കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ വിലങ്ങ് തടി; ശങ്കറിന്റെ വിശാല മനസില്ലെന്ന് വിഡി സതീശന്‍
കൊച്ചി: യുവാക്കള്‍ക്ക് വിലങ്ങ് തടിയാകുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസ വൈസ് പ്രസിഡന്റ് വിഡി സതീശന്‍ എംഎല്‍എ. കോണ്‍ഗ്രസിലെ പുതിയ തലമുറയ്ക്ക് മുതിര്‍ന്ന നേതാക്കള്‍ വിലങ്ങുതടിയാണെന്നും ആര്‍ ശങ്കറിന്റെയും പനമ്പിള്ളി ഗോവിന്ദ മേനോന്റേയും വിശാല മനസ്‌കത ഇന്നത്തെ നേതാക്കള്‍ക്കില്ലെന്നും സതീശന്‍ പറഞ്ഞു.
പഴയ നേതാക്കള്‍ക്കുണ്ടായിരുന്ന നന്മ ഇപ്പോഴത്തെ നേതാക്കള്‍ക്കില്ല. പുതിയ തലമുറയ്ക്ക് അവസരം നല്‍കുന്ന പാരമ്പര്യം ഇപ്പോഴില്ല, ദൗര്‍ഭാഗ്യകരമാണെന്നും സതീശന്‍ കൊച്ചിയില്‍ പറഞ്ഞു. ഇതാദ്യമായല്ല സതീശന്‍ നേതൃത്വത്തിനെതിരെ രംഗത്ത് വരുന്നത്. യുവാക്കള്‍ക്ക് അര്‍ഹമായ പ്രാധിനിത്യം നല്‍കാനാവാത്തത് മുതിര്‍ന്ന നേതാക്കള്‍ കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുന്നതിനാലാണെന്ന് സതീശന്‍ നേരത്തെയും വിമര്‍ശിച്ചിരുന്നു.

കോണ്‍ഗ്രസിലെ പഴയ തലമുറ മാറി നില്‍ക്കാത്തതു കൊണ്ട് പുതിയ തലമുറക്ക് അവസരം ലഭിക്കുന്നില്ല, ഗ്രൂപ്പില്ലാത്തവര്‍ക്ക് കോണ്‍ഗ്രസില്‍ യാതൊരു സ്ഥാനവുമില്ലെന്നുമുള്ള വിടി ബല്‍റാമിന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് വിഡി സതീശനും രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുള്ളത്.
കോണ്‍ഗ്രസിലെ ഗ്രൂപ്പ് അവസാനിപ്പിക്കണമെന്നും കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ വിചാരിച്ചാല്‍ അത് നടക്കുമെന്നും സതീശന്‍ പറഞ്ഞിരുന്നു. കേരളത്തിലെ മൂന്ന് നേതാക്കളും തെറ്റ് തിരുത്തിയില്ലെങ്കില്‍ കോണ്‍ഗ്രസില്‍ കലാപമുണ്ടാകും. അധികം വൈകാതെ കേരളത്തില്‍ കോണ്‍ഗ്രസിന്റെ വേരറ്റ് പോകുമെന്നുമാണ് സതീശന്‍ പറയുന്നത്.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications