കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടിയേറ്റ മുസ്ലീംങ്ങൾക്ക് വർക്ക് പെർമിറ്റ് നൽകാം;പിണറായിയുടെ വാക്കുകൾ ഗാലറിക്ക് വേണ്ടി:വി മുരളീധരൻ

Google Oneindia Malayalam News

തിരുവനന്തപുരം: പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് രാജ്യത്താകമാനം പ്രതിഷേധം ശക്തമാകുകയാണ്. വിദ്യാർ‌ത്ഥികൾ തുടങ്ങിയവെച്ച പ്രതിഷേധം ഇപ്പോൾ തെരുവുകളിലേക്ക് വ്യാപിക്കുന്ന കാഴ്ചയാണ് കാണുന്നത്. ബിജെപിക്കും കേന്ദ്ര സർക്കാരിനുനമെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയർ‌ന്നുകൊണ്ടിരിക്കുന്നത്. ഇതിനിടയിൽ കുടിയേറ്റക്കാരായ മുസ്ലിംകൾക്ക് വർക്ക് പെർമിറ്റ് നൽകുന്നത് ആലോചിക്കാമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ പറഞ്ഞു.

ബംഗ്ലാദേശിൽനിന്നും പാകിസ്താനിൽനിന്നും പൗരത്വത്തിന് വേണ്ടിയല്ല വരുന്നത്, അവർക്ക് ഇവിടെ ജോലി ചെയ്യാം. അതിന് വേണ്ടി വർക്ക് പെർമിറ്റ് സംവിധാനം ഉണ്ടാക്കുന്നത് ആലോചിക്കാമെന്നും വി. മുരളീധരൻ തിരുവനന്തപുരത്ത് വ്യക്തമാക്കി. ഭരണഘടന പദവികളിൽ ഇരിക്കുന്ന ആളുകൾ നിയമത്തിനെതിരായി തെരുവിൽ ഇറങ്ങി പ്രതിഷേധിക്കുന്നത് നികുതിപ്പണം കൊണ്ട് ശമ്പളം വാങ്ങിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയനെ പരോക്ഷമായി വിമർശിച്ച് വി മുരളീധരൻ വ്യക്തമാക്കി.

അരാജകത്വവാദികളാവുന്നു

അരാജകത്വവാദികളാവുന്നു

ഭരണഘടന പദവിയിൽ ഇരിക്കുന്നവർ അരാജകത്വവാദികളാവുന്നെന്നും നിയമം നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് ഗാലറിക്കു വേണ്ടിയുള്ള പ്രകടനം മാത്രമാണെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു. പിഎസ്‍സി എംപ്ലോയിസ് സംഘ് സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കവെയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.

ശമ്പളം വേണ്ടെന്ന് വെക്കണം

ശമ്പളം വേണ്ടെന്ന് വെക്കണം

രാജ്യത്ത് കുപ്രചരണം വ്യാപകമാണ്. ജനാധിപത്യത്തിന് വേണ്ടി ശബ്ദമുയർത്തുന്നവർ സമാധാനപരമാകണം. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുന്നു. അവര്‍ പ്രതിഷേധിക്കുകയാണെങ്കിൽ അവരുടെ ശമ്പളം വേണ്ടെന്ന് വെക്കണമെന്ന് വി മുരളീധരൻ വ്യക്തമാക്കി. കുപ്രചരണങ്ങൾക്ക് ആയുസ്സുണ്ടാവില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

മുൻ നിലപാടുകൾ പരിശോധിക്കണം

മുൻ നിലപാടുകൾ പരിശോധിക്കണം


കോൺഗ്രസും സിപിഎമ്മും വിഷയത്തിൽ അവരുടെ മുൻ നിലപാടുകൾ പരിശോധിക്കണം. ആരുടേയും പൗരത്വം നിഷേധിക്കുന്ന വ്യവസ്ഥ ബില്ലിൽ ഇല്ല. പാകിസ്താനും ബംഗ്ലാദേശും അഫ്ഗാനും മത രാഷ്ട്രങ്ങളായതിനാലാണ് ന്യൂനപക്ഷങ്ങൾക്ക് പ്രത്യേക വ്യവസ്ഥ ഏർപ്പെടുത്തിയതെന്നും അദ്ദേഹം പരഞ്ഞു. ന്യൂനപക്ഷ കുടിയേറ്റക്കാരുടെ പേരിൽ വോട്ട് ബാങ്ക് രൂപീകരിച്ചാണ് തൃണമൂലും മാർക്സിസ്റ്റ് പാർട്ടിയും ബംഗാളിൽ ഭരണത്തിലേറിയതെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.

മാധ്യമ പ്രവർത്തകർ അടക്കമുള്ള മലയാളികൾ കബളിപ്പിക്കപ്പെടുന്നു

മാധ്യമ പ്രവർത്തകർ അടക്കമുള്ള മലയാളികൾ കബളിപ്പിക്കപ്പെടുന്നു

പൗരത്വഭേതഗതി നിയമത്തിന്റെ പേരിൽ മാധ്യമ പ്രവർത്തകർ അടക്കമുള്ള മലയാളികൾ കബളിപ്പിക്കപ്പെടുന്നു. കേരള മാധ്യമങ്ങളിലെ വാർത്തകൾ രാജ്യം മുഴുവൻ വലിയ പ്രതിഷേധമാണെന്ന പ്രതീതിയാണ് സൃഷ്ടിക്കുന്നത്. യാഥാർഥ്യങ്ങൾ ജനങ്ങളുടെ മുന്നിൽ എത്തണമെന്നും വി മുരളീധരൻ വ്യക്തമാക്കി. അതേസമയം ആർട്ടിക്കിൾ 14 ന്റെ റീസണബിൾ ക്ലാസിഫിക്കേഷൻ പ്രകാരമാണ് മൂന്ന് രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾക്ക് ഇളവ് നൽകിയത്. കുടിയേറ്റക്കാരായ മുസ്‍ലിംകള്‍ക്ക് വർക്ക് പെർമിറ്റ് പോലുള്ള കാര്യങ്ങൾ ആലോചിക്കാവുന്നതാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

English summary
V Muraleedharan against Pinarayi Vijayan on Citizenship Amendment Bill issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X