ്ലിങ്ങളുടെ പിന്തുണ സ്വന്തമാക്കാന്‍ ബിഎസ്പിക്കും എസ്പിക്കും ഒരു പോലെ സാധിച്ചു. എന്നിരുന്നാലും ബിജെപിയെ പരാജയപ്പെടുത്താൻ കഴിയുന്ന സ്ഥാനാർത്ഥിക്ക് വോട്ടുചെയ്യുന്ന രീതിയാണ് മുസ്ലിംങ്ങള്‍ തുടര്‍ന്ന് പോരുന്നത്. കോണ്‍ഗ്രസ് സ്വാധീനം സംസ്ഥാനത്ത് നഷ്ടമായതോടെ അവര്‍ ഏറേക്കുറെ മുഴുവനായും എസ്പി-ബിഎസ്പി പാര്‍ട്ടികളിലേക്ക് ചുരുങ്ങുകയായിരുന്നു.

പരമ്പരാഗത വോട്ടർമാരെ പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് ഇപ്പോള്‍ നടത്തുന്നത്. 2022 ലെ തിരഞ്ഞെടുപ്പ് ഇതിന്റെ ഒരു പ്രരംഭ ശ്രമം മാത്രമായിട്ടാണ് ലക്നൗ സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം മുൻ മേധാവി പ്രൊഫസർ എസ് കെ ദ്വിവേദി കാണുന്നത്. കോണ്‍ഗ്രസിന് ഇതൊരു ദീര്‍ഘകാല പദ്ധതിയാവും. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പാണ് കോണ്‍ഗ്രസിന്റെ മുഖ്യ ലക്ഷ്യമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. സങ്കല്‍പ് പത്രം മാതൃകയില്‍ വിവിധ സാമുദായിക ശക്തികള്‍ക്കായുള്ള പ്രത്യേക പ്രചരണ പരിപാടികളും വരും ദിവസങ്ങളില്‍ കോണ്‍ഗ്രസ് നടത്തും.
-
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും' -
ഇടിത്തീ! ഗാർഹിക സിലിണ്ടർ വില കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ പ്രഹരം -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം












Click it and Unblock the Notifications