വര്‍ഗീയതയ്‌ക്കെതിരെ സന്ധിയില്ലാ പോരാട്ടം നടത്തും, കോൺഗ്രസിനെ തിരിച്ചുകൊണ്ടുവരാൻ കഠിന ശ്രമം നടത്തും: വിഡി സതീശൻ
കൊച്ചി: യുഡിഎഫിന്റെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഈ കാലഘട്ടത്തില്‍ വളരെ പ്രധാനപ്പെട്ട ഈ ചുമതല എന്നെ ഏല്‍പ്പിച്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോടും ശ്രീ രാഹുല്‍ ഗാന്ധിയോടും കെസി വേണുഗോപാല്‍, താരിഖ് അന്‍വര്‍ എന്നിവരോട് നന്ദി അറിയിക്കുകയാണെന്ന് പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട വിഡി സതീശന്‍ പറഞ്ഞു.
കെ കരുണാകരന്‍, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ മഹാരഥന്മാര്‍ ഇരുന്ന കസേരയാണിതെന്നും സ്ഥാനലബ്ദി വിസ്മയിപ്പിക്കുന്നെന്നും വിഡി സതീശന്‍ എറണാകുളത്ത് ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ദല്‍ഹി ലോക്ക്ഡണ്‍ ചിത്രങ്ങള്‍ (22-05-2021)

പുഷ്പക കിരീടമല്ലെന്ന വിശ്വാസമുണ്ട്. എല്ലാ വെല്ലുവിളികളെയും ഉള്‍ക്കൊണ്ട് കോണ്‍ഗ്രസിന്റെയും യുഡിഎഫിനെയും തിരിച്ചുകൊണ്ടു വരാനുള്ള പരിശ്രമം നടത്തുമെന്ന് സതീശന്‍ പറഞ്ഞു. എല്ലാവരെയും ഒരുമിപ്പിച്ച് നിര്‍ത്താനും മുന്നോട്ട് നയിക്കാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാവരുടെയും പിന്തുണ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയുള്ള വിഡി സതീശന്റെ ആദ്യ പ്രതികരണമാണിത്.
Recommended Video
ഈ കൊവിഡ് കാലത്ത് കനത്ത വെല്ലുവിളിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. ഈ മഹാമാരിക്കാലത്ത് സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് വിഡി സതീശന്‍ പറഞ്ഞു. വര്‍ഗീയതയ്‌ക്കെതിരെ സന്ധിയില്ലാ പോരാട്ടം നടത്തുമെന്നും തെറ്റുകള്‍ ചൂണ്ടിക്കാട്ടുകയും നല്ലതിനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷമെന്ന നിലയില്‍ പരമ്പരാഗതമായ ചില മാറ്റങ്ങള്‍ ഉണ്ടാകും. അത് സഹപ്രവര്‍ത്തകരുമായി ആലോചിച്ച് തീരുമാനിക്കും. കൊവിഡ് പ്രോട്ടോക്കോള്‍ കേരളത്തില്‍ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ യുഡിഎഫ് ശ്രമിക്കും. രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്ന വിശ്വാസമുണ്ടാക്കാനുള്ള നടപടികളാണ് യുഡിഎഫിന്റെ ഭാഗത്ത് നിന്നുണ്ടാകുക- വിഡി സതീശന്‍ പറഞ്ഞു.












Click it and Unblock the Notifications