കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭരണം നഷ്ടപ്പെടുമോ, ബിജെപിക്ക് ആശങ്ക: വരുന്നത് 4 സംസ്ഥാന തിരഞ്ഞെടുപ്പുകള്‍, ഒരുക്കം തുടങ്ങി

Google Oneindia Malayalam News

ദില്ലി: ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗുജറാത്ത് എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകള്‍ വരും വര്‍ഷങ്ങളില്‍ വരാനിരിക്കെ വലിയ പ്രതിസന്ധിയാണ് ബിജെപി നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ സംസ്ഥാനങ്ങളില്‍ പഞ്ചാബ് ഒഴികേയുള്ള സംസ്ഥാനങ്ങളിലെല്ലാം ഭരണത്തിലിരിക്കുന്ന ബിജെപിയാണ്.

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം പുരോഗമിക്കുന്നു: ചിത്രങ്ങള്‍ കാണാം

ചെന്നിത്തലയെ വിട്ട് നേതാക്കള്‍ 'പുതിയ ഗ്രൂപ്പില്‍': മാറി നിന്ന് ഉമ്മന്‍ചാണ്ടി, എ ഗ്രൂപ്പും പിളരുന്നുചെന്നിത്തലയെ വിട്ട് നേതാക്കള്‍ 'പുതിയ ഗ്രൂപ്പില്‍': മാറി നിന്ന് ഉമ്മന്‍ചാണ്ടി, എ ഗ്രൂപ്പും പിളരുന്നു

കൊവിഡിന്‍റെ രണ്ടാം വ്യാപനവും തൊഴിലില്ലായ്മയും സര്‍ക്കാര്‍ വിരുദ്ധ വികാരം ശക്തമാക്കുമോയെന്ന ആശങ്കയാണ് ബിജെപി നേതൃത്വത്തിനുള്ളത്. അടുത്തിടെ യുപിയിലെ തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയും ബിജെപിയുടെ ആശങ്ക വര്‍ധിപ്പിക്കുന്നതാണ്. ഈ സാഹചര്യത്തില്‍ വളരെ നേരത്തെ തന്നെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണ് ബിജെപി ദേശീയ നേതൃത്വം.

തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍

കഴിഞ്ഞായഴ്ച തന്നെ ബിജെപി തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. പാര്‍ട്ടിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് കഴിഞ്ഞ ആഴ്ച ഉത്തരാഖണ്ഡിലും ഉത്തരപ്രദേശിലുമെത്തി ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചു. കോവിഡ് വ്യാപനവും പ്രതിരോധവും ഉള്‍പ്പടെ യോഗത്തില്‍ ചര്‍ച്ചയായി.

ഒടുവില്‍ നിലപാട് വ്യക്തമാക്കി ഉമ്മന്‍ചാണ്ടി; കെപിസിസി അധ്യക്ഷന്‍ ആരാവണം, നിര്‍ണ്ണായക തീരുമാനം ഇങ്ങനെഒടുവില്‍ നിലപാട് വ്യക്തമാക്കി ഉമ്മന്‍ചാണ്ടി; കെപിസിസി അധ്യക്ഷന്‍ ആരാവണം, നിര്‍ണ്ണായക തീരുമാനം ഇങ്ങനെ

ലഖ്നൗവില്‍

സന്തോഷിന്‍റെ നേതൃത്വത്തില്‍ ലഖ്നൗവില്‍ സംസ്ഥാന ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തിയെന്നും സംസ്ഥാന ആരോഗ്യമന്ത്രി ജയ് പ്രതാപ് സിംഗ്, ആരോഗ്യ വിദ്യാഭ്യാസ മന്ത്രി സുരേഷ് ഖന്ന എന്നിവർ പങ്കെടുത്തെന്നുമാണ് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്. പാർട്ടി പ്രസിഡന്റ് ജെ.പി.നദ്ദ പ്രഖ്യാപിച്ച കോവിഡ് പ്രതിരോധ പദ്ധതിയായ ഗ്രാമീണ മേഖലയിലെ 'സേവാ ഹായ് സംഘത്തൻ' പരിപാടി നടപ്പിലാക്കുന്ന രീതികൾ പരിശോധിക്കുക എന്നതായിരുന്നു ഈ മീറ്റിംഗുകളുടെ പ്രധാന ലക്ഷ്യം.

സംഘടനാ പുനഃസംഘടന

ഇതോടൊപ്പം തന്നെ സംഘടനാ പുനഃസംഘടനയേകുറിച്ചുള്ള ചര്‍ച്ചകളും നടന്നു. കോവിഡ് പ്രതിരോധിക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ട നിരവധി മാർഗങ്ങളെക്കുറിച്ചും ഭരണകക്ഷിയോടുള്ള ജനങ്ങൾക്കിടയിലുണ്ടായി വരുന്ന രോഷത്തെക്കുറിച്ചും നിരവധി എം‌എൽ‌എമാർ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പരസ്യമായി കത്ത് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ കാര്യമായ പുനഃസംഘടന ഉണ്ടായേക്കുമെന്നാണ് സൂചന.

പഞ്ചായത്ത് തെരഞ്ഞെടുപ്പ്

പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം നിരവധി ജില്ലാ പരിഷത്തുകള്‍ സ്ഥാപനങ്ങളുടെ തലവന്മാരെ തിരഞ്ഞെടുത്തിട്ടില്ല. ബിജെപിക്ക് തിരിച്ചടി നേരിടേണ്ടി വന്നെങ്കിലും സ്വതന്ത്രരെ അടക്കം ഒപ്പം കൂട്ടി ഭരണം പിടിക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടിയെന്ന് ഒരു സംസ്ഥാന ഭാരവാഹിയെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

കോവിഡ് പ്രതിരോധം

വരും ദിവസങ്ങളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ഊര്‍ജിതമാക്കാനുള്ള പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിനേക്കാള്‍ ബിജെപിക്ക് കടുത്ത ആശങ്ക നിലനില്‍ക്കുന്ന സംസ്ഥാന ഉത്തരാഘണ്ഡാണ്. അടുത്തിടെ ഇവിടെ മുഖ്യമന്ത്രിയെ മാറ്റിയെങ്കിലും ഭരണ വിരുദ്ധ വികാരം ശക്തമാണ്.

Recommended Video

cmsvideo
Yuva morcha leader slams BJP leadership over kodakara case
ആദിത്യനാഥുമായി

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ബിഎല്‍ സന്തോഷ് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ജനവികാരം ഏതൊക്കെ തരത്തില്‍ സര്‍ക്കാറിന് അനുകൂലമാക്കിയെടുക്കാം എന്നതാണ് ഈ ചര്‍ച്ചകളിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ഗുജറാത്തിലും വരു ദിവസങ്ങളില്‍ ചര്‍ച്ച നടക്കും. പഞ്ചാബില്‍ കര്‍ഷക സമരം ഉള്‍പ്പടേയുള്ള അവസ്ഥകളും ബിജെപിക്ക് തരണം ചെയ്യേണ്ടതുണ്ട്.

ഹോളിവുഡ് ലോകത്ത് നിന്ന് മായാത്ത സുന്ദരി; മെര്‍ലിന്‍ മണ്‍റോയുടെ ജന്മദിനം ഓര്‍ത്ത് സിനിമലോകം

English summary
Upcoming 4 Assembly elections: BJP national leadership begins preparations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X